തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇന്നു ചേർന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലെ ജൂഡീഷൽ കമ്മീഷൻ അന്വേഷണം നടക്കുന്നതിനു പുറമേയാണ് സിബിഐക്കും വിടാൻ സർക്കാർ തീരുമാനിച്ചത്. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ സർക്കാരിനുതന്നെ ഏറെ വിമർശനം കേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് അനുമതി നൽകിയത്. കഴിഞ്ഞ ദിവസം കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി വിമർശനം നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മുൻ എസ്ഐയുമായ സാബു സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പോലീസ് അന്വേഷണത്തെ വിമർശിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പാർപ്പിച്ച ജയിൽ,ലോക്കപ്പ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് പരിശോധിച്ചില്ല എന്നും കോടതി ചോദിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കളും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Read MoreTag: rajkumar
കാലുകള്‍ വലിച്ചകത്തിയപ്പോള്‍ തുടയിലെ പേശികളില്‍ നിന്ന് രക്തം പൊടിഞ്ഞു ! രാജ്കുമാറിന്റെ മരണം ന്യൂമോണിയ മൂലമെന്ന പോലീസ് വാദം പൊളിയുന്നു; ഫിനാന്‍സ് ഉടമയുടെ ജീവനെടുത്തത് മൂന്നാംമുറ തന്നെ…
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന്റെ വാദങ്ങളെ ആകെ പൊളിക്കുന്നത്.നിര്‍ണായക തെളിവുകളാണ് ഈ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെയാണ് കോലാഹലമേട് സ്വദേശി മരിച്ചത്. ഇയാള്‍ മരിച്ചത് ന്യൂമോണിയ മൂലമല്ല, മര്‍ദ്ദനമേറ്റാണെന്ന് കണ്ടെത്തി. പൊലീസ് സ്റ്റേഷനില്‍ നടന്ന കടുത്ത മൂന്നാംമുറയില്‍ കുമാറിന്റെ വൃക്കകള്‍ അടക്കം തകരാറിലായി. ഉരുട്ടിക്കൊല എന്ന സംശയിക്കാവുന്ന 22 പുതിയ പരുക്കുകള്‍ കണ്ടെത്തി. അതേസമയം, കേസില്‍ പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. റിമാന്‍ഡിനുമുമ്പ് രാജ്കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. പരുക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്കുന്നതില് ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. എത്ര സാക്ഷികള്‍ വന്നാലും സാഹചര്യതെളിവുകള്‍ മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഹൈക്കോടതി മജിസ്ട്രേറ്റിന്റെ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രാജ്കുമാറിനെ ഹാജരാക്കിയപ്പോള്‍ പൊലീസ് മര്‍ദനത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നോ എന്ന് നാളെ രാവിലേക്കകം റിപ്പോര്‍ട്ട് നല്‍കണം. എസ് ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആയിരുന്നു…
Read Moreസത്യങ്ങൾ പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം..! രാജ്കുമാറിന്റെ റീ പോസ്റ്റ്മോർട്ടം ഇന്ന്; നിർണായകമെന്നു ജുഡീഷൽ കമ്മീഷൻ
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡികൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ റീ പോസ്റ്റ്മോർട്ടം ഇക്കു നടക്കും. വാഗമണ്‍ സെൻഞ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടത്തുക. സംസ്കാരം നടത്തി 37-ാം ദിവസം ഇടുക്കി ആർഡിഒയുടെ നേതൃത്വത്തിലാണു മൃതദേഹം പുറത്തെടുക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നു സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് റീ പോസ്റ്റ്മോർട്ടത്തിനു നിർദേശം നൽകുകയായിരുന്നു. ആദ്യ പോസ്റ്റ്മോർട്ടത്തിൽ പരിക്കുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരാവയവങ്ങൾ പരിശോധനക്ക് എടുക്കുകയോ ചെയ്തിരുന്നില്ല. വാരിയെല്ലുകൾക്കു പൊട്ടലുണ്ടാകാൻ കാരണം മരണസമയത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ നെഞ്ചിലമർത്തി സിപിആർ കൊടുത്തതിനെ തുടർന്നാണെന്നാണ് ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പോലീസ് മർദനത്തിലാണോ വാരിയെല്ലുകൾക്ക് പൊട്ടലേറ്റതെന്നും പീരുമേട് സബ് ജയിലിൽ രാജ് കുമാറിന്…
Read Moreരാജ്കുമാര് മറ്റൊരു ‘ഉരുട്ടിക്കൊല’യുടെ ഇര ? റൂള്‍ തടി ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് സഹതടവുകാരന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഗുരുതരം…
രാജ്കുമാറിന്റെ കസ്റ്റഡി മരണം സുപ്രധാന വഴിത്തിരിവിലേക്ക്. പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൂരമായ മൂന്നാം മുറയ്ക്ക് വിധേയനായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 22 ഗുരുതര പരിക്കുകള്‍ ഉണ്ടെന്നും ഉരുട്ടിക്കൊലയ്ക്ക് വിധേയനാക്കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്കുമാറിന്റെ തുടയിലും കാല് വണ്ണയിലും മുറിവും ചതവും അടക്കം ഗുരുതരമായ പരിക്കുകളെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. തുടയുടെ പിന്‍ഭാഗത്തും കാല് പാദത്തിലും അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്കും സാരമായ പരിക്കാണുണ്ടായിരിക്കുന്നത്. പോലീസിന്റെ അതിക്രൂരമായ മൂന്നാംമുറയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ചാണ് മര്‍ദ്ദനമുണ്ടായതെന്നും ആള്‍ക്കൂട്ട ആക്രമണമാണെങ്കില്‍ ഇത്തരത്തില്‍ അരക്ക് കീഴ്പ്പോട്ട് മാത്രം ചതവുകളും മുറിപ്പാടുകളും ഉണ്ടാകില്ലെന്നാണ് സൂചന. മരണകാരണം ന്യൂമോണിയ ആണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പോലീസിന്റെ മൂന്നാം മുറയും ശരിയായ ഭക്ഷണം ലഭിക്കാതിരുന്നതും ന്യുമോണിയയിലേക്ക്…
Read More