മലയാള സിനിമയില്‍ ഏതാനും വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രമ്യ സുരേഷ്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന് എന്നീ ചിത്രങ്ങളിലൂടെയാണ് താരം പ്രക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഇപ്പോഴിതാ തന്റെ പോരില്‍ പ്രചരിക്കുന്ന വ്യാജ വിഡിയോയ്ക്ക് എതിരേ രംഗത്ത് എത്തിയിരിക്കുകയാണ് നടി. നടിയുമായി മുഖസാദൃശ്യം ഉള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. അതൊടൊപ്പം സംഭവത്തില്‍ വിശദീരണവുമായി നടി രംഗത്തെത്തുകയും ചെയ്തു. രമ്യ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ രമ്യ സുരേഷ്. അത്യാവശ്യം കുറച്ച് സിനിമകള്‍ ചെയ്തു വരുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ഇടാന്‍ കാരണം ഞാന്‍ എന്നെപറ്റി തന്നെ കണ്ടൊരു വിഡിയോയുടെ അടിസ്ഥാനത്തിലാണ്. എന്നെ പരിചയമുള്ള ഒരാള്‍ ആണ് രാവിലെ ഈ വീഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വീഡിയോയും അയച്ചു…
Read More