എസ്പിബിയ്ക്ക് ആദരമര്‍പ്പിച്ച് രാജീവ് ഗോവിന്ദന്റെ പാട്ട് ! വൈറലാകുന്ന വീഡിയോ കാണാം…

‘ഗാനമുറങ്ങി കാവ്യമുറങ്ങി പാഴിരുള്‍ പാതയില്‍ നാം ബാക്കിയായി…നാദമുറങ്ങി താളമുറങ്ങി സാഗരസങ്കടം തേങ്ങി മയങ്ങി….’സംഗീതധാരയില്‍ നനഞ്ഞു മറഞ്ഞ എസ്. പി. ബാലസുബ്രഹ്മണ്യത്തിന് സംഗീതാഞ്ജലിയുമായി ഗാനരചയിതാവ് രാജീവ് ഗോവിന്ദന്‍ പുറത്തിറക്കിയ അഞ്ജലി പ്രാണാഞ്ജലി സംഗീത ആല്‍ബമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. രാജീവ് ഗോവിന്ദന്റെ വരികള്‍ക്ക് രാഹുല്‍രാജാണ് സംഗീതം. ഹരിചരണാണ് ആലാപനം. എസ്.പിയുടെ മരണത്തോടെ നിശബ്ദമായ സംഗീതലോകത്തെയാണ് പാട്ടിലൂടെ ആവിഷ്‌ക്കരിക്കുന്നത്. എസ്പിബിയുടെ പാട്ടും പറച്ചിലുമൊക്കൊയി ആ ഓര്‍മകളിലേക്കും ആല്‍ബം ആസ്വാദകരെ കൂട്ടികൊണ്ടുപോകുന്നുണ്ട്. എസ്പിബിയുടെ ഓര്‍മകളെ പാട്ടിലൂടെ അവതരിപ്പിക്കുമ്പോഴാണ് അതിന്റെ പൂര്‍ണതയില്‍ എത്തുന്നതെന്ന് ചിന്തിച്ചപ്പോഴാണ് ഇത്തരമൊരു ആല്‍ബം തയാറാക്കിയതെന്ന് ഗാനരചയിതാവ് രാജീവ് ഗോവിന്ദന്‍ പറഞ്ഞു. വാട്ടര്‍ബൗണ്ട് മീഡിയയിലൂടെ അവതരിപ്പിക്കുന്ന അഞ്ജലി പ്രാണാഞ്ജലി കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ടൊവിനോ, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. മഗേഷ് കൊല്ലരി സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണം അനു ശേര്‍ഷയും ചിത്രസംയോജനം നജികേദ് എന്‍. വായ്ക്കരുമാണ്…

Read More

പ്രണയ മഴ പൊഴിച്ച് തിമിരകാന്തി ! രാജീവ് ഗോവിന്ദന്റെ പുതിയ കവിത തിമിരകാന്തിയുടെ ദൃശ്യാവിഷ്‌കാരം വൈറലാകുന്നു; വീഡിയോ കാണാം…

പ്രണയത്തിന്റെ നവ്യാനുഭവം പകരുന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമാകുന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദന്‍ രചിച്ച തിമിര കാന്തി എന്ന കവിതാ സമാഹാരത്തിലെ കവിതയുടെ ദൃശ്യാവിഷ്‌കാരമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതത്തില്‍ അഭിജിത്ത് കൊല്ലമാണ് ആലാപനം.ഓര്‍ഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവുകൂടിയാണ് രാജീവ് ഗോവിന്ദന്‍. കവിതയുടെ ഭാവതലങ്ങളെ തീവ്രമായി ആവിഷ്‌ക്കരിക്കുന്ന സംഗീതവും ഇതിനോടകം നവമാധ്യമങ്ങളില്‍ ഹിറ്റാണ്.

Read More