മുംബൈ: നിയമങ്ങള്‍ അനുസരിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് ആദ്യം രാഖി കെട്ടിക്കൊടുത്തും പിന്നീട് പിഴ ഈടാക്കിയും മുംബൈയിലെ വനിതാ ട്രാഫിക് പോലീസ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 70000 രൂപ. പിഴയായി ലഭിക്കുന്ന തുക കേരളത്തിനായുള്ള ദുരിതാശ്വാസ നിധിയിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ‘രാഖി വിത്ത് കാക്കി’ എന്ന ക്യാമ്പെയ്ന്‍’ എന്ന പരിപാടിയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ബബോള, അമ്പാടി, പഞ്ചവടി, ടി-പോയന്റ്, എവര്‍ഷൈന്‍ സിറ്റി എന്നിവിടങ്ങളിലായിരുന്നു വനിതാ ട്രാഫിക് പോലീസുകാരുടെ പ്രവര്‍ത്തനം. വസായില്‍വെച്ചാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ അസ്ലം ഷെയ്ക്ക് എന്ന യുവാവിനെ പിടികൂടിയത്. തന്റെ കൈയില്‍ രാഖികെട്ടിയശേഷം പിഴത്തുക സംഭാവനപ്പെട്ടിയിലിടാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് പോലീസിന്റ ഈ ഉദ്യമംകണ്ട് നിയമം ലംഘിക്കാത്തവരും വാഹനങ്ങള്‍ നിര്‍ത്തി സംഭാവന നല്‍കി. തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിജയകാന്ത് സാഗര്‍ അറിയിച്ചു.
Read More