മതേതര രാജ്യമെന്നാണ് വയ്പ്പെങ്കിലും രാജ്യത്ത് മതത്തേക്കാള്‍ വലിയ വില്‍പ്പനച്ചരക്കില്ല. ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ പിറവിയെടുക്കുന്ന ആള്‍ദൈവങ്ങള്‍ എല്ലാക്കാലത്തും ഇന്ത്യയുടെ ശാപമാണ്. ബലാല്‍സംഗം, തട്ടിപ്പ്, തുടങ്ങിയവയാണ് ഒട്ടുമിക്ക സ്വാമിമാരുടെയും അത്യന്തിക ലക്ഷ്യം. ആ കപടതയുടെ കോട്ടയ്ക്കകത്ത് അവര്‍ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങള്‍. പിന്നെന്തുവേണം? അപ്പക്കഷണങ്ങള്‍ കൊടുത്ത് അനുയായികളെ പ്രീണിപ്പിച്ചു. പല കൊള്ളരുതായ്മകള്‍ക്കും വിശ്വാസത്തെ മറയാക്കി. പക്ഷേ, പ്രതീക്ഷയുടെ പച്ചതുരുത്തായി കോടതിയും നിയമവും പലപ്പോഴും വെളിച്ചംകാട്ടി; ആള്‍ദൈവങ്ങളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു. ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ആ ഗണത്തില്‍ ഒരാള്‍ കൂടി അത്രമാത്രം. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിച്ച ചില ആള് ദൈവങ്ങളെ പരിചപ്പെടാം…. ചീത്ത ആത്മാക്കളെ മോചിപ്പിക്കാന്‍ ബലാല്‍സംഗം…
Read More