ജയ്പൂർ: രാജസ്ഥാനിൽ ഗർഭിണിയായ ആദിവാസി യുവതിയെ നഗ്നയാക്കി മർദിച്ച് റോഡിലൂടെ നടത്തി. പ്രതാപ്ഗഡിലെ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ക്രൂരത കാട്ടിയത്. യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികൾ ഒളിവിലാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.
Read MoreTag: rajasthan
ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം ! മധ്യപ്രദേശിലും രാജസ്ഥാനിലും തങ്ങളും മാറി നില്‍ക്കാമെന്ന് ആപ്പ്
ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കാതിരുന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പില്‍ നിന്ന് തങ്ങളും വിട്ടു നില്‍ക്കാമെന്ന് ആംആദ്മി പാര്‍ട്ടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആപ്പ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. എഎപി മന്ത്രി സൗരഭ് ഭരദ്വാജാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാജ്യം രാജവാഴ്ചയിലേക്കു മാറുമെന്നും ഭരണഘടന മാറ്റാനും ജീവനുള്ള കാലത്തോളം രാജാവായി സ്വയം അവരോധിക്കാനും മോദി ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐയേയും ഇ.ഡി.യെയും ഇന്‍കംടാക്സിനെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. 2015, 2020 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പൂജ്യം സീറ്റുകളില്‍ ഒതുങ്ങിയതും എഎപിയുടെ വക്താവ് കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് മറുപടിക്കായി കാത്തിരിക്കെയാണ് എഎപിയുടെ ഈ നീക്കം. ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിനു ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി നേതാക്കള്‍…
Read Moreനിയമനം വൈകുന്നതില്‍ പ്രതിഷേധം ! നടുറോഡില്‍ നഗ്നയായി നഴ്സ്…
പൊതുജനം നോക്കിനില്‍ക്കെ രാജസ്ഥാനില്‍ നടുറോഡില്‍ നഗ്നയായി നഴ്സിന്റെ പ്രതിഷേധം. 36കാരിയായ നഴ്സാണ് ജോലിയില്‍ നീതി നിഷേധിക്കുന്നതിന്റെ മനോവിഷമത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സെലക്ഷന് കിട്ടിയ ശേഷം നിയമനത്തിനായി കാത്തുനില്‍ക്കുകയാണ് യുവതി. ഇതില്‍ തീരുമാനമാകാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുവഴിയിലാണ് യുവതി നഗ്നയായി പ്രതിഷേധിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ റോഡിന് നടുവില്‍ നഗ്നയായി നില്ക്കുന്ന നിലയിലായിരുന്നു യുവതി എന്ന് പോലീസ് പറയുന്നു. സമാധാനത്തിന് ഭംഗംവരുത്തി എന്ന കുറ്റം ചുമത്തി യുവതിക്കെതിരേ കേസെടുത്തതായും പോലീസ് പറയുന്നു.
Read Moreയുവതിയെ കൊലപ്പെടുത്തിയതിന് ഏഴു വര്‍ഷമായി ഭര്‍ത്താവ് ജയിലില്‍ ! ‘മരിച്ച’ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്…
