തിരുവനന്തപുരം: ബിസ്ക്കറ്റ് രാജാവ്, രാജന് പിള്ളയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല പ്രയോഗമില്ല. ബ്രിട്ടാനിയ എന്ന ആഗോള ബിസിനസ്സ് ഗ്രൂപ്പിനെ മലയാളിയുടേതാക്കിയവനായിരുന്നു കൊല്ലത്തുകാരന്. ബിസിനസ് കുടിപ്പകയില്‍ അറസ്റ്റിലായ രാജന്‍പിള്ളയെ പിന്നെ ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ രോഗം മൂര്‍ച്ഛിച്ച് മരണം. തീഹാര്‍ ജയിലിലെ വ്യവസായ പ്രമുഖന്റെ മരണം കേരളം അന്ന് ഏറെ ചര്‍ച്ച ചെയ്തു. രാജന്‍പിള്ളയ്ക്ക് ശേഷം അനുജന് രാജ്മോഹന്‍ പിള്ള കുടുംബ ബിസിനസ് ഏറ്റെടുത്തു. ബിസിനസ് രക്തത്തിലുള്ള രാജ്മോഹനും ചുവടു പിഴച്ചില്ല. ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ കശുവണ്ടി വ്യവസായിയായി രാജ്്മോഹന്‍ വളര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ചേട്ടന്റെ അതേ വിധി തന്നെ അനുജനെ തേടിയെത്തിയിരിക്കുകയാണ്. ചേട്ടനെ ബിസിനസ് കുടിപ്പകയാണ് ജയിലിലെത്തിച്ചതെങ്കില്‍ പീഡനക്കേസാണ് രാജ്മോഹന്‍ പിള്ളയെ അഴിക്കുള്ളിലെത്തിച്ചത്. വീട്ടില്‍ ജോലിയ്ക്കു നി്ന്ന ഒഡീഷക്കാരിയായ യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നതാണ് രാജ്മോഹന്റെ പേരിലുള്ള കേസ്. ഇയാളെ കോടതി 14…
Read More