സ്വന്തം ആരാധകനെ വിവാഹം കഴിച്ച് ലോകത്തെ ഞെട്ടിച്ച് രാഖി സാവന്ത്. ഇക്കാര്യം രാഖി സാവന്ത് തന്നെ സ്ഥിരീകരിച്ചു.”ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാന്‍ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാര്‍ത്ഥമായി സ്നേഹിച്ച ഒരു ആരാധകനെ,” രാഖി സാവന്ത് പറഞ്ഞു. യുകെ ആസ്ഥാനമായുള്ള ബിസിനസുകാരനാണ് റിതേഷ് 36കാരനാണ് എന്ന് രാഖി സാവന്ത് വെളിപ്പെടുത്തി. ”എനിക്ക് ആരാധകരില്‍ നിന്ന് ഓരോ ദിവസവും നൂറുകണക്കിന് സന്ദേശങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഈ ഒരു ദിവസം, എനിക്ക് വളരെ വിഷമം തോന്നി, ഒരു ആരാധകന് എന്നോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് ഇത്ര വിഷമത്തോടെ കാണപ്പെടുന്നത്?’ എന്ന്. ഞാന്‍ സ്തബ്ധയായി! ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഞാന്‍ വിഷമിച്ചിരിക്കുകയാണ് എന്ന് എങ്ങനെ മനസിലായി എന്ന്. അതിനോട് അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ക്ക് എന്തുതോന്നുന്നുവെന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കും. കാരണം ഞാന്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്.’ അപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സ്നേഹം…
Read MoreTag: rakhi savanth
ഞാന്‍ ലെസ്ബിയനാണെന്ന് പറഞ്ഞത് പച്ചക്കള്ളം ! പൊള്ളയായ ആരോപണങ്ങള്‍ നടത്തിയിട്ട് യാതൊരു പ്രയോജനവുമില്ല; രാഖി സാവന്തിന് തനുശ്രീ ദത്ത നല്കിയ കിടിലന്‍ മറുപടി ഇങ്ങനെ…
തനിക്കെതിരേ ബലാല്‍സംഗ ആരോപണമുന്നയിച്ച രാഖി സാവന്തിന് ചുട്ട മറുപടിയുമായി തനുശ്രീ ദത്ത. നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത നടത്തിയ മീ ടൂ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ഇതിനു പിന്നാലെ തനുശ്രീ ലെസ്ബിയനാണെന്നും പല തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് നടി രാഖി സാവന്ത് രംഗത്തെത്തിയത്. എന്നാല്‍ രാഖിയ്ക്ക് ചുട്ടമറുപടിയുമായാണ് തനുശ്രീ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ലെസ്ബിയനല്ലെന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലെന്നും നുണപ്രചാരണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തനുശ്രീ പറഞ്ഞു.പൊള്ളയായ ആരോപണങ്ങളും മുതലക്കണ്ണീരും കൊണ്ട് യാതൊരു കാര്യവുമില്ല. മുതലക്കണ്ണീരൊഴുക്കി ഓസ്കാര്‍ പുരസ്കാരമൊന്നും ആരും നേടാന്‍ പോകുന്നില്ല. നുണക്കഥകളാണ് അവര്‍ പറയുന്നത്. മോശമായി പെരുമാറിയിട്ടില്ല തനുശ്രീ വ്യക്തമാക്കി. നാനാപടേക്കറിനെതിരെയുള്ള ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി തനുശ്രീ ചമക്കുന്നതാണെന്നും നടി മയക്കുമരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. ഇതിനെത്തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.