ഏഴ് വര്‍ഷം മുന്‍പ് ‘മരിച്ച’ യുവതി രാജസ്ഥാന് പോലീസിന്റെ പിടിയില്‍. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ഭര്‍ത്താവാണ് യുവതിയെ കുറിച്ച് പോലീസില്‍ വിവരങ്ങള്‍ നല്‍കിയത്. 2015ല്‍ ആരതി എന്ന സ്ത്രീയെ വിവാഹം കഴിച്ചതായി ഇവരുടെ ഭര്‍ത്താവ് സോനു പറഞ്ഞു. വിവാഹശേഷം ഭൂമിയും സ്വത്തും തന്റെ പേരിലാക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും സോനു അതിന് തയ്യാറായില്ല. അതോടെ യുവതി വീട് വിട്ടിറങ്ങി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. അതിനിടെ, മഥുരയിലെ മഗോറ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് പോലീസ് കണ്ടെത്തി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ആറ് മാസത്തിന് ശേഷം കാണാതായ മകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് സ്റ്റേഷനിലെത്തി. ആ സമയത്ത് മരിച്ച സ്ത്രീയുടെ ഫോട്ടോയും വസ്ത്രങ്ങളും പോലീസ് പിതാവിനെ കാണിച്ചു. ഇത് തന്റെ മകള്‍ ആരതിയാണെന്ന് പിതാവ് സൂരജ് പ്രസാദ്…
Read Moreകോപ്പിയടിയുടെ പുതിയ വഴികള്‍ ! യോഗ്യതാ പരീക്ഷ വിജയിക്കാന്‍ ചെരുപ്പില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ചെത്തി; അഞ്ചുപേര്‍ പിടിയില്‍…
ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച അഞ്ച് ഉദ്യോഗാര്‍ഥികള്‍ പിടിയില്‍. സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള അധ്യാപകരെ തിരഞ്ഞെടുക്കാന്‍ നടത്തിയ യോഗ്യതാ പരീക്ഷയിലാണ് ഇവര്‍ ബ്ലൂടൂത്ത് സംവിധാനമുള്ള ചെരുപ്പ് ധരിച്ചെത്തിയത്. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ പരീക്ഷയ്ക്ക് എത്തിയത്. മൂന്നുപേര്‍ പരീക്ഷ എഴുതാനും രണ്ട് പേര് പുറത്തുനിന്ന് സഹായിക്കാനും എത്തിയവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജസ്ഥാന് എലിജിബിളിറ്റി എക്സാമിനേഷന് ഫോര്‍ ടീച്ചേഴ്സ് (REET) പരീക്ഷ സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട പരീക്ഷകളിലൊന്നാണ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ തുടങ്ങും മുന്‍പ് തന്നെ തട്ടിപ്പ് നടത്തിയ ഉദ്യോഗാര്‍ഥികളെ പിടികൂടിയിരുന്നു. തട്ടിപ്പ് തടയാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിര്‍ത്തലാക്കിയിരുന്നു. 16 ലക്ഷം പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒഴിവുള്ള 31,000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
Read Moreനന്നായി കരയാനറിയാമെങ്കില്‍ കൈനിറയെ കാശ് ! ശമ്പളമായി കിട്ടുന്നത് മണിക്കൂറില്‍ 3500 രൂപ; പ്രൊഫഷണല്‍ കരച്ചിലുകാരുടെ കഥയിങ്ങനെ…
വിഷമം വരുമ്പോള്‍ ഒട്ടുമിക്ക ആളുകളും കരയും. എന്നാല്‍ വിഷമം വരാത്തപ്പോഴും കരയുന്ന ചിലരുണ്ട്. കാരണം മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് കരഞ്ഞാല്‍ കിട്ടുന്നത് കൈനിറയെ കാശാണ്. അതും മണിക്കൂറിന് 3500 രൂപ. മരണവീടുകളിലാണ് ഇവര്‍ കരയേണ്ടത്. ഈജിപ്ഷ്യന്‍, ചൈനീസ് സംസ്കാരങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉത്ഭവിച്ച ജോലിയാണിത്. ശവസംസ്കാരം നടക്കുന്ന വീടുകളില്‍ പോയി കരയുക എന്നതാണ് ഇവരുടെ ജോലി. ഇന്ന് ലോകത്ത് പല ഭാഗത്തും ഈ ജോലിയുണ്ട്. ചില രാജ്യങ്ങളില്‍ ഇതു വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണ്. എന്നാല്‍ മിക്കയിടത്തും ഇത്തരം ആളുകള്‍ സംസ്കാരത്തിന്റെ ഭാഗമാണ്. ചടങ്ങിന് മുന്‍പ് ഇവര്‍ വീടുകളിലെത്തി ബന്ധുക്കളോടു സംസാരിച്ചു മരിച്ചയാളുടെ ജീവിതം മനസ്സിലാക്കും. ഇംഗ്ലണ്ടിലെ എസെക്സില്‍ ‘റെന്റ് എ മോണര്‍’ എന്ന കമ്പനി അപരിചിതരുടെ വീടുകളില്‍ എത്തി ബന്ധുക്കളെപ്പോലെ അഭിനയിച്ച്, മൃതദേഹത്തിനടുത്ത് പോയി വാവിട്ടു കരയാന്‍ ഇവര്‍ ആളുകളെ വാടകക്ക് നല്‍കും. മണിക്കൂറില്‍ 45 യൂറോയാണു പ്രതിഫലം.…
