‘ശശികല’ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ ! ജയലളിതയുടെ തോഴിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയെന്ന് സൂചന; രാമുവിന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന തമിഴ് ചൊല്ലിന്റെ യഥാര്‍ഥ അര്‍ഥം എന്ത് ?

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.’ശശികല’ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന സൂചനകളാണ് സംവിധായകന്‍ നല്‍കുന്നത്. ‘എസ്’ എന്ന സ്ത്രീയും ‘ഇ’ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്യുന്നു. ജെ (ജയലളിത),എസ് ( ശശികല), ഇപിഎസ്( എടപ്പാടി കെ പളനിസാമി) എന്നിവര്‍ക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീര്‍ണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്… ‘ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് കൊല്ലാന്‍ എളുപ്പ’മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്. രാകേഷ് റെഡ്ഡിയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത് ചിത്രം നിര്‍മിക്കുക. അതേസമയം അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയാണ് വി..കെ ശശികല. എന്തായാലും വരും നാളുകളില്‍ ‘ശശികല’യെച്ചൊല്ലിയുള്ള ചര്‍ച്ചകളുണ്ടാവുമെന്നുറപ്പാണ്.

Read More

ഇവനെ ഞാന്‍ മിക്കവാറും കെട്ടും ! തന്നെ അദ്ഭുതപ്പെടുത്തിയ മലയാളിപ്പയ്യനെക്കുറിച്ച് രാംഗോപാല്‍ വര്‍മ പറഞ്ഞതിങ്ങനെ…

ട്രോള്‍ വീഡിയോകളുടെ കാലമാണിപ്പോള്‍ ഡോണള്‍ഡ് ട്രംപ് ‘ആമിനത്താത്താന്റെ പൊന്നുമോളാണേ’ എന്നു തുടങ്ങുന്ന പാട്ട് പാടുന്ന ട്രോള്‍ വീഡിയോ വന്‍തരംഗമാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്. ഇപ്പോള്‍ മറ്റൊരു ട്രോള്‍ വീഡിയയാണ് ശ്രദ്ധേയമാകുന്നത്. ‘ദളപതി’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും രജനികാന്തും തകര്‍ത്താടിയ ‘കാട്ട് കുയില്’ എന്ന പാട്ട് ഡോണള്‍ഡ് ട്രംപും നരേന്ദ്രമോഡിയും ചേര്‍ന്നു പാടുന്നതായാണ് ട്രോള്‍ വീഡിയോയില്‍. ഈ വീഡിയോ കണ്ട് അമ്പരന്ന സംവിധായകന്‍ രാം ഗോപാല്‍ വര്‍മ പങ്കുവച്ച ട്വീറ്റും വൈറലായി. എനിക്ക് ഈ എഡിറ്ററെ വിവാഹം ചെയ്യണമെന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ പ്രതികരണം. ഇതോടെ വീഡിയോയുടെ അണിയറക്കാരനെ അന്വേഷിച്ച് നിരവധി പേര്‍ രംഗത്തു വന്നു. ഇന്‍സ്റ്റഗ്രാമില്‍ ‘മല്ലു വൈനര്‍’ എന്നറിയപ്പെടുന്ന മലയാളിയായ വിഘ്നേഷ് ജയന്‍ ആണ് ഈ ട്രോള്‍ വിഡിയോയ്ക്കു പിന്നില്‍. രാംഗോപാല്‍ വര്‍മയുടെ അഭിനന്ദനം ശരിക്കും ഞെട്ടിയിരിക്കുകയാണെന്നും സന്തോഷമുണ്ടെന്നുമാണ് വിഘ്‌നേഷിന്റെ പ്രതികരണം. ഇതിനു മുന്‍പും വിഘ്‌നേഷ്…

Read More

”എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” വിവാദത്തിനു തിരികൊളുത്തിയ രാംഗോപാല്‍ വര്‍മയുടെ പുതിയ ഹൃസ്വചിത്രം കാണാം…

രാംഗോപാല്‍ വര്‍മ എന്നും വിവാദങ്ങളുടെ കളിത്തോഴനാണ്. വിവാദങ്ങളില്ലാതെ വര്‍മയില്ലെന്നതാണ് അദ്ദേഹത്തിന്റെ പോളിസി. തന്റെ ആദ്യ ഹൃസ്വചിത്രം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്താണ് വര്‍മ്മ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.’ എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” ഇതാണ് ഹൃസ്വചിത്രത്തിന്റെ പേര്. പുകിലിനു കാരണം വേറെ വല്ലോം വേണോ, ഒരു പെണ്‍കുട്ടിയുടെ സ്വതന്ത്രപരമായ ജീവിതത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Read More

ബ്രൂസ്‌ലിയുടെ ചെറുപ്പകാലം സിനിമയാക്കാന്‍ ശേഖര്‍കപൂര്‍-രാംഗോപാല്‍ വര്‍മ മത്സരം; സെക്‌സ് കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും ഇഷ്ടം ബ്രൂസ്‌ലിയോടെന്ന് വര്‍മ;കപൂറിന്റെ ചിത്രം നിര്‍മിക്കുന്നത് ലീയുടെ മകള്‍ ഷാനണ്‍

കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ബ്രൂസ് ലിയുടെ കുട്ടിക്കാല ജീവിതം സിനിമയാക്കാനൊരുങ്ങി പ്രമുഖ ബോളിവുഡ് സംവിധായകരായ ശേഖര്‍ കപൂറും രാം ഗോപാല്‍ വര്‍മയും. ലോകമെമ്പാടുമുള്ള യുവാക്കളെ തന്നിലേക്കാകര്‍ഷിച്ച ഈ ഹോങ്കോങുകാരന്റെ ചെറുപ്പക്കാലം സിനിമയാക്കാന്‍ വര്‍മയും കപൂറും പരസ്പരം മത്സരിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എലിസബത്ത് രാജ്ഞിയുടെയും ഫൂലന്‍ദേവിയുടെയും ജീവിതം അഭ്രപാളിയിലെത്തിച്ച ശേഖര്‍ കപൂര്‍ മത്സരത്തില്‍ ഒരു പടി മുമ്പിലാണ്. ബ്രൂസ് ലിയുടെ  ബാല്യകാല ജീവിതം ലിറ്റില്‍ ഡ്രാഗണ്‍ എന്ന പേരില്‍ സിനിമയാക്കാനൊരുങ്ങുകയാണ് ശേഖര്‍ കപൂര്‍. ദുരിതപൂര്‍ണമായ ചുറ്റുപാടുകളില്‍ നിന്നും എങ്ങനെ ബ്രൂസ് ലി ഹോളിവുഡ് ലോകത്തെ നക്ഷത്രമായി ഉദിച്ചുയര്‍ന്നു എന്നു പറയുന്ന ചിത്രം നിര്‍മിക്കുന്നത് ബ്രൂസ് ലിയുടെ മകള്‍ ഷാനോണ്‍ലീയാണ്. 1950കളിലെ ഹോങ്കോങിന്റെ പശ്ചാത്തലത്തിലുള്ള ബ്രൂസ് ലിയുടെ ജീവിതമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ശേഖര്‍ കപൂറും ഷാനണും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഡാഡി മീഡിയ, ബെയ്ജിങ് ഗോള്‍ഡണ്‍ വേള്‍ഡ് പിക്ചേഴ്സ്,…

Read More