ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന് സിംഗിന്റെ ചായ വാഗ്ദാനം നിരസിച്ചു സസ്പെന്‍ഡ് ചെയ്ത എംപിമാര്‍. ഇന്നു രാവിലെയാണ് ഉപാധ്യക്ഷന്‍ പാര്‍ലമെന്റിനു പുറത്തു പ്രക്ഷോഭം തുടരുന്ന പ്രതിപക്ഷ എംപിമാരെ സമീപിച്ചു ചായ വാഗ്ദാനം നല്‍കിയത്. എന്നാല്‍, എംപിമാര്‍ അദ്ദേഹത്തിന്റെ ‘ചായ നയതന്ത്രം’ നിരസിച്ചു. കര്‍ഷക വിരുദ്ധന്‍ എന്നു വിളിക്കുകയും ചെയ്തു. കാര്‍ഷിക ബില്ലിനെതിരേ നടത്തിയ പ്രതിഷേധത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനോടു നിലവിട്ടു പെരുമാറിയെന്ന് ആരോപിച്ചു സഭാധ്യക്ഷന് എം. വെങ്കയ്യ നായിഡുവാണ് എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. സിപിഎം എംപിമാരായ എളമരം കരിം, കെ.കെ.രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതാവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് പുറത്തുനടത്തുന്ന സമരം ഇപ്പോഴും തുടരുന്നു. പാര്‍ലമെന്റിനു പുറത്തെ ഗാന്ധി…
Read More