തിരുവനന്തപുരം: അർബുദമില്ലാത്ത വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസറിന് കീമോ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അടിയന്തിരമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് അടിയന്തിര വിശദീകരണം നൽകണം. കേസ് ജൂലൈ രണ്ടിന് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ പി കെ രാജുമാണ് കമ്മീഷനെ സമീപിച്ചത്
Read MoreTag: rajani cancer kottayam
നീതി ലഭിച്ചില്ലെങ്കിൽ നിയമനടപടി; അനാവശ്യ കീമോതെറാപ്പി മൂലം പാർശ്വഫലങ്ങൾ അനുഭവിച്ച് ആരോഗ്യം നശിച്ചെന്ന് രജനി
പന്തളം: പന്തളം- കുടശനാട് ചിറയ്ക്കു കിഴക്കേതിൽ പീതാംബരന്റെ മകൾ രജനി(38) ആകെ വിഷമവൃത്തത്തിലാണ്. അനാവശ്യ കീമോതെറാപ്പി ഒരു പെൺകുട്ടിയുടെ അമ്മയായ രജനിയെ ആകെ തളർത്തിയിരിക്കുന്നു. നീതി ലഭിച്ചില്ലെങ്കിൽ നിയമനടപടിക്കു പോകുമെന്നു രജനിയുടെ കുടുംബം പറയുന്നു. പരിശോധനാ ഫലത്തിലെ തെറ്റുമൂലം ഇല്ലാത്ത കാൻസറിനു ലഭിച്ച കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ അനുഭവിക്കുകയാണ് ഇവർ. മുടിയെല്ലാം കൊഴിഞ്ഞു. മുഖത്തും ശരീരമാകെയും കരുവാളിപ്പുമുൾപ്പെടെയുള്ള അസ്വസ്ഥതകൾ നേരിടുകയാണിവർ. നെഞ്ചിൽ മുഴയ്ക്കുള്ള ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കൽ കോളജിലെ സർജറി യൂണിറ്റിൽ ഫെബ്രുവരി 28ന് അഡ്മിറ്റായത്. സ്വകാര്യ ലാബുകാരുടെയും ഡോക്ടർമാരുടെയും ഗുരുതരമായ അനാസ്ഥ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കു മുന്നിൽ പകച്ചിരിക്കുകയാണ് ഇപ്പോൾ രജനി. രോഗമാണെന്ന് അറിഞ്ഞതോടെ താനും കുടുംബവും അനുഭവിച്ച മനഃക്ലേശം വിവരിക്കാനാവാത്തതാണെന്നു രജനി പറയുന്നു.
Read Moreഅർബുദമില്ലാത്ത വീട്ടമ്മയ്ക്കു കീമോ ചികിത്സ; കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷണം തുടങ്ങി; റിപ്പോർട്ട് ഉടൻ മന്ത്രിക്ക് നൽകും
കോട്ടയം: സ്വകാര്യ ലാബോറട്ടറിയിൽനിന്നു നൽകിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മയ്ക്ക് അർബുദ ചികിത്സ നല്കിയ സംഭവത്തിൽ കോട്ടയം മെഡി ക്കൽ കോളജ് പ്രിൻസിപ്പൽ ജോസ് ജോസ ഫ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്ക കം റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് നൽകും. ചികിത്സയുടെ പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോൾ അർബുദ രോഗമില്ലെന്നു കോട്ടയം മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നു റിപ്പോർട്ട് ലഭിച്ചതോടെയാണ് വീട്ടമ്മ രക്ഷപ്പെട്ടത്. കാൻസർ ബാധിതയെന്ന പേരിൽ കീമോതെറാപ്പി ചികിത്സ നടത്തിയതിനെത്തുടർന്ന് വീട്ടമ്മയുടെ തലമുടി പൂർണമായും കൊഴിഞ്ഞു പോയി. ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇല്ലാത്ത രോഗം ഉണ്ടെന്നു പറഞ്ഞതിന്റെ പേരിൽ അനുഭവിച്ച മാനസിക വ്യഥ വേറെ. ഒടുവിൽ വീട്ടമ്മ ആരോഗ്യ മന്ത്രിക്കു പരാതി നൽകുകയാ യിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി, ജനറൽ സർജറി വിഭാഗത്തിലാണു സംഭവം. മാവേലിക്കര നൂറനാട് പാലമേൽ ചിറയ്ക്കൽ കിഴക്കേതിൽ രജനി(38)യാണ് ഇല്ലാത്ത രോഗത്തിനു ചികിത്സയ്ക്ക്…
Read More