കോഴിക്കോട്:എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് കനത്ത തിരിച്ചടി. കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്റെ ആവശ്യം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. തിരക്കഥ ശ്രീകുമാര്‍ മോനോന് ഉപയോഗിക്കാനാകില്ലെന്ന ഉത്തരവ് കോടതി നിലനിര്‍ത്തി. നാലുവര്‍ഷം മുമ്പായിരുന്നു എം.ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന് കൈമാറിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് തിരക്കഥ തിരികെ നല്‍കണമെന്ന് എം.ടി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം.ടി കോടതിയെ സമീപിച്ചത്. മുന്‍കൂറായി വാങ്ങിയ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എം.ടി വ്യക്തമാക്കിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം.ടി…
Read MoreTag: randamoozham
എന്റെ ആത്മവിശ്വാസം എന്നാല്‍ ഇതു കൊണ്ടൊന്നും തകരുന്നില്ല ! മോഹന്‍ലാല്‍ ഭീമസേനനായെത്തുന്ന രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തിലെനിക്കു സംശയമില്ല; രണ്ടും കല്‍പ്പിച്ച് ശ്രീകുമാര്‍ മേനോന്‍
മോഹന്‍ലാലിനെ നായകനാക്കി എംടിയുടെ തിരക്കഥയില്‍ ഒരുക്കാന്‍ നിശ്ചയിച്ചിരുന്ന രണ്ടാമൂഴം ആരു സംവിധാനം ചെയ്യുമെന്ന സംശയങ്ങള്‍ക്ക് ഉത്തരവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വീണ്ടും രംഗത്തെത്തി. എംടിയുടെ നോവലിനെ ആസ്പദമാക്കിയുള്ള സിനിമ താന്‍ തന്നെ സംവിധാനം ചെയ്യുമെന്നാണ് ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത് ഒരു വിശ്വപ്രസിദ്ധമായ പുരാണ കഥയെ സിനിമയാക്കുമ്പോള്‍ അതിനെക്കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അതു കൊണ്ടു തന്നെ അത്തരമൊരു സിനിമ ചെയ്യാന്‍ എടുക്കുന്ന തീര്‍ത്തും ന്യായമായ സമയമേ ഞാനെടുത്തിട്ടുള്ളൂ എന്നു തന്നെയാണ് കരുതുന്നത്. രണ്ടാമൂഴം പെട്ടെന്നു സിനിമയായിക്കാണണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ശ്രീകുമാര്‍ പറയുന്നു. ഒടിയന്റെ തിരക്കുകള്‍ വന്നപ്പോള്‍ രണ്ടാമൂഴത്തിന്റെ അപ്‌ഡേറ്റുകള്‍ എംടിയെ അറിയിക്കുന്നതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ തെറ്റിദ്ധാരണകളെല്ലാം…
Read Moreശ്രീകുമാര്‍ മേനോന്റെ ചീട്ട് കീറുമെന്ന് ഉറപ്പായി ! രണ്ടാമൂഴത്തില്‍ നിന്ന് നിര്‍മാതാവ് ബി.ആര്‍ ഷെട്ടി പിന്മാറി; എംടിയുടെ തിരക്കഥ വാങ്ങാന്‍ ചരടുവലികളുമായി നിരവധി പേര്‍; മലയാള സിനിമയ്ക്ക് മഹാനഷ്ടം…
കോഴിക്കോട്: ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കാന്‍ ശ്രമിക്കുന്ന സിനിമയായ രണ്ടാമൂഴം നടക്കില്ലെന്ന് ഏകദേശം ഉറപ്പായി. നിര്‍മാതാവ് ബി.ആര്‍ ഷെട്ടി ചിത്രത്തില്‍ നിന്നു പിന്മാറിയതോടെയാണ് രണ്ടാമൂഴം സിനിമയാകുന്ന കാര്യത്തില്‍ ഒരു തീരുമാനമായത്. എം.ടി തിരക്കഥ തിരക്കഥ തിരിച്ചുചോദിച്ചതോടെയാണ് ഷെട്ടിയുടെ പിന്മാറ്റം എംടിയുടെ തിരക്കഥയില്ലാതെ തന്നെ മഹാഭാരതം നിര്‍മിക്കാനാണ് ഷെട്ടിയുടെ പദ്ധതി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാര്‍ മേനോനെ നീക്കുമെന്ന സൂചനയും ബി.ആര്‍ ഷെട്ടി നല്‍കി. ഇതോടെ മോളിവുഡിന് നഷ്ടമാകുന്നത് 1000 കോടിയുടെ പ്രോജക്ടാണ്. പുതിയ സിനിമ മലയാളത്തില്‍ തന്നെയാണോ നിര്‍മിക്കുന്നതെന്നും തീര്‍ച്ചയില്ല. ബഹുഭാഷാ ചിത്രമായതിനാല്‍ ഹിന്ദിച്ചിത്രമെന്ന ഖ്യാതിയാകും അതിനുണ്ടാകുക. രാജ്യത്തെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള സൂപ്പര്‍താരങ്ങളും സിനിമയ്ക്കു മുതല്‍ക്കൂട്ടാകും. മോഹന്‍ലാലിനെ പ്രധാന വേഷത്തില്‍ മലയാളത്തിന്റെ സ്വന്തം ചിത്രമാക്കി മാറ്റുന്ന തരത്തിലാണ് ശ്രീകുമാര്‍ മേനോന്‍…
