ഗതികേടുകൊണ്ടാണ് ഒട്ടുമിക്ക മലയാളികളും ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളില്‍ പോയി പണിയെടുക്കുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഗള്‍ഫില്‍ താമസിക്കുന്ന മലയാളികള്‍ ഉണ്ടെങ്കിലും അവര്‍ അപൂര്‍വമാണ്. ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന ഓരോ വ്യക്തിയ്ക്കും തങ്ങളുടെ ഭാര്യയുടെയും മക്കളുടെയും ഒപ്പം സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ബാധ്യതകള്‍ക്കു പിന്നാലെ ഒഴുക്കി അവര്‍ വാര്‍ധക്യത്തിലേക്കെത്തുമ്പോഴാവും ഗള്‍ഫില്‍ നിന്നു മടങ്ങുക. നാട്ടില്‍ ഭാര്യയും മക്കളും സുഖമായി ജീവിക്കുന്നുള്ളതാണ് അവരുടെ ആശ്വാസം.ഭാര്യയെയും മക്കളെയും ഒരു നിമിഷം പോലും ഓര്‍ക്കാതിരിക്കാന്‍ അവര്‍ക്കാവില്ല. എന്നാല്‍ പ്രവാസ ലോകത്ത് വര്‍ഷങ്ങളോളം നിന്ന് നാട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും പലപ്പോഴും തിരിഞ്ഞു നോക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഭാര്യക്കും മക്കള്‍ക്കും വേണ്ടി മാസാമാസം ശമ്പളത്തിന് മുക്കാല്‍പങ്കും അയച്ചുകൊടുത്തു. അങ്ങനെ നാട്ടിലെത്തിയപ്പോള്‍ അയാള്‍ അറിഞ്ഞത് ഭാര്യ മറ്റൊരാളുടെ കൂടെ പൊറുതി തുടങ്ങിയെന്ന്. ഇത് രാജേന്ദ്രന്റെ കഥയാണ്…25 വര്‍ഷം മുമ്പാണ്…
Read More