ചാലക്കുടി: പരിയാരത്ത് ഭൂമിയിടപാടുകാരൻ നായത്തോട് വീരൻപറന്പിൽ രാജീവിന്റെ (46) കൊലപാതകം സംബന്ധിച്ച് അറസ്റ്റിലായ നാലു പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി. പ്രതികളിൽ ആറ്റപ്പാടം സ്വദേശി ചാമക്കാല ഷൈജു(45)വിനെ ഏക സാക്ഷി ബാബു തിരിച്ചറിഞ്ഞു. ഇരിങ്ങാലക്കുട സബ്ജയിലിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കഴിഞ്ഞ 29നു രാവിലെ പത്തുമണിയോടെയാണ് പരിയാരം തവളപ്പാറയിൽ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. രാജീവിനെ നാലംഗസംഘം കൃഷിസ്ഥലത്തുനിന്നും തട്ടിക്കൊണ്ടുവന്നശേഷം ഇവിടെവച്ചാണ് കൊലപാതകം നടന്നത്. കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ജാതിക്കായ ശേഖരിക്കുന്ന പരിസരവാസിയായ ബാബു ഓട്ടോറിക്ഷയും പ്രതികളിൽ ഒരാളെയും കണ്ടതായി പോലീസിനു മൊഴി നല്കിയിരുന്നു. ഇതനുസരിച്ചാണ് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയത്.
Read MoreTag: rajeev crime
സാക്ഷിയുടെ ദൃശ്യങ്ങൾ ഞെട്ടിക്കും..! ചാലക്കുടിയിൽ കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിൽ ഉദയഭാനു എത്തിയ ദൃശ്യങ്ങൾ പുറത്തായി; ചിത്രത്തിൽ വക്കീൽ പലതവണ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്
ചാലക്കുടി: ഭൂമിയിടപാട് ഇടനിലക്കാരൻ രാജീവുമായി കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ സിപി. ഉദയഭാനുവിനുള്ള ബന്ധം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഉദയഭാനു പല തവണ രാജീവിന്റെ വീട്ടിൽ എത്തിയിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് നേരത്തേ പോലീസിന് ലഭിച്ചിരുന്നെങ്കിലും ഇപ്പോഴാണു ദൃശ്യങ്ങൾ പുറത്താകുന്നത്. ഉദയഭാനുവിനു സംഭവവുമായി നേരിട്ടു ബന്ധമുണ്ടന്നു തെളിയിക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചതായി പോലീസ് സൂചിപ്പിച്ചു. അഭിഭാഷകനെ അറസ്റ്റു ചെയ്യുന്നതു ഹൈക്കോടതി താത്കാലികമായി തടഞ്ഞിരിക്കുകയാണ്. തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകനു രക്ഷപ്പെടാൻ കഴിയാത്തവിധം പോലീസ് വലവിരിച്ചുകഴിഞ്ഞു. അഭിഭാഷകനെതിരെയുള്ള തെളിവുകൾ ഹൈക്കോടതിയിൽ പോലീസ് ഹാജരാക്കും. കൊല ചെയ്യപ്പെട്ട രാജീവിനും അറസ്റ്റിലായ പ്രതി ചക്കര ജോണിക്കും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട്. പരിയാരം തവളപ്പാറയിൽ രാജീവ് സുരക്ഷിതനായിട്ടാണ് കഴിഞ്ഞിരുന്നത്. പല ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളും രാജീവിന്റെ സുരക്ഷയ്ക്കുവേണ്ടി പരിയാരത്തെ താമസസ്ഥലത്തു ക്യാന്പ് ചെയ്തിരുന്നുവെന്ന് അറിവായിട്ടുണ്ട്.
Read More