Read Moreപാകിസ്ഥാനില്‍ ജനിച്ച യുവതി ഇപ്പോള്‍ രാജസ്ഥാനില്‍ ഗ്രാമമുഖ്യ ! 2001ല്‍ കുടിയേറിയിട്ടും പൗരത്വം കിട്ടിയത് 2019ല്‍;നട്വാഡ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ച് നിത കന്‍വാറിന്റെ ജീവിതം ഇങ്ങനെ…
പൗരത്വ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ ശ്രദ്ധേയമാകുകയാണ് നിത കന്‍വാറിന്റെ ജീവിതം. രാജസ്ഥാനിലെ ടോങ്കില്‍ നട്വാഡ ഗ്രാമപഞ്ചായത്തിന്റെ സര്‍പഞ്ചാണ് ഈ വനിത. നിതയുടെ ഈ വിജയത്തിന് പിന്നില്‍ ഒരു കഥ കൂടിയുണ്ട്. 2001ല്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് കുടിയേറിയതാണ് നിതയുടെ കുടുംബം. ജനനം കൊണ്ട് പാകിസ്ഥാനിയായ നിത എതിരാളിയായ സോനുദേവിയെ 362 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത്. 2005 ല്‍ അജ്മീറിന്റെ സോഫിയ കോളേജില്‍ നിന്ന് നിത ബിരുദം നേടി. തുടര്‍ന്ന് രാജസ്ഥാനിലെ ഒരു രജപുത്ര വിഭാഗത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് ഭര്‍ത്താവിന്റെ നാടായ നട്വാഡ ഗ്രാമപഞ്ചായത്തില്‍ എത്തിയത്. ” ഇന്ത്യയിലെത്തിയതിന് പിന്നാലെ ഏറ്റവും അധികം ബുദ്ധിമുട്ടിയത് പൗരത്വം ലഭിക്കാനായിരുന്നു. പലതവണ അപേക്ഷ നിരസിച്ചക്കപ്പെട്ടു. പൗരത്വം ലഭിക്കുക എന്നത് ഒട്ടും എളുപ്പമല്ല ഒരു പരിപാടിയല്ലയെന്ന് നിത പറയുന്നു. എന്തായാലും ഒടുവില്‍ 2019 സെപ്റ്റംബറില്‍…
Read Moreരന്തംപുര്‍ ദേശീയോദ്യാനത്തിലെ കാടുകളില്‍ കന്നുകാലി മേയ്ച്ച ബാല്യം; ഐപിഎസായ മൂത്തസഹോദരന്റെ പാത പിന്തുടര്ന്ന് ഐഎഎസ് സ്വന്തമാക്കി; ഔദ്യോഗിക ജീവിതം തുടങ്ങിയത് മലപ്പുറം സബ് കളക്ടറായി; സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ജീവിതം…
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം മുതല്‍ കേരളം ചര്‍ച്ച ചെയ്യുന്ന പേരാണ് ടീക്കാറാം മീണ ഐഎഎസിന്റേത്. സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ മീണ. പുറത്തു വിട്ട തിരഞ്ഞെടുപ്പ് ചട്ടങ്ങളാണ് അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാക്കിയത്. ക്ഷേത്രം,മതം,ദൈവം തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മീണ ഉത്തരവിട്ടത്. കത്തി നില്ക്കുന്ന ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം പാടില്ലെന്നാണ് നിര്‍ദ്ദേശം. ശബരിമല മാത്രമല്ല ഒരു ആരാധനാലയങ്ങളുടെ പേരും വോട്ടുപിടിക്കാനായി ഉപയോഗിക്കരുതെന്നും സുപ്രിംകോടതി വിധി കര്‍ശനമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കത്തു നല്‍കിയതായി മീണ വ്യക്തമാക്കുന്നു. പല രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കന്മാരും ഇതിനെതിരേ പരസ്യമായി രംഗത്തു വരുകയും ചെയ്തു. ഈ അവസരത്തിലാണ് മീണ ആരാണെന്ന ചരിത്രം അറിയേണ്ടത്. മീണയുടെ ജീവിതം തുടങ്ങുന്നത് രാജസ്ഥാനിലെ സവായ് മഥോപൂരിലെ കാടുകളില്‍ നിന്നാണ്. ഒരു കഥകളെ വെല്ലുന്ന തരത്തിലുള്ള ജീവിതമാണ് മീണയുടേത്. സവായ് മഥോപൂരിലെ…
