മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനുസിത്താര. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും അനുസിത്താരയ്ക്ക് ആരാധകര്‍ ഏറെയാണ്. അനുസിതാരയുടെ വീട്ടിലെ വിശേഷങ്ങളും ആരാധകര്‍ക്ക് കൗതുകം പകരുന്നതാണ്. ഇപ്പോള്‍ റംസാന് നോമ്പ് ആചരിക്കുന്നതിന്റെ സന്തോഷത്തിലാണ് അനുവും കുടുംബവും. ഉമ്മ എന്നു സ്നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേല്‍നോട്ടത്തില്‍ അത്താഴത്തിനും മുത്താഴത്തിനുമുള്ള ജോലികള്‍ നടക്കുന്നതിനിടെ ആ സസ്പെന്‍സ് അനു തന്നെ പൊളിച്ചു. ”അച്ഛന് അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും.’അനു പറയുന്നു. ‘ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.’അനു പറയുന്നു. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് അനു ഇക്കാര്യം പറഞ്ഞത്. ടൊവിനോ നായകനാകുന്ന ആന്‍ഡ് ദ്…
Read More