ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം. പ്രതികളായ എസ്ഐ സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, സിപിഒ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. ഇവരെ പ്രോസിക്യൂട്ട് ചെയ്യാനും നിർദേശം നൽകി. പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിടാൻ ഡിജിപിക്ക് നിർദേശം നൽകിയതായും സർക്കാർ നിയമസഭയിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. ജസ്റ്റീസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2019ലാണ് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Read MoreTag: rajkumar custody death
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇന്നു ചേർന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലെ ജൂഡീഷൽ കമ്മീഷൻ അന്വേഷണം നടക്കുന്നതിനു പുറമേയാണ് സിബിഐക്കും വിടാൻ സർക്കാർ തീരുമാനിച്ചത്. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ സർക്കാരിനുതന്നെ ഏറെ വിമർശനം കേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് അനുമതി നൽകിയത്. കഴിഞ്ഞ ദിവസം കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി വിമർശനം നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മുൻ എസ്ഐയുമായ സാബു സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പോലീസ് അന്വേഷണത്തെ വിമർശിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പാർപ്പിച്ച ജയിൽ,ലോക്കപ്പ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് പരിശോധിച്ചില്ല എന്നും കോടതി ചോദിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കളും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Read Moreസത്യങ്ങൾ പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം..! രാജ്കുമാറിന്റെ റീ പോസ്റ്റ്മോർട്ടം ഇന്ന്; നിർണായകമെന്നു ജുഡീഷൽ കമ്മീഷൻ
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡികൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ റീ പോസ്റ്റ്മോർട്ടം ഇക്കു നടക്കും. വാഗമണ് സെൻഞ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടത്തുക. സംസ്കാരം നടത്തി 37-ാം ദിവസം ഇടുക്കി ആർഡിഒയുടെ നേതൃത്വത്തിലാണു മൃതദേഹം പുറത്തെടുക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നു സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് റീ പോസ്റ്റ്മോർട്ടത്തിനു നിർദേശം നൽകുകയായിരുന്നു. ആദ്യ പോസ്റ്റ്മോർട്ടത്തിൽ പരിക്കുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരാവയവങ്ങൾ പരിശോധനക്ക് എടുക്കുകയോ ചെയ്തിരുന്നില്ല. വാരിയെല്ലുകൾക്കു പൊട്ടലുണ്ടാകാൻ കാരണം മരണസമയത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ നെഞ്ചിലമർത്തി സിപിആർ കൊടുത്തതിനെ തുടർന്നാണെന്നാണ് ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പോലീസ് മർദനത്തിലാണോ വാരിയെല്ലുകൾക്ക് പൊട്ടലേറ്റതെന്നും പീരുമേട് സബ് ജയിലിൽ രാജ് കുമാറിന്…
Read Moreരാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ട് ജുഡീഷൽ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് നാരായണക്കുറുപ്പ്
ഗാന്ധിനഗർ: ജുഡീഷൽ കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്താൻ ജുഡീഷൽ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് നാരായണക്കുറുപ്പ് ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് എത്തിയപ്പോഴാണ് വീണ്ടും പോസറ്റ്മോർട്ടം നടത്താൻ കമ്മീഷന്റെ ഉത്തരവ്. ജൂണ് 21നാണ് വാഗമണ് കോലാഹലമേട് കസ്തൂരി ഭവനിൽ രാജ്കുമാർ (50) റിമാൻ ഡിൽ കഴിയവേ പീരുമേട് സബ് ജയിലിൽ മരിച്ചത്. 22ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ക്രൂരമർദനമാണ് മരണകാരണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണംം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചു. കുറ്റക്കാരായവരിൽ നെടുങ്കണ്ടം എസ്ഐ കെ.എ. സാബു അടക്കം ചില ചോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടയിൽ ജുഡീഷൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കുകയും ജസ്റ്റീസ് നാരായണക്കുറുപ്പിനെ കമ്മീഷനായി നിയമിക്കുകയുമായിരുന്നു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ, ആന്തരികായവയങ്ങൾ പരിശോധനയ്ക്ക് അയച്ചില്ലെന്നും മൃതദേഹത്തിനേറ്റ മുറിവുകളും മർദനത്തിന്റെ പാടുകളും എത്ര…
Read Moreനെടുംങ്കണ്ടം കസ്റ്റഡി മരണത്തിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് പങ്ക്; കേസ് തെളിയിക്കാൻ സിബിഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ്
കൊച്ചി: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ് എംഎൽഎ. പോലീസിനും ആശുപത്രി അധികൃതർക്കും മജിസ്ട്രേറ്റിനും വീഴ്ചകൾ സംഭവിച്ചതായി സംശയിക്കുന്നു. ഇടുക്കി മുൻ എസ്പി കെ.ബി.വേണുഗോപാലിന് എതിരെ നടപടി വേണമെന്നും പി.ടി.തോമസ് പറഞ്ഞു. പോലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിരുന്നു. പിന്നീടാണ് വിവിധ സര്ക്കാര് വകുപ്പുകളുടെ പങ്ക് വ്യക്തമായത്. അതിനാൽ ജുഡീഷ്യൽ അന്വേഷണം മതിയാകില്ലെന്ന് എംഎൽഎ പറഞ്ഞു.
Read Moreനെടുങ്കണ്ടം കസ്റ്റഡി മരണം: മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും വീഴ്ച പറ്റിയിട്ടില്ല; കെ.കെ ശിവരാമനെ തള്ളി കാനം രാജേന്ദ്രൻ
എംജെ ശ്രീജിത്ത് തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോലീസിനാണ് വീഴ്ച പറ്റിയത്. മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെന്ന നിലപാട് സിപിഐയ്ക്കില്ലെന്നും കാനം രാജേന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണ വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റിയെന്ന് ഇന്നലെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ സിപിഐ ജില്ലാ കമ്മറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് വിമർശിച്ചിരുന്നു. ഇടതുപക്ഷ നയം സംരക്ഷിക്കാൻ മുഖ്യമന്ത്രിയ്ക്കായില്ലെന്ന ശിവരാമന്റെ അഭിപ്രായം പൂർണമായും തള്ളികളയുകയാണ് കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ശിവരാമന്റെ പരാമർശം ഏതു സാഹചര്യത്തിലെന്ന് അറിയില്ല. അതു അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്. അതിനു മറുപടി പറയേണ്ടത് ജില്ലാ കമ്മിറ്റിയാണ് സംസ്ഥാന കമ്മറ്റിയല്ല. ഇക്കാര്യത്തിൽ…
Read More