ശ്രദ്ധേയനായ പുല്ലാങ്കുഴല്‍ വിദഗ്ധനാണ് രാജേഷ് ചേര്‍ത്തല. ഇപ്പോള്‍ സിനിമയിലെത്താനുള്ള സാഹചര്യം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്ന ചിത്രത്തിലൂടെ ജാസി ഗിഫ്റ്റാണ് രാജേഷിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. അതിനാല്‍ തന്നെ ജാസി ഗിഫ്റ്റിനോടുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുകയാണ് രാജേഷ്. അന്ന് ആ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസിലാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും അന്ന് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ ബസില്‍ നിന്നാണ് യാത്ര ചെയ്തതെന്നും രാജേഷ് പറയുന്നു.
Read MoreTag: RAJESH CHERTHALA
സോഷ്യല്‍ മീഡിയയില്‍ പുല്ലാങ്കുഴല്‍ വിപ്ലവം തീര്‍ത്ത് രാജേഷ് ചേര്‍ത്തല; വീഡിയോ വൈറലാകുന്നു…
വാദ്യോപകരണങ്ങളില്‍ പുല്ലാങ്കുഴല്‍ സംഗീതത്തിനൊപ്പം നില്‍ക്കാന്‍ പറ്റിയ മറ്റൊന്നില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ വാദ്യോപകരണമാണ് പുല്ലാങ്കുഴല്‍. ഹിന്ദിയില്‍ ബാംസുരി എന്നും ഇംഗ്ലീഷില്‍ ഫ്‌ളൂട്ട് എന്നും വിളിക്കുന്ന പുല്ലാങ്കുഴലില്‍ വിസ്മയം തീര്‍ത്ത അനേകം മഹാപ്രതിഭകള്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. ഹരിപ്രസാദ് ചൗരസ്യ, പന്നാലാല്‍ ഘോഷ്,ടി.ആര്‍ മഹാലിംഗം,റോണു മജുംദാര്‍ തുടങ്ങിയ അനേകം പുല്ലാങ്കുഴല്‍ വിദഗ്ധര്‍ക്ക് ജന്മം നല്‍കിയ നാടാണ് ഭാരതം. ഇപ്പോള്‍ ഒരു മലയാളിയുടെ പുല്ലാങ്കുഴല്‍ വാദനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ചേര്‍ത്തലക്കാരനായ രാജേഷ് ചേര്‍ത്തലയാണ് ഇപ്പോള്‍ പുല്ലാങ്കുഴല്‍ വാദനത്തിലൂടെ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്.
Read More