പത്തനംതിട്ട: ദുബായ് ലിവിംഗ്ടുഗെദര് കേസില്‍ ആരോപണവിധേയനായ പത്തനംതിട്ട സ്വദേശി രാജ് നായര്‍ യുവതിയ്ക്കെതിരേ രംഗത്ത്. ദുബായില്‍ വച്ച് പരിചയപ്പെടുകയും ലിവിങ് ടുഗദറായി ജീവിക്കുകയും നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം മുങ്ങുകയും ചെയ്തുവെന്ന മുംബൈക്കാരി അശ്വിന്തര്‍ കൗറിന്റെ വെളിപ്പെടുത്തല്‍ തെളിവുസഹിതം പൊളിച്ചടുക്കുകയാണ് രണ്ടാം ഭര്‍ത്താവായ രാജ് നായര്‍. പ്രണയം നടിച്ച് വഞ്ചിച്ചെന്നും എട്ടുലക്ഷം രൂപ തട്ടിയെടുത്തെന്നും പറഞ്ഞായിരുന്നു അശ്വിന്തര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയത്. കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷമാക്കുകയും ചെയ്തിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി രാജ്നായര്‍ രംഗത്തു വന്നത്. അശ്വിന്തറിന്റെ ആദ്യ വിവാഹത്തിന്റെ ഫോട്ടോകള്‍ രാജ്നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരത്തി. ഇവര്‍ക്ക് മറ്റ് യുവാക്കളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാട്സാപ് ചാറ്റുകളുടെ പകര്‍പ്പും നല്കി. ആദ്യവിവാഹത്തെക്കുറിച്ച് രാജ് നായര്‍ മനസിലാക്കിയതോടെ വിവാഹമോചനം നേടിയതായുള്ള വ്യാജ രേഖ ഇവര്‍ തന്നെ കാണിച്ചു പറ്റിക്കുകയായിരുന്നെന്നും രാജ് നായര്‍…
Read More