തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പ്രതികരിച്ചു. എംഎല്‍എയും മേയറും കുറേക്കൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട ആളുകളാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് അവമതിപ്പുണ്ടാക്കാനെ ഇവരുടെ പ്രവര്‍ത്തി സഹായകമാകൂ. ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. വിഷയത്തില്‍ ഡ്രൈവറുടെ ഭാഗം കേള്‍ക്കാന്‍ പോലും പോലീസ് തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.
Read MoreTag: ramesh chennithala
ടി.പി. വധക്കേസിൽ ഇനി കണ്ടെത്തേണ്ടത് കാരണഭൂതനെ; കുഞ്ഞനന്തൻ ശുദ്ധാത്മാവാണെന്ന് പറയുമ്പോൾ കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ കാരണഭൂതനെപ്പറ്റിയാണ് ഇനി അറിയേണ്ടത്. സുപ്രീം കോടതിയിൽ കാരണഭൂതനെപ്പറ്റി വ്യക്തമായ തെളിവുകൾ വരുമെന്നാണ് വിശ്വാസം. ഈ കൊലപാതകത്തിന്റെ ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടത് തന്നെയാണെന്ന് ചെന്നിത്തല. നിഷ്ഠൂരമായ കൊലപാതകത്തെ സിപിഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുവെന്ന് ചെന്നിത്തല പറഞ്ഞു. ഈ കേസിൽ കൂടുതൽ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസം. കെ.കെ. രമ ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന അവരുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. അതിനവർക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് അന്വേഷിക്കപ്പെടാതിരിക്കാൻ കാരണം അക്കാലഘട്ടത്തിലെ ഫോൺ കോളുകൾ സർവീസ് പ്രൊവൈഡേഴ്സ് നൽകാൻ വിസമ്മതിച്ചതാണ്. ഇനിയും അതിനുളള സാധ്യതകൾ തള്ളിക്കളയാനാവില്ല. സർവീസ് പ്രൊവൈഡേഴ്സാണ് ഈ കേസിലെ ഗുഢാലോചന അന്വേഷണത്തിനു തടസമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒരു…
Read Moreഊരി പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്ന പിണറായി സ്വന്തം നാട്ടിൽ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഊരി പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രൂക്ഷമായ വിലക്കയറ്റംകൊണ്ടും സർവ്വത്ര മേഖലയിലും ഏർപ്പെടുത്തിയ നികുതി ഭാരംകൊണ്ടും പൊറുതി മുട്ടിയ ജനങ്ങൾ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഭയമായി തുടങ്ങി. തമ്പ്രാൻ എഴെന്നെള്ളുമ്പോൾ വഴിമധ്യേ അടിയാന്മാർ പാടില്ല എന്ന പോലെയാണ് ഇന്നലത്തെ കാലടിയിലെ സംഭവം. 104 ഡിഗ്രി പനിയുള്ള കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനു നേരെ ആക്രോശിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ മരുന്ന് കൊടുത്ത മെഡിക്കൽ ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ്പ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണ്. മുഖ്യമന്ത്രിക്കെതിരേ സമര രംഗത്തുളള യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ വനിത നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മർദ്ദിക്കാനൊരുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരേ ഇതുവരെ നടപടിയില്ല. ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീർവാണം പ്രസംഗിക്കുന്നത്.
Read Moreവോട്ടര്‍ പട്ടിക ക്രമക്കേട് രണ്ടാംഭാഗം ! ഇത്തവണ കണ്ടെത്തിയത് ഒരേ വോട്ടര്‍ക്ക് പല മണ്ഡലങ്ങളിലും വോട്ടുള്ളതായി; ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
കേരളത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ പുതിയ അധ്യായം തുറന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ടുള്ളതായി ചെന്നിത്തല ആരോപിച്ചു. വ്യാജ വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പക്ഷം. പല മണ്ഡലത്തില്‍ വോട്ടുള്ളവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്കി. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. കല്യാശേരിയിലെ 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്. ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ 537 ആണ്. ചേര്‍ത്തലയില്‍ പൂഞ്ഞാറിലും അരൂരിലും ഉള്ളവര്‍ക്ക് വോട്ട് ആകെ 1205. കോണ്‍ഗ്രസുകാര്‍ ചേര്‍ത്താലും കമ്യൂണിസ്റ്റുകാര്‍ ചേര്‍ത്താലും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ആരോപണത്തിനുള്ള മറുപടിയായി ചെന്നിത്തല പറഞ്ഞു. കള്ളവോട്ടര്‍മാരെ ചേര്‍ത്തതും സിപിഎമ്മുകാരെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് എന്തിനെന്ന് മനസിലായി. നിയമസഭയില്‍…
Read Moreഉറപ്പാണ് കള്ളവോട്ട് ! ഒരാള്‍ക്ക് അഞ്ചു വോട്ടുകള്‍ വരെ ചെയ്യാം; കള്ളവോട്ടര്‍മാരുടെ വിവരങ്ങള്‍ തെളിവ് സഹിതം പുറത്തുവിട്ട് രമേശ് ചെന്നിത്തല…
നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ വ്യാപകമായി കള്ളവോട്ടര്‍മാരെ ചേര്‍ത്തുവെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു തെളിയിക്കാന്‍ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകള്‍ ഏതാനും തെളിവുകള്‍ സഹിതം അദ്ദേഹം പുറത്തുവിട്ടു. വോട്ടര്‍ പട്ടികയില്‍ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേരു ചേര്‍ത്തതായും ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ തന്നെ പല വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതായും ചെന്നിത്തല ആരോപിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോട്ടോയും പേരും വിലാസവുമായി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഞ്ച് വോട്ടര്‍ കാര്‍ഡുകളും വിതരണം ചെയ്തതായി കാണുന്നു. ഇതേ രീതിയില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള…
Read Moreപച്ചയ്ക്കു വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു ! കോടിയേരി വര്‍ഗീയത പറയുന്നത് സ്വന്തം മകന് മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്നു കണ്ടപ്പോഴെന്ന് രമേശ് ചെന്നിത്തല…
പച്ചയ്ക്കു വര്‍ഗീയതു പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീല്‍ വിഷയത്തിലെ കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടുള്ളവരുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ യാതൊരു ആത്മാര്‍ഥതയും സത്യസന്ധതയും ഇല്ലാതെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോള്‍ കോടിയേരി ബാലകൃഷ്ണന് മൗനം പാലിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ സ്വന്തം മകന് മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോള്‍ വര്‍ഗീയത പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പറയുന്നു. ആദ്യം തന്നെ ആര്‍എസ്എസ് ആയി മുദ്ര കുത്താന്‍ ശ്രമിച്ചുവെന്നും അതു പൊളിഞ്ഞപ്പോള്‍ അടുത്ത വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമവുമായി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും രംഗത്തെത്തയിരിക്കുകയാണ്. പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത്…
Read Moreശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സ് ! കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ പിണറായിക്ക് ചൊവ്വയിലേക്ക് പോകേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ വികാരം തിരിച്ചറിയാന്‍ മുഖ്യമന്ത്രിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പിണറായി ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും യുവതി പ്രവേശത്തിനെതിരാണ്. പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നില്ക്കാന് ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല, മറിച്ച് ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും…
Read Moreചെന്നിത്തലയുടെ പടയൊരുക്കം തടയാന്‍ തച്ചങ്കരി ? പരസ്യബോര്‍ഡുകള്‍ക്ക് അഗ്നിരക്ഷാസേനയ്ക്കു നികുതി നല്‍കണം; ഓഖിയുടെ ചുവടുപിടിച്ചു നടക്കുന്ന നീക്കം ഇങ്ങനെ…
തിരുവനന്തപുരം: ഫ്ളക്സ് ബോര്‍ഡുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതു നിരോധിക്കാന്‍ ശിപാര്‍ശ. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കനത്തനികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഓഖി ചുഴലിക്കാറ്റിലും മഴയിലും കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്ന് അപകടമുണ്ടായ പശ്ചാത്തലത്തിലാണു നീക്കം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ഡി.ജി.പി. ടോമിന് ജെ.തച്ചങ്കരി നാളെ റിപ്പോര്‍ട്ട് നല്‍കും. ശിപാര്‍ശയ്ക്കു സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്നാണു സൂചന. അങ്ങനെവന്നാല്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ്. ജാഥ പടയൊരുക്കത്തിന് കനത്ത തിരിച്ചടിയാകുമത്. തദ്ദേശ സ്ഥാപനങ്ങളാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍ അനുമതി കിട്ടാന്‍ ഇനിമുതല്‍ അഗ്നിരക്ഷാസേനയ്ക്കും റോഡ്സുരക്ഷാ അതോറിറ്റിയ്ക്കും പ്രത്യേക നികുതി നല്‍കണമെന്നാണ് തച്ചങ്കരിയുടെ ശിപാര്‍ശ. അഗ്നിരക്ഷാസേനയുടെ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയും.റോഡുകളിലും പ്രധാനകേന്ദ്രങ്ങളിലും ഡ്രൈവിംഗില്‍ നിന്നു ശ്രദ്ധ തിരിക്കുന്ന തരത്തിലുളള അശ്ലീലസ്വഭാവമുള്ള പരസ്യങ്ങള്‍ നിരോധിക്കും. വളവുകളിലും ദിശാസൂചകങ്ങള്‍ മറയ്ക്കുന്ന രീതിയിലും പരസ്യബോര്‍ഡുകള്‍…
Read More