മരിച്ച രാജതങ്കം തനിത്തങ്കമെന്ന് പത്തുകാണിയിലെ ജനങ്ങള്‍;കൊലപാതകങ്ങള്‍ക്കു പിന്നില്‍ രാജതങ്കത്തിന്റെ മകന്‍ കേദലെന്നു സംശയം; ഇയാള്‍ മയക്കുമരുന്നിന് അടിമ

തിരുവനന്തപുരം : നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീട്ടിനുള്ളില്‍ ദമ്പതികളടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തകേട്ട് ഞെട്ടിയിരിക്കുകയാണ് പത്തുകാണി ഗ്രാമനിവാസികള്‍. കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലാണ് പത്തുകാണി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊല്ലപ്പെട്ട പ്രൊഫസര്‍ രാജതങ്കവും കുടുംബവും ഇവിടുത്തുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. കാളിമലയ്ക്ക് താഴെ കോടികളുടെ ആസ്തിയുള്ള രാജതങ്കത്തിന്റെ മരണം ഈ പ്രദേശവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ദുഃഖത്തിലാക്കി. മാസത്തിലൊരിക്കാല്‍ ഇവിടെ വന്നുപോകുന്ന രാജതങ്കത്തെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതു മാത്രമേ പറയാനുള്ളു. രാജതങ്കത്തിന്റെ മകന്‍ കേദലിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസും ഇവിടെയും എത്തിയിരുന്നു. ഈ പ്രദേശത്ത് കേദല്‍ ഒളിച്ചു താമസിക്കാനുള്ള സാധ്യത തേടിയാണ് പോലീസ് എത്തിയത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള എട്ട് മന്ത്രിമാര്‍ താമസിക്കുന്ന ക്ലിഫ് ഹൗസിനു സമീപം നടന്ന കൊലപാതകം കേരളാപോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. നന്തന്‍കോട്ട് രാജ തങ്കം, ഭാര്യ റിട്ട ആര്‍എംഒ ഡോ. ജീന്‍ പത്മ, ദമ്പദികളുടെ മകള്‍ കാരളിന്‍, ബന്ധുവായ സ്ത്രീ…

Read More