ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന ശേഷം തീ കൊളുത്തി; ശംഭു ലാല്‍ എന്നയാളാണ് കൊലയാളിയെന്ന് പോലീസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാവുന്നു…

ഉദയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് തൊഴിലാളിയെ കൊന്നതിനു ശേഷം തീ കൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. കൃത്യം നടപ്പിലാക്കിയ ആള്‍ ഇതിനു ശേഷം ഓടി മറയുന്നതും വീഡിയോയില്‍ കാണാം.രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലുള്ള ഒരു ഹോട്ടലിന്റെ പരിസരത്തു നിന്ന് പകുതി കത്തിക്കരിഞ്ഞ നിലയില്‍ ഇന്നലെ ഒരു ശവശരീരം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളിയെ കൊല്ലുന്നയാള്‍ ലവ് ജിഹാദിനെതിരേ പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ബംഗാളിലെ മാല്‍ഡ സ്വദേശിയായ അഫ്രാസുള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ കരാര്‍ ജോലിക്കാരനാണ് ഇയാള്‍. ശംഭു ലാല്‍ എന്നയാളാണ് കൊലയാളിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയില്‍ കാണുന്നതും ഇയാളെ തന്നെയാണ്.സംഭവം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ അറിയിച്ചു.ശംഭു ലാല്‍ മഴു ഉപയോഗിച്ച് തൊഴിലാളിയെ വെട്ടി വീഴ്ത്തുന്നതും അതിനു ശേഷം ശരീരത്ത് തീ…

Read More

‘ഹാദിയ മോഡല്‍’ രാജസ്ഥാനിലും; മുസ്ലിമിനെ വിവാഹം കഴിച്ചെന്നറിയിച്ച 22 കാരി ഹിന്ദു യുവതിയെ കോടതി ഹോസ്റ്റലിലേക്ക് അയച്ചു

ജയ്പുര്‍: കേരളത്തില്‍ ആളിക്കത്തുന്ന ഹാദിയ കേസിനു സമാനമായ സംഭവം രാജസ്ഥാനിലും നടന്നതായി വിവരം. ബുര്‍ഖ അണിഞ്ഞു കോടതിയില്‍ ഹാജരായി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചെന്നറിയിച്ച 22 വയസുകാരിയായ ഹിന്ദു യുവതിയെ രാജസ്ഥാന്‍ ഹൈക്കോടതി സര്‍ക്കാര്‍ ഹോസ്റ്റലിലേക്ക് അയച്ചു. വിവാഹത്തിനെതിരേ പായല്‍ സങ്‌വി എന്ന യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തീരുമാനമുണ്ടാകുംവരെ ഹോസ്റ്റലില്‍ തുടരാനാണ് ഉത്തരവ്. പായലിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും വിവാഹം തട്ടിപ്പാണെന്നുമാണു വീട്ടുകാരുടെ പരാതി. കേരളത്തിലെ ഹാദിയ കേസില്‍ ഉണ്ടായ സംഭവങ്ങള്‍ക്കു സമാനമാണു രാജസ്ഥാനിലെ വിവാദവും. രാജസ്ഥാന്‍ സര്‍ക്കാര്‍ മതപരിവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച ജസ്റ്റിസുമാരായ ഗോപാല്‍കൃഷ്ണ വ്യാസ്, മനോജ് കുമാര്‍ ഗ്രാഗ് എന്നിവരുടെ ബെഞ്ച് ഇതിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് എന്തെങ്കിലും നിയമമുണ്ടോ എന്നും ആരാഞ്ഞു. തന്റെ സഹോദരിയെ ഒക്‌ടോബര്‍ 25 മുതല്‍ വീട്ടില്‍നിന്നു കാണാതായി എന്നാണു പായല്‍ സങ്‌വിയുടെ സഹോദരന്‍ ചിരാഗ് കോടതിയില്‍ നല്‍കിയ…

Read More

വരൂ സാബ്ജി, ക്ഷീണം തീര്‍ത്തിട്ടു പോകാം…പതിറ്റാണ്ടുകളായി വേശ്യവൃത്തി തൊഴിലാക്കിയ ബേഡിയ വര്‍ഗക്കാരെക്കുറിച്ചറിയാം…

”സാബ്ജി, ഇരിക്കുന്നില്ലേ, ക്ഷീണം തീര്‍ത്തിട്ട് പോകാം.ഡല്‍ഹി -ജയ്പൂര്‍ റൂട്ടിലെ ഭരത്പൂരില്‍ റോഡരുകില്‍ നിന്ന് സുന്ദരിമാര്‍ ഇങ്ങനെ മാടി വിളിക്കുന്നത് പതിവു കാഴ്ചയാണ് പതിറ്റാണ്ടുകളായി വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച ബേഡിയ വര്‍ഗക്കാരാണിവര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബേഡിയ സമൂഹത്തിന്റെ ഏക വരുമാന മാര്‍ഗം വേശ്യാവൃത്തിയാണ്. പുരുഷന്മാര്‍ ജോലി ചെയ്യാതെ വീട്ടിലിരിക്കും. അല്ലെങ്കില്‍ അമ്മയുടെ, ഭാര്യയുടെ, സഹോദരിയുടെ, മകളുടെ പിമ്പായി പ്രവര്‍ത്തിക്കും. അവര്‍ സമ്പാദിക്കുന്ന പൈസയാല്‍ വില കൂടിയ കാറുകളും ആഡംബരവസ്തുക്കളും ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിയമപ്രകാരമുള്ള തൊഴിലാളികള്‍ക്കുള്ള ഒരു ദിവസത്തെ വേതനമായ 149 രൂപയുടെ പത്തോ പതിനഞ്ചോ ഇരട്ടി ഒരു ദിവസം സമ്പാദിക്കുന്ന ഇവര്‍ക്ക് മറ്റു തൊഴിലുകളില്‍ താല്‍പ്പര്യമില്ല. വിദ്യാഭ്യാസം തീരെയില്ലാത്തതിനാല്‍ അവര്‍ക്ക് കൂലിപ്പണിയല്ലാതെ വേറൊരു ജോലിയും ചെയ്യാനും സാധിക്കില്ല. പെണ്‍കുട്ടിക്ക് പത്തോ പതിനൊന്നോ വയസ്സാകുമ്പോള്‍ മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ കാശ്…

Read More