രാഖിയോട് കൊന്നോട്ടെയെന്ന് അഖില്‍ ചോദിച്ചിരുന്നു ! കൊന്നോളൂ എന്നായിരുന്നു രാഖിയുടെ മറുപടി; കേട്ടപാതി രാഹുല്‍ പിന്നില്‍ നിന്നു കഴുത്തിനു പിടിച്ചു; അരുംകൊല തുറന്നു പറഞ്ഞ് അഖില്‍…

രാഖി വധക്കേസില്‍ പ്രതികള്‍ കൊല നടത്തിയത് ഒരു മാസം നീണ്ട ആലോചനയ്ക്കു ശേഷം. അഖിലിന് പുതിയ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്സ്ആപ്പ് സന്ദേശം അയയ്ക്കുകയും പഠിക്കുന്ന സ്ഥലത്ത് ചെന്ന് സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് രാഖിയെ കൊല്ലാന്‍ അഖില്‍ തീരുമാനിച്ചത്. അന്തിയൂര്‍ കോണം സ്വദേശിയായ യുവതിയുമായിട്ടാണ് അഖിലിന്റെ വിവാഹം നിശ്ചയിച്ചത്. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട രാഖിമോളും അഖിലും ദീര്‍ഘകാലത്തെ പ്രണയത്തിലായിരുന്നു. ഫെബ്രുവരി 15ന് എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായിരുന്നു. തുടര്‍ന്ന് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അഖിലിന്റെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടതോടെയാണ് രാഖി പ്രശ്നമുണ്ടാക്കിയത്. പ്രശ്നം വഷളായതോടെ തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ തട്ടാന്‍മൂക്കിലെ അഖിലിന്റെ വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്നും രാഖി ഭീഷണിപ്പെടുത്തി. ഇതോടെയാണ് കൊല്ലാനുള്ള തീരുമാനം അഖില്‍…

Read More