വാര്‍ത്താസമ്മേളനത്തിനിടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എം പി. മുന്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരന് സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെയും കാഞ്ഞങ്ങാട്ടുകാരുടെയും എന്നേ പറയാനുള്ളൂ എന്നായിരുന്നു ഉണ്ണിത്താന്റെ പരാമര്‍ശം. ഉണ്ണിത്താന്റെ വാക്കുകള്‍ ഇങ്ങനെ…”ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരന് പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാറില്ല, ജൂനിയേഴ്സിനേയാണ് അദ്ദേഹം പറഞ്ഞയക്കുക. മാര്‍ക്സിസ്റ്റ് നേതാവ് മോഹനനേയും അദ്ദേഹവുമായി ബന്ധപ്പെട്ട് ശിക്ഷിക്കാന്‍ ഉതകുന്ന സാക്ഷികളേയും വിസ്തരിക്കാന്‍ വിളിച്ച ദിവസങ്ങളില്‍ വിചാരണ കോടതികളില്‍ നിന്ന് മുങ്ങുന്ന കാഴ്ച അന്നും ഞങ്ങള്‍ കണ്ടു. പണത്തിന് വേണ്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും, ആര്.എസ്.എസിലും അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ട്. ഇയാളുടെ ശരീരം കോണ്‍ഗ്രസിലും മനസ് ബി.ജെ.പിയിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലുമാണ്. ഇദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം എന്നേ പറയാനുള്ളൂ” ഉണ്ണിത്താന് പറഞ്ഞു.…
Read MoreTag: rajmohan unnithan
ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ പാര്‍ട്ടി ജില്ലാക്കമ്മിറ്റി തന്നെ പിരിച്ചു വിടേണ്ടി വരും ! സിപിഎമ്മിനെതിരേ പരിഹാസവുമായി രാജ്മോഹന്‍ ഉണ്ണിത്താന്…
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുകയാണെങ്കില്‍ കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാവില്ലെന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. ക്വട്ടേഷന്‍ സംഘത്തെ പുറത്താക്കേണ്ടി വന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തന്നെ പിരിച്ചുവിടേണ്ടി വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു. കട്ടമുതല് കള്ളന്മാര് പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ നേതൃത്വം വാങ്ങുന്നതെന്നും ഇതില്‍ എല്ലാ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ‘എന്തെങ്കിലും കേസില്‍ പിടിക്കപ്പെടുമ്പോള്‍ അവരെ തള്ളിപ്പറയുകയും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ പറ്റിക്കുകയുമാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുന്ന അവസ്ഥയുണ്ടായാല്‍ കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നൊരു പാര്‍ട്ടി ഉണ്ടാവില്ല. 80 ശതമാനം ആളുകളും ക്വട്ടേഷന്‍ സംഘങ്ങളുടെ പണം തട്ടുന്ന ആളുകളാണ്. കട്ടമുതല് കള്ളന്മാര് പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ…
Read Moreലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്സിസ്റ്റുകാര്‍ നാട്ടിലുണ്ട്; ബല്‍റാം മാപ്പു പറയേണ്ട യാതൊരു ആവശ്യവുമില്ല; തൃത്താല എംഎല്‍എയെ പിന്തുണച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം:എകെജി വിവാദത്തില്‍ തൃത്താല എംഎല്‍എ വി.ടി ബല്‍റാം മാപ്പു പറയേണ്ടതിന്റെ യാതൊരു ആവശ്യവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. എ.കെ ഗോപാലനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്സിസ്റ്റുകാര്‍ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരര്‍ത്ഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുള്ളപ്പോള്‍ ഗോപാലന് തനിക്ക് പിന്നാലെ നടന്നു എന്നത് കെ.ആര് ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന് ആരോപിച്ചു. ബല്‍റാമിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം പഠിക്കണം. അത് കഴിഞ്ഞാല്‍ സദാചാരത്തെക്കുറിച്ച് പറയാന്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ല. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെയാണ് എം.എം മണി മറ്റ് നേതാക്കളെ അധിക്ഷേപിച്ച് കാമം തീര്‍ക്കുന്നത്. മന്ത്രിയെ നിലയ്ക്ക് നിര്‍ത്താന്‍ എന്തുകൊണ്ട് പിണറായി തയ്യാറായില്ലെന്നും ഉണ്ണിത്താന് ചോദിച്ചു. എകെജിക്കെതിരായ പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ബല്‍റാമിനെ തള്ളിപ്പറഞ്ഞെങ്കിലും യൂത്ത് കോണ്‍ഗ്രസും ലീഗും…
Read More