കൊച്ചി: കോട്ടയം തിരുവാർപ്പിൽ വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനെ മർദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ ആർ. അജയ് ഹൈക്കോടതിയെ അറിയിച്ചു. രാജ്മോഹനെ മര്‍ദിച്ച സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് അജയ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു. സംഭവത്തെത്തുടർന്ന് തനിക്കെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഈ സത്യവാംഗ്മൂലത്തോടൊപ്പമാണ് തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് അജയ് അറിയിച്ചത്. ജൂൺ 25-നാണ് അജയ് രാജ്മോഹനെ മർദിച്ചത്. വേതന തർക്കത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ബസ് സർവീസ് കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ പുനരാരംഭിക്കുവാൻ രാജ്മോഹൻ ശ്രമിച്ചിരുന്നു. സിഐടിയുക്കാർ ബസിൽ ചാർത്തിയിരുന്ന കൊടിതോരണങ്ങൾ നീക്കാൻ എത്തിയപ്പോഴായിരുന്നു അജയ് രാജ്മോഹനെ കൈയേറ്റം ചെയ്തത്.
Read MoreTag: rajmohan thiruvarppu
“ആ അടികിട്ടിയത് കോടതിയുടെ മുഖത്ത്’: ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി; തിരുവാർപ്പിലെ സിഐടിയുടെ അക്രമത്തിൽ പോലീസിന് രൂക്ഷ വിമർശനം
കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സിഐടിയു അക്രമത്തില്‍ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോടതിയലക്ഷ്യ കേസില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയും ,സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ബസുടമയെ സിഐടിയുടെ നേതാവ് ആക്രമിച്ചപ്പോൾ എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് ചോദിച്ച കോടതി പോലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നതായും പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകും. ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല. പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. കോടതിക്ക് മുന്നിലും…
Read Moreഭരണത്തണലിലെ അഴിഞ്ഞാട്ടം; തൊഴിലാളിമുഖം നഷ്ടപ്പെട്ട് സിഐടിയു; തിരുവാര്‍പ്പ് സമരത്തില്‍ കണ്ടത് സിഐടിയുവിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും
കോട്ടയം: ജില്ലയിലെ തൊഴിലാളിസംഘടനയുടെ മുഖം നഷ്ടപ്പെട്ട് അപമാനിതരായിരിക്കുകയാണ് സിഐടിയു നേതൃത്വം. തിരുവാര്‍പ്പിലെ പ്രാദേശിക നേതൃത്വവും മോട്ടോര്‍ തൊഴിലാളി യൂണിയനുമാണ് വിഷയം ഇത്രയധികം വഷളാക്കിയതെന്ന് സിഐടിയു ജില്ലാ നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നു. സിപിഎം ജില്ലാ നേതൃത്വത്തിനും സമരത്തില്‍ അതൃപ്തിയുണ്ട്. ജില്ലയില്‍നിന്നുള്ള മന്ത്രിയുടെ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള സമരം നടന്നതില്‍ മന്ത്രിയും അതൃപ്തി രേഖപ്പെടുത്തി. സമരം കൈവിട്ടുപോകുകയും ആക്രമണത്തിലേക്ക് കലാശിക്കുകയും ചെയ്തതോടെ മന്ത്രി ഇടപെട്ടാണ് തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി ലേബര്‍ ഓഫീസറുടെ മുമ്പിലെ ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കൊടികുത്തി സമരവും അതിനെത്തുടര്‍ന്ന് ബസ് ഉടമ കോട്ടും സ്യൂട്ടുമണിഞ്ഞ് ഇരുമ്പു കസേരയിലിരുന്ന് സമരം നടത്തിയതും സംസ്ഥാനമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയായില്‍ സിപിഎമ്മും സിഐടിയുവും വലിയ ആക്രമണം നേരിട്ടു. ട്രോളുകളിലൂടെയും വരവേല്പ് സിനിമയുമായി ഉപമിച്ചും വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളുമുണ്ടായി. ഇതോടെയാണ് സിഐടിയുവിന്റെ മുഖം നഷ്ടപ്പെട്ട് അപമാനിതനായത്. മോട്ടോര്‍ തൊഴിലാളി യൂണിയനിലെ ചില…
Read Moreകൊടികുത്തി സമരം ഒത്തു തീര്‍ന്നു; വെട്ടിക്കുളങ്ങര ബസ് സർവീസ് പുനഃരാരംഭിച്ചു; പരാതിയുണ്ടെങ്കില്‍ വീണ്ടും ചര്‍ച്ച
കോട്ടയം: കൊടികുത്തി സമരം ഒത്തു തീര്‍ന്നതോടെ വെട്ടിക്കുളങ്ങര ബസ് സർവീസ് പുനഃരാരംഭിച്ചു. തിരുവാര്‍പ്പിലെ സ്വകാര്യ ബസുടമ രാജ് മോഹന്‍ കൈമളും സിഐടിയു നേതാക്കളും ഇന്നലെ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് കൊടികുത്തി സമരം ഒത്തുതീര്‍ന്നത്. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫീസർ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. എല്ലാ ജീവനക്കാര്‍ക്കും നാലു ബസിലും തുല്യ തൊഴില്‍ദിനങ്ങള്‍ നാലു മാസത്തേക്ക് അനുവദിക്കണമെന്ന നിര്‍ദേശത്തിലാണു ചര്‍ച്ച ഒത്തു തീര്‍ന്നത്. എട്ട് ഡ്രൈവര്‍, ഏഴ് കണ്ടക്ടര്‍ എന്നിവരടക്കം നാലു ബസിലെ 15 ജീവനക്കാരില്‍ ഡ്രൈവര്‍ക്ക് കുറഞ്ഞത് 15 ദിവസവും കണ്ടക്ടര്‍ക്ക് 17 ദിവസവും തൊഴില്‍ദിനങ്ങളായി നല്‍കണമെന്നാണു വ്യവസ്ഥ . ഈ രീതിയില്‍ നാലു മാസത്തെ പ്രവര്‍ത്തനത്തനത്തിനു ശേഷം ബസുടമയ്ക്കും തൊഴിലാളിക്കും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും നിബന്ധനയുണ്ട്. ജൂലൈ മൂന്നു മുതല്‍…
Read More