ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദിലൂടെയാണ് നടി താരമായി മാറുന്നത്. ഇപ്പോഴിതാ തെലുങ്കിലും സാന്നിധ്യം അറിയിക്കുകയാണ് ഐശ്വര്യ. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്വന് അടക്കമുള്ള വലിയ സിനിമകളാണ് ഐശ്വര്യയുടേതായി അണിയറയിലൊരുങ്ങുന്നത്.ഇപ്പോൾ ഐശ്വര്യയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രസകരമായ ചോദ്യങ്ങള്‍ക്കാണ് വീഡിയോയില്‍ ഐശ്വര്യ മറുപടി പറയുന്നത്. തനിക്ക് ക്രഷ് തോന്നിയ താരമാര് എന്നതടക്കം വീഡിയോയില്‍ ഐശ്വര്യ മനസ് തുറക്കുന്നുണ്ട്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ക്രഷ് തോന്നിയ ഏതെങ്കിലും നടനുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഐശ്വര്യ നല്കിയ മറുപടി പൃഥ്വിരാജിനോട് തോന്നിയിട്ടുണ്ടെന്നായിരുന്നു. അതേസമയം തനിക്കു ചമ്മല് തോന്നിയ നിമിഷവും പൃഥ്വിരാജുമായി ബന്ധപ്പെട്ടതാണെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയൊരു…
Read MoreTag: rajappan
കേസ് പിൻവലിക്കാൻ സമ്മർദം, ജീവന് ഭീഷണിയുണ്ട്; തന്റെ പണം തിരികെ ലഭിക്കാതെ കേസ് പിൻവലിക്കില്ലെന്ന് രാജപ്പൻ
കുമരകം: തന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതിനെതിരേ പോലീസിൽ പരാതിപ്പെട്ടതോടെ ബന്ധുക്കളിൽനിന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് പിൻവലിക്കാൻ സമ്മർദമുണ്ടെന്നും കായലിന്റെ കാവലാളായ രാജപ്പൻ. വള്ളത്തിൽ സഞ്ചരിച്ച് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വിറ്റ് കിട്ടിയ പണവും തന്റെ പരിസ്ഥിതി സ്നേഹം അറിഞ്ഞ് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും ലഭിച്ച പണവും നിക്ഷേപിച്ചിരുന്ന അക്കൗണ്ടിൽനിന്നുമാണ് അഞ്ചു ലക്ഷം രൂപ സഹോദരി കൈക്കലാക്കിയത്. എന്തെല്ലാം ഭീഷണി ഉണ്ടെങ്കിലും തന്റെ പണം തിരികെ ലഭിക്കാതെ കേസ് പിൻവലിക്കില്ലെന്ന് രാജപ്പൻ പറഞ്ഞു. രാജപ്പൻ നൽകിയ പരാതിയെ തുടർന്ന് സഹോദരി ചെത്തിവേലിൽ വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകൻ ജയലാൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും രാജപ്പന്റെ മൊഴി എടുക്കുകയും ചെയ്തു. സഹോദരനായ രാജപ്പനുവേണ്ടി വീടും സ്ഥലവും ഏർപ്പാടാക്കാനാണ് ബാങ്കിൽനിന്നും പണം പിൻവലിച്ചത് എന്നായിരുന്നു വിലാസിനിയുടെ ആദ്യ വിശദീകരണം.…
Read Moreവീണ്ടും ബോചെ! രാജപ്പന് വീടുവയ്ക്കാന്‍ സഹായവുമായി ബോബി ചെമ്മണ്ണൂര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ…
മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എന്‍.എസ്. രാജപ്പനു സാമ്പത്തിക സഹായവുമായി ബോബി ചെമ്മണൂര്‍. രാജപ്പനെ നേരില്‍ക്കണ്ട് അഭിനന്ദിച്ച ബോബി വീടു വയ്ക്കാനുള്ള സാമ്പത്തിക സഹായം കൈമാറി. ബോബിയുടെ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. നടക്കാനാകില്ലെങ്കിലും തുഴഞ്ഞെത്തി വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കുന്ന രാജപ്പനു മോട്ടോര്‍ ഘടിപ്പിച്ച വള്ളം സമ്മാനമായി നല്‍കാനാണു ബോബി എത്തിയത്. എന്നാല്‍, വള്ളം വാങ്ങി നല്കാന് മറ്റൊരു സംഘടന മുന്നോട്ടു വന്നതോടെ രാജപ്പനു വീടു വയ്ക്കാന്‍ സാമ്പത്തിക സഹായം നല്കാന് ബോബി തീരുമാനിക്കുകയായിരുന്നു. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പനു ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു രണ്ടുകാലും തളര്ന്നതിനാല് നടക്കാനാവില്ല. കണ്ടുവളര്‍ന്ന മീനച്ചിലാറും കായലും മലിനമാകുന്നതിലുള്ള സങ്കടമാണ് അദ്ദേഹത്തെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വൃത്തിയാക്കാന്‍ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ ഈ പണി ഉപജീവന മാര്‍ഗവുമായി. കുപ്പികള്‍ വിറ്റുകിട്ടുന്ന…
Read More