കൊച്ചി: അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥനെന്നു പേരെടുത്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിയെ പുറത്താക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തസ്തികയിലുള്ള തന്നെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വാര്‍ത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാജുനാരായണ സ്വാമി. അഴിമതിക്കാരെ രക്ഷിക്കാനാണ് ഈ നീക്കമെന്നും രാജു നാരായണസ്വാമി ആരോപിക്കുന്നു. അമ്പത് വയസായ അഴിമതിക്കാരായ ഐഎഎസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രാജു നാരായണ സ്വാമിക്കെതിരായ നീക്കം. എന്നാല്‍ രാജു നാരായണ സ്വാമിക്കെതിരെ വിജിലന്‍സ് കേസോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല. മോശം പ്രകടനവും ആരോപിക്കുന്നില്ല. എന്നിട്ടും രാജു നാരായണ സ്വാമിയെ ക്രൂശിക്കാനാണ് നീക്കം. ”മൂന്നാര്‍ മുതല്‍ ഇങ്ങോട്ട് തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ട. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ…
Read MoreTag: raju narayana swami
കസേരയും പദവിയുമല്ല എനിക്കു മുഖ്യം അഴിമതിയ്‌ക്കെതിരായ യുദ്ധമാണ്; ബിജു പ്രഭാകറിന് വ്യാജ ഐഎഎസ് നല്‍കാന്‍ കൂട്ടുനിന്നവരുടെയെല്ലാം പണി തെറിപ്പിക്കും; വീണ്ടും പുലിയായി രാജു നാരായണ സ്വാമി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ തന്റെ ഭരണകാലത്ത് മൂന്നാറിലേക്കയച്ച മൂന്നു പുലികളില്‍ മുഖ്യനായിരുന്നു രാജു നാരായണ സ്വാമി. അഴിമതിയ്‌ക്കെതിരേ അക്ഷീണമായി പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് സ്വാമിയെ ഭരണകക്ഷികള്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയും പ്രാധാന്യം കുറഞ്ഞ വകുപ്പിന്റെ ചുമതല നല്‍കി ഒതുക്കുകയും ചെയ്തു എന്നത് ഏവര്‍ക്കുമറിയാവുന്ന പരമാര്‍ഥം. കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിനെതിരേ രാജു നാരായണ സ്വാമി ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണങ്ങളാണ് അദ്ദേഹത്തെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നും റദ്ദാക്കാണമെന്നും ആവശ്യപ്പെട്ട സ്വാമി ബിജു പ്രഭാകറിന്റെ ഐഎഎസ് പണി തെറിപ്പിക്കുമെന്നും വ്യാജ ഐഎഎസിനെതിരേ കേന്ദ്രത്തെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇതിനു പുറമെ വ്യവസായ മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അനധികൃതമായി ജോലിയില്‍ കയറ്റിയെന്ന ആരോപണവും ബിജു പ്രഭാകറിനെതിരെ ഉന്നയിച്ചിട്ടുണ്ട്. വ്യവസായമന്ത്രി എസി മൊയ്തീന്റെ െ്രെപവറ്റ് സെക്രട്ടറി കെ രാജാറാംതമ്പിയുടെ ഭാര്യയ്ക്കാണ് ബിജു പ്രഭാകര്‍ അനധികൃതമായി നിയമനം…
Read More