തിരുവനന്തപുരം: അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലമാണ് കെഎസ്ആര്‍ടിസി എന്നത് പരസ്യമായ രഹസ്യമാണ്. ഇച്ഛാശക്തിയുള്ള രണ്ടു മന്ത്രിമാര്‍ കോര്‍പ്പറേഷന്‍ ഭരിച്ചത് ഒഴിച്ചാല്‍ ബാക്കി മന്ത്രിമാരെല്ലാം കോടികള്‍ കമ്മീഷനടിക്കുക എന്ന ദൗത്യം മാത്രം നിര്‍വഹിച്ചു.ഇങ്ങനെ നഷ്ടത്തിന്റെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്നതിനിടെയാണ് ആനവണ്ടിയുടെ രക്ഷകനായി രാജമാണിക്യം ഐഎഎസിനെ സര്‍ക്കാര്‍ നിയമിച്ചത്. കോര്‍പ്പറേഷനെ നന്നാക്കാന്‍ വേണ്ടിയുള്ള തീവ്രശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ സോളാര്‍ ബോംബ് പൊട്ടിയതോടെ രാജമാണിക്യത്തിന്റെ എംഡി സ്ഥാനം തെറിച്ചു. ക്രൈം ബ്രാഞ്ച് മേധാവിയായ ഹേമചന്ദ്രനെയാണ് പകരം നിയമിച്ചത്.രാജമാണിക്യം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ കനത്ത തിരിച്ചടിയായിരുന്നു ഇത്. നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ എതിര്‍പ്പുകള്‍ മറികടന്ന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് എം.ഡി സ്ഥാനത്തു നിന്ന് എം.ജി.രാജമാണിക്യത്തെ മാറ്റിയത്. അതോടെ വിവാദങ്ങളും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനാണ് രാജമാണിക്യത്തെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചത്. അന്ന് ഗതാഗത മന്ത്രിയുടെ ശുപാര്‍ശ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് രാജമാണിക്യത്തിന്റെ…
Read MoreTag: RAJAMANICKAM
സെന്റിന് 25 ലക്ഷം മതിപ്പുവിലയുള്ള കെഎസ്ആര്‍ടിസിയുടെ ഒന്നേമുക്കാല്‍ സെന്റ് വസ്തു മറിച്ചു വിറ്റത് വെറും 1.75 ലക്ഷം രൂപയ്ക്ക്; കച്ചവടം കണ്ടുപിടിച്ചപ്പോള്‍ രാജമാണിക്യം പുറത്ത്; എസ്റ്റേറ്റ് വിഭാഗത്തിന്റെ കള്ളക്കളികള്‍ ഇങ്ങനെ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ നശിപ്പിക്കാന്‍ ജീവനക്കാര്‍ മത്സരിക്കുന്നു. സര്‍ക്കാരും എംഡിയും അറിയാതെ കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഈഞ്ചയ്ക്കല്‍ ഡിപ്പോയുടെ ഭൂമി നിയമവിരുദ്ധമായി സ്വകാര്യവ്യക്തിക്ക് വിറ്റത് കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍. ഇത് കണ്ട് പിടിച്ചതിന്റെ പ്രതികാര നടപടിയാണ് രാജമാണിക്യത്തിന്റെ പുറത്താകല്‍ എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. വിറ്റത് വെറും ഒന്നേമുക്കാല്‍ സ്ഥലമാണെങ്കിലും നഷ്ടമായത് പത്തു സെന്റാണ്. ഒരു സെന്റിന് ഒരുലക്ഷം നിരക്കില്‍ ഒന്നേമുക്കാല്‍ സെന്റ് 1.75 ലക്ഷത്തിനാണ് വിറ്റതെന്നാണ് സൂചന. തിരുവനന്തപുരത്ത് പൊന്നും വിലയുള്ള സ്ഥലമാണ് ഈഞ്ചയ്ക്കലിലേത്. ബൈപാസ് വന്നതോടെ വസ്തുവിന്റെ വില അനുദിനം ഉയരുകയാണ്. ഇവിടെ നാമമാത്രമായ തുകയ്ക്കാണ് വസ്തു കെഎസ്ആര്‍ടിസി വിറ്റുതുലച്ചത് സര്‍ക്കാര്‍ കണക്കനുസരിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള വസ്തുവിന് സെന്റിന് 15 ലക്ഷത്തിലേറെ വിലയുണ്ട്. എന്നാല്‍ അനുദിനം വികസിക്കുന്ന ഈ സ്ഥലത്തെ യഥാര്‍ത്ഥ വിപിണി വില സെന്റിന് കാല്‍ക്കോടിക്കും മുകളിലാണ്. ഇത്തരത്തിലൊരു ഭൂമിയാണ് നാമമാത്രമായ…
Read Moreആനവണ്ടി കട്ടപ്പുറത്താകില്ല! രാജമാണിക്യത്തിന് പാര പണിയാന്‍ ശ്രമിച്ച മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും മാറ്റി; രാജമാണിക്യം ‘മുത്ത്’ ആണെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ആനവണ്ടിയെ കട്ടപ്പുറത്താക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് സര്‍ക്കാര്‍ വക എട്ടിന്റെ പണി. ഇതോടെ എംഡി സ്ഥാനത്തു നിന്നും രാജമാണിക്യം ഒഴിയില്ലയെന്നും തീര്‍ച്ചയായി. ഇതോടെ തനിക്ക് കെ എസ് ആര്‍ ടി സിയെ മുന്നോട്ട് നയിക്കാനാകുമെന്ന പ്രതീക്ഷ രാജമാണിക്യത്തിന് എത്തുകയാണ്. അതുകൊണ്ട് തന്നെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ തുടരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. കടക്കെണിയില്‍ നിന്നു കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഭരണസംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍ സമ്മതിച്ചത് രാജമാണിക്യത്തിന്റെ സമ്മര്‍ദ്ദ ഫലമാണ്. ഉന്നത പദവികളില്‍ പ്രഫഷണല്‍ യോഗ്യതയുള്ളവരെ പുറത്തുനിന്നു കണ്ടെത്തി നിയമിക്കാന്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി തലവനായി വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചു. തിരുവനന്തപുരത്തു ജോലി ചെയ്യുന്ന മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലാ തലവന്മാരാക്കി. ഇവരെ തിരുവനന്തപുരത്ത് നിന്ന് മാറ്റണമെന്നും പ്രൊഫഷണലുകളെ നിയമിക്കണമെന്നും മുമ്പ് രാജമാണിക്യം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരുടെ പിന്‍ബലത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍…
Read More