നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടുക ഭഗീരഥ പ്രയത്നമാവുമെന്ന് വിലയിരുത്തല്‍. കാരണം സാധാരണ കേസുകളില്‍ നിന്ന് വ്യത്യസ്ഥമായി നടിക്കുവേണ്ടി അണിനിരക്കുന്നത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷനേടിക്കൊടുത്ത വമ്പന്മാരാണ് എന്നതാണ്. വ്യാഴാഴ്ച്ച കേസില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് സൂര്യനെല്ലി കേസിലടക്കം പ്രതികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച അഭിഭാഷക സാന്നിധ്യം ഈ കേസിലും ഉണ്ടാവുന്നത്. സ്ത്രീപീഡനകേസുകള് കൈകാര്യം ചെയ്ത പ്രമുഖരാണ് അണിയറയില്‍ വാദി ഭാഗത്തിനായി നിലകൊള്ളുന്നത്. എഡിജിപി അഡ്വ:സുരേഷ് ബാബു തോമസിന്റെ ഇടപെടലുകളും ഈ കേസില്‍ നിര്‍ണ്ണായകമാവുകയാണ്. കേസില്‍ ഹാജരാവുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ക്രിമനോളജിസ്റ്റായ ഡോ : ജയിംസ് വടക്കന്‍ഞ്ചേരി പറഞ്ഞതും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുകയാണ്. ഈ പീഡനക്കേസില്‍ പൊലീസ് ഇപ്പോള്‍ നടത്തുന്നത് ഡിഫന്‍സീസ് എന്‍ക്വയറി ആണെന്നുള്ളതാണ് അദ്ദേഹത്തിന്റെ നിലപാട് . ജാമ്യഹര്‍ജി വരുന്ന ഈ അവസരത്തില്‍ അതിനെ തടയുന്ന തെളിവുകള്‍…
Read More