Read Moreപത്തു ദിവസത്തിനിടെ ഇന്ത്യയില്‍ കടന്നു കയറി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചത് നാല് പാക്കിസ്ഥാന് ഡ്രോണുകള്‍ ! രാജസ്ഥാനിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താന് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു…
ന്യൂഡല്‍ഹി: പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത് നാലു പാക്കിസ്ഥാന് ഡ്രോണുകള്‍. ഇന്നലെ വൈകുന്നേരത്തോടെ രാജസ്ഥാനിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലൂടെ കടന്നുകയറിയ പാകിസ്താന്റെ ഡ്രോണാണ് ഇന്ത്യ ഒടുവിലായി വെടിവെച്ചിട്ടത്.സേനയുടെ വ്യോമ പ്രതിരോധ വിഭാഗമാണ് ശനിയാഴ്ച രാത്രി ഏഴര മണിയോടെ പാക് ഡ്രോണ്‍ തകര്‍ത്തത്. 15 മണിക്കൂറിനിടെ ഇന്ത്യയിലേയ്ക്ക് കടന്നുകയറുന്ന രണ്ടാമത്തെ പാക് ഡ്രോണ്‍ കൂടിയാണിത്. ഇന്ത്യ-പാക് അതിര്‍ത്തിയായ ഗംഗാ നഗര്‍ സെക്ടറിലൂടെയാണ് രണ്ടാമത്തെ പാക് ഡ്രോണ്‍ കടന്നുകയറാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക് ഡ്രോണിനെ റഡാറിലൂടെ തിരിച്ചറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കടന്നുകയറിയ ഡ്രോണ്‍ ശ്രീഗംഗാനഗറിലെ ഹിന്ദുമാല്‍ക്കോട്ട് ബോര്ഡറിലൂടെയായിരുന്നു. ഇതിനെ തകര്‍ത്തത് ബിഎസ്എഫ് ആയിരുന്നു.
Read Moreഅഭിനന്ദന് വര്‍ദ്ധമാന്റെ വീരകൃത്യങ്ങള്‍ ഇനി കുട്ടികള്‍ക്ക് പാഠമാകും ! വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ വീരകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് രാജസ്ഥാന് സര്‍ക്കാര്‍…
ജയ്പൂര്‍: ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ ജീവിതം ഇനി പാഠപുസ്തകത്തിലും. അഭിനന്ദന്റെ വീരകൃത്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് രാജസ്ഥാന് സര്‍ക്കാര്‍. രാജസ്ഥാന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദോസ്താസ്രയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. അഭിനന്ദന്റെ സ്കൂള്‍ വിദ്യാഭ്യാസം ജോഥ്പൂരിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജസ്ഥാനിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ധീരതയുടെ കഥകളും ഉള്‍പ്പെടുത്തുമെന്ന് പിന്നീട് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. അഭിനന്ദന്‍ദിവസ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്. എന്നാല്‍ ഏതു ക്ലാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ ഉള്‍പ്പെടുത്തുകയെന്ന മന്ത്രി വ്യക്തമാക്കിയില്ല. പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം തകര്‍ത്ത മിഗ്-21 ബിസണ്‍ വിമാനം പറത്തിയത് അഭിനന്ദന് ആയിരുന്നു. പിന്നീട് മിഗ്-21 തകര്‍ന്നുവീണാണ് അഭിനന്ദന് പാകിസ്താനില്‍ എത്തിയത്. 60 മണിക്കൂറോളം പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിപ്പിച്ചത്. നേരത്തെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യൂ വരിച്ച…
Read More