തനിക്ക് റാംസെ ഹണ്ട് സിന്ഡ്രോമാണെന്ന വെളിപ്പെടുത്തലുമായി ഗായകന് ജസ്റ്റിന് ബീബര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും 28കാരനായ ഗായകന് പറയുന്നു. ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, റാംസെ ഹണ്ട് സിന്‍ഡ്രോം മുഖത്ത് പക്ഷാഘാതമോ പുറം ചെവിയില്‍ ചുണങ്ങോ ഉണ്ടാക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ അവസ്ഥയാണ്. ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് ആര്എച്ച്എസും ഉണ്ടാക്കുന്നത്. മുഖത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്ന നാഡിയെ വൈറസ് ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗുരുതരവും വേദനാജനകവുമായ ഈ രോഗം ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതിനും കാരണമാകും. ‘നിങ്ങള്‍ എന്റെ മുഖത്ത് കാണുന്നതുപോലെ എനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ആണ്. ഈ വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു. ഈ അവസ്ഥ എന്റെ മുഖത്തിന്റെ ഒരു വശം തളര്‍ത്തി, ഒരു കണ്ണ് ചിമ്മുന്നതിനും,…
Read More