ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ വെറുതെ വിടാന്‍ ഇടതു ബുദ്ധിജീവിയും അധ്യാപികയുമായ ദീപാ നിശാന്തിന് ഉദ്ദേശ്യമില്ല. നേരത്തെ രമ്യ പാട്ടുപാടിയതാണ് ദീപയ്ക്ക് പിടിക്കാഞ്ഞതെങ്കില് ഡിജിപിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചതാണ് ദീപയെ ചൊടിപ്പിച്ചത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ലൈംഗികമായ അവഹേളിച്ചു കൊണ്ട് സംസാരിച്ചത് ഏറെ വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദര്‍ശിച്ചതിലാണ് എ വിജയരാഘവന് അശ്ലീലം കണ്ടത്. ഈ സംഭവത്തില്‍ പൊലീസില്‍ കേസ് കൊടുത്തെങ്കിലും കേസെടുക്കാതെ പൊലീസ് വലിച്ചു നീട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം കണ്ണൂരില്‍ കെ സുധാകരന്റെ പ്രചരണ വീഡിയോയുടെ പേരില്‍ വനിതാ കമ്മീഷന് ഇടപെടുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് സൈബര്‍ ലോകത്ത് ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്. തന്റെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിയെ വിമര്‍ശിച്ചു കൊണ്ട് ഇന്നലെ രമ്യ ഹരിദാസ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഡിജിപിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചത് ദീപയ്ക്ക് ലേശവും പിടിച്ചില്ല. അതേസമയം…
Read MoreTag: ramya haridas
‘ആപ്പ്’ സിപിഎമ്മിന് ആപ്പാകുമോ ? ആലത്തൂരില്‍ രമ്യാ ഹരിദാസിന് പിന്തുണ പ്രഖ്യപിച്ച് ആം ആദ്മി പാര്‍ട്ടി; കഴിഞ്ഞ തവണ കേരളത്തില്‍ കരുത്തു തെളിയിച്ച ആംആദ്മി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തെ ആശങ്കയിലാക്കുന്നു…
ആലത്തൂരില്‍ ഹാട്രിക് വിജയം പ്രതീക്ഷിക്കുന്ന സിപിഎമ്മിനെ ഞെട്ടിച്ച് അപ്രതീക്ഷിത തിരിച്ചടിയുമായി ആംആദ്മി പാര്‍ട്ടി. ആലത്തൂരില്‍ ഇത്തവണ ആപ്പ് രമ്യാ ഹരിദാസിനെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ട് നേടുകയും ചെയ്ത ആപ്പിന്റെ പിന്തുണ രമ്യാ ഹരിദാസിന് ആശ്വാസമാകുമെന്നുറപ്പാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ആലത്തൂരില്‍ യുഡിഎഫിന്റെ രമ്യാ ഹരിദാസിന് പ്രചാരണത്തില്‍ ഏറെ മുന്നോട്ടു പോകാനായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആപ്പിന്റെ പിന്തുണ കൂടിയാകുമ്പോള്‍ രമ്യയുടെ വിജയം ഉറപ്പെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ആലത്തൂരില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രചരണ പോരാട്ടം ആരംഭിച്ചത്.പിന്നീട് വികസനവും ദേശീയ രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായി.എല്‍ഡിഎഫിന് മണ്ഡലത്തിലുള്ള മേല്‍ക്കൈ പ്രചരണത്തിലൂടെ മറികടക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ഇതിനിടെയാണ് ആംആദ്മിയുടെ പിന്തുണയെത്തുന്നത്. ആംആദ്മിയുടെ കേരള കണ്‍വീനറായ സി ആര് നീലകണ്ഠനാണ് പിന്തുണ പ്രഖ്യാപിച്ചത്. രമ്യയെ പോലൊരു സ്ഥാനാര്‍ത്ഥി എംപിയാകേണ്ടത് ചരിത്രത്തിന്റെ ആവശ്യമെന്ന് സിആര്‍ നിലകണ്ഠന്‍ വിശദീകരിക്കുന്നു.…
Read More