ഒരു കാലത്ത് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു രംഭ.സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ച്‌ലര്‍ തുടങ്ങിയ മലയാളത്തിലെ ഹിറ്റ് പടങ്ങളിലും രംഭയായിരുന്നു നായിക.ബിസിനസുകാരനായ ഇന്ദ്രന്‍ പദ്മനാഭനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന രംഭ ഭര്‍ത്താവിനൊപ്പം കാനഡയിലായിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് മാറിയ രംഭ സിനിമാ ജീവിതം ഉപേക്ഷിക്കുകയാണുണ്ടായത്. എന്നാല്‍, രംഭയുടെ വിവാഹജീവിതം വിവാദങ്ങളില്‍പെട്ടിരുന്നു. ഭര്‍ത്താവില്‍നിന്നും വിവാഹ മോചനം തേടിയെന്നും കുട്ടികളെ വിട്ടു കിട്ടാന്‍ രംഭ കോടതിയെ സമീപിച്ചെന്നുമെല്ലാം വാര്‍ത്തകളുണ്ടായിരുന്നു. വേര്‍പിരിയാന്‍ തീരുമാനിച്ച രംഭ തന്നെ പിന്നീട് ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞെന്നുവരെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, ഇതിന്റെ സത്യാവസ്ഥ എത്രയുണ്ടെന്ന് രംഭ തന്നെ തുറന്നുപറയുകയാണ്.എന്നാല്‍ താനൊരിക്കലും ഭര്‍ത്താവുമായി വേര്‍പിരിയാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് രംഭ പറയുന്നത്. അത്തരം വാര്‍ത്തകളൊക്കെ വ്യാജമായിരുന്നു. താന്‍ ഭര്‍ത്താവിനൊപ്പം കാനഡയിലായിരുന്നപ്പോഴാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്ന് രംഭ പറയുന്നു. ഞങ്ങളുടെ കുടുംബ ജീവിതം…
Read MoreTag: rambha
ക്ലൈമാക്‌സില്‍ ട്വിസ്റ്റ്! രംഭയുടെ കരച്ചില്‍ ഭര്‍ത്താവ് കേട്ടു, വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ നിന്ന് ഇന്ദിരാകുമാറിന് മനംമാറ്റം, നിര്‍ണായകമായത് മലയാളി താരത്തിന്റെ ദൗത്യം!
തമിഴകത്ത് ഏറെ ചര്‍ച്ചയായ വിവാഹമോചന വാര്‍ത്തകളിലൊന്നായിരുന്നു നടി രംഭയുടേത്. പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവ് തന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നും അദേഹമില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും നടി ഒരിക്കല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ ഭര്‍ത്താവ് ഇന്ദിരാകുമാറിന്റെ മനംമാറിയിരിക്കുകയാണ്. ഭര്‍ത്താവ് ഇന്ദിരാകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇരുവരെയും കൗണ്‍സിലിങ്ങിന് വിളിച്ചിരുന്നു. കൗണ്‍സിലിങ്ങിനിടെയാണ് ട്വിസ്റ്റിന് വഴിയൊരുങ്ങിയത്. ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് വിവാഹ മോചനം വേണ്ടെന്ന് വച്ചിരിക്കുകയാണിപ്പോള്‍. രംഭയെയും ഭര്‍ത്താവിനെയും വീണ്ടും ഒന്നിപ്പിക്കുന്നതില്‍ ഒരു മലയാളി താരമാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്. മലയാളത്തില്‍ നിന്നും തമിഴിലെത്തിയ ഈ നടിയാണ് ഇന്ദിരകുമാറിനെ കാണുകയും കുടുംബജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്തതെന്ന് തമിഴ് സിനിമ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരാണ് നടിയെന്നോ എങ്ങനെയാണ് ഇരുവരെയും ഒന്നിപ്പിച്ചതെന്നും വ്യക്തമല്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് രംഭ ഇന്ദ്രകുമാറിനെ വിവാഹം ചെയ്തത്. പതിവ് പോലെ വിവാഹ…
Read More