Read Moreതനുശ്രീ ദത്ത പല പ്രാവശ്യം ലെസ്ബിയന്‍ റേപ്പ് ചെയ്തു ! പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുതാത്തതു ചെയ്യിപ്പിച്ചു; തനുശ്രീ ദത്തയ്ക്കെതിരേ മീടു ആരോപണവുമായി രാഖി സാവന്ത്…
തന്നെ നടി തനുശ്രീ ദത്ത പല വട്ടം ലെസ്ബിയന്‍ റേപ്പിനിരയാക്കിയെന്ന് രാഖി സാവന്ത്. തനുശ്രീ തന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചുവെന്നും പല സന്ദര്‍ഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി പത്രസമ്മേളനത്തില്‍ ആരോപിച്ചു. രാഖിയുടെ പുതിയ ആരോപണങ്ങള്‍ ഇപ്പോള്‍ ബോളിവുഡില്‍ കത്തിപ്പടരുകയാണ്. പത്തുവര്‍ഷം മുമ്പ് വരെ തന്റെ അടുത്തസുഹൃത്തായിരുന്നു തനുശ്രിയെന്നും എന്നാല്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവരെ താന്‍ വെറുക്കുകയായിരുന്നുവെന്ന് രാഖി പറഞ്ഞു. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു. ‘തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്. അവള് ഉള്ളില്‍ ആണ്‍കുട്ടിയാണ്. പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുത്താത് ചെയ്യിപ്പിച്ചു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേര്‍ത്ത് തന്നു.’രാഖി പറഞ്ഞു. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും…
Read Moreനിങ്ങള്‍ ഒരു സാധാരണ സ്ത്രീയല്ലെന്ന് ഞാന്‍ മനസിലാക്കുന്നു; നിങ്ങളുടെ ജീവിതത്തെക്കുറിച്ച് മുന്‍വിധിയോടെയാണ് ഞാന്‍ സംസാരിച്ചത്; സണ്ണി ലിയോണിനോട് പരസ്യമായി മാപ്പു പറഞ്ഞ് രാഖി സാവന്ത്…
വിവാദങ്ങള്‍ രാഖി സാവന്തിന്റെ കൂടെപ്പിറപ്പാണ്. എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്ക്കുന്ന രാഖി ഇത്തവണ ആ പതിവ് തെറ്റിച്ചു. രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കവെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞ രാഖി, മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തില്‍ മാപ്പു ചോദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അര്‍ഷി ഖാനൊപ്പമായിരുന്നു രാഖി എത്തിയത്. ചാറ്റ് ഷോയില്‍ പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലായിരുന്നു ആ അപ്രതീക്ഷ മാപ്പപേക്ഷ. ഒരു സമയത്ത് സണ്ണി ലിയോണിനെതിരേ നടത്തിയ പരാമര്‍ശത്തിലായിരുന്നു രാഖി മാപ്പപേക്ഷ നല്‍കിയത്. സണ്ണി സിനിമാരംഗത്തു നിന്നു മാത്രമല്ല ഇന്ത്യതന്നെ വിട്ടു പോകണമെന്നാണ് അന്ന് രാഖി സാവന്ത് ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍വിധിയോടെയാണ് താന്‍ അന്ന് അത്തരം ഒരു പരാമര്‍ശം നടത്തിയതെന്നും അവര്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നുവെന്നും രാഖി സാവന്ത് തുറന്നു സമ്മതിച്ചു. എന്തായാലും വൈകിവന്ന…
Read Moreഎന്നെ പോണ് സിനിമയില്‍ അഭിനയിക്കാന്‍ നിരന്തരം വിളിക്കുന്നു; എന്റെ നമ്പര്‍ അവര്‍ക്ക് നല്‍കിയത് സണ്ണി ലിയോണ്‍; ഗുരുതര ആരോപണങ്ങളുമായി രാഖിസാവന്ത്…
ബോളിവുഡ് താരവും മുന്‍ നീലച്ചിത്രനായികയുമായ സണ്ണി ലിയോണിനെതിരേ കടുത്ത ആരോപണങ്ങളുമായി നടി രാഖി സാവന്ത് രംഗത്ത്. അഭിനയിക്കാനായി നിര്‍ബന്ധിച്ച് പോണ് ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി ഫോണ്‍കോളുകളാണ് ദിവസവും തനിക്ക് വരുന്നതെന്നും തന്റെ നമ്പര്‍ നല്‍കിയത് സണ്ണി ലിയോണാണെന്നാണ് അവര്‍ പറയുന്നതെന്നും രാഖി പറയുന്നു. എന്നാല്‍ സണ്ണി ലിയോണ്‍ തന്നെയാണോ നമ്പര്‍ കൊടുത്തതെന്ന് തനിക്ക് ഉറപ്പില്ലയെന്നും രാഖി പറയുന്നു. സണ്ണി ലിയോണ്‍ എന്തിനാണ് എന്റെ ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്ക് നല്‍കിയത് എന്നു ചോദിച്ചപ്പോള്‍ അത് അവരോട് ചോദിക്കണമെന്നായിരുന്നു മറുപടി. തനിക്ക് അയച്ച മെസേജുകളെല്ലാം കയ്യിലുണ്ടെന്നും രാഖി പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമോയെന്ന ചോദ്യത്തിന് മെസേജുകളും പറഞ്ഞതുമല്ലാതെ വ്യക്തമായ തെളിവുകളൊന്നും കയ്യിലില്ലെന്നും അവര്‍ പറഞ്ഞു. എന്ത് ധൈര്യമുണ്ടായിട്ടാണ് അവള് അങ്ങനെ ചെയ്തതെന്ന് അറിയില്ല. ലോസ് ഏഞ്ചല്‍സില്‍ നിന്നാണ് കോള്‍ വന്നത്. താന്‍ ഒരു പോണ് നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍…
Read More