എന്‍ഡി ടിവിയെ പൊക്കാന്‍ ബാബാ രാംദേവിന്റെ കളികള്‍? സിബിഐ റെയ്ഡിനു പിന്നില്‍ കുതന്ത്രമെന്ന് സൂചന, ബിജെപിയുടെ കടുത്ത എതിരാളിയായ ചാനലിനെ കാവി പുതപ്പിക്കാനുള്ള നീക്കം സജീവം

എന്‍ഡിടിവിയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ബാബാ രാംദേവ് ചാനലിന്റെ ഓഹരി ഉടമകളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്്. യോഗാ ഗുരുവും പതഞ്ജലിയുടെ സ്ഥാപകനുമായ ബാബാ രാംദേവിന്റെ പ്രതിനിധികളാണ് ചാനലിന്റെ ഓഹരി ഉടമകളോട് പ്രാഥമികഘട്ട ചര്‍ച്ചകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പതഞ്ജലി വക്താവ് ട്വിറ്ററില്‍ കുറിച്ചു. സമീപകാലത്ത് എന്‍ഡിടിവിയുടെ വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എന്‍ഡിടിവി സഹസ്ഥാപകനുമായ പ്രണോയ് റോയിയുടെ വസതിയും ഓഫീസും അടക്കമുള്ളയിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. ഈ അവസരം മുതലാക്കി പലരും എന്‍ഡിടിവി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കൂട്ടത്തിലാണ് രാംദേവിന്റെ പേരും കേള്‍ക്കുന്നത്. ബിജെപിയുമായും നരേന്ദ്ര മോദിയുമായി അടുപ്പമുള്ളയാളാണ് ബാബാ രാംദേവ്. ബിജെപിയുടെ രാഷ്ട്രീയ നയങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന ചാനല്‍, കഴിഞ്ഞ ദിവസം കന്നുകാലി കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് മോശമായ പരാമര്‍ശം നടത്തിയതിനു ബിജെപി നേതാവ്…

Read More