മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായണ് സാനിയ ഇയ്യപ്പന്‍. മികച്ച നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റിഷോയിലൂടെയാണ് കലാജീവിതം ആരംഭിച്ചത്. പിന്നീട് ബാലതാരമായി സിനിമയിലെത്തുകയായിരുന്നു. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫാഷന്‍ സെന്‍സിലൂടെയും സാനിയ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ ബോള്‍ഡ് വേഷങ്ങളുടെ പേരില്‍ സാനിയ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും നേരിട്ടിട്ടുണ്ട്. സാനിയയുടെ പ്രണയവും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാംസണ് ലീ, ഡാന്‍സറും ബിഗ് ബോസ് താരവുമായ റംസാന് തുടങ്ങിയവരുമായി സാനിയയുടെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് സാനിയ. സാനിയയുടെ വാക്കുകള്‍ ഇങ്ങനെ…സാംസിന് സ്ത്രീകളോടേ താല്പര്യമില്ല. സാംസിന്റേയും എന്റേയും റിലേഷനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. എന്റേയും സാംസിന്റേയും അടുപ്പത്തെക്കുറിച്ചാണ്…
Read More