Read Moreശ്രീകുമാര്‍ മേനോനോട് ഇനി യാതൊരു സഹകരണവുമുണ്ടാകില്ല ! രണ്ടാമൂഴം സിനിമയാക്കുക എംടിയുടെ ജീവിതാഭിലാഷമാണ് അതിനുള്ള ശ്രമങ്ങള്‍ തുടരും; നിര്‍ണായക വെളിപ്പെടുത്തലുമായി എംടിയുടെ അഭിഭാഷകന്‍…
സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് ഇനി യാതൊരു വിധത്തിലും സഹകരിക്കില്ലെന്നാണ് എംടിയുടെ തീരുമാനമെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിവരാമകൃഷ്ണന്‍. ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് എംടിയെ മാറ്റി ചിന്തിപ്പിച്ചത്. സംവിധായകനുമായി ഇനി മുന്നോട്ടുപോകാന്‍ കഥാകൃത്തിന് താല്‍പര്യമില്ല. കരാറുപ്രകാരമുള്ള സമയം കഴിഞ്ഞപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലുംസംവിധായകന്‍ മറുപടി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എംടി പരാതി നല്‍കിയത്. രണ്ടാമൂഴം സിനിമയാക്കുകയെന്നതാണ് എംടിയുടെ ജീവിതാഭിലാഷമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. ഒക്ടോബര്‍ 11 നാണ് ഇതിഹാസ നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തില്‍നിന്ന് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി റിപ്പോട്ടുകള്‍ പുറത്തു വന്നത്. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എംടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് തനിക്ക് മധ്യസ്ഥന്‍ വേണമെന്ന് ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റുകയായിരുന്നു.…
Read Moreഎംടിയുടെ തിരക്കഥയില്ലെങ്കിലും മഹാഭാരതകഥ സിനിമയാകുമെന്ന് ബി.ആര്‍ ഷെട്ടി; എംടിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ക്കില്ലെന്നും നിര്‍മാതാവ്…
രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതോടെ രണ്ടാമൂഴം സിനിമയാകുന്ന കാര്യം അനശ്ചിതത്വത്തിലായി. എന്നാല്‍ മഹാഭാരതകഥ സിനിമയാക്കാന്‍ എംടിയുടെ തിരക്കഥ ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ട് നിര്‍മാതാവും വ്യവസായിയുമായ ബി.ആര്‍.ഷെട്ടി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. സിനിമയുമായി മുന്നോട്ട് പോകും. എം.ടി ഇക്കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. മഹാഭാരതകഥ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുകയാണ് ലക്ഷ്യം. ഇംഗ്ലീഷില്‍ സിനിമ ഒരുക്കുന്നത് അതിനാണ്. രണ്ട് ഭാഗങ്ങളിലായായിരിക്കും സിനിമ പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം പറഞ്ഞു. എം.ടിയുമായി ഇക്കാര്യം താന്‍ സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ക്കില്ലെന്നും മംഗലാപുരം സ്വദേശിയായ ഷെട്ടി പറഞ്ഞു. കരാര്‍ പ്രകാരം പറഞ്ഞ സമയത്ത് സിനിമയുടെ ചിത്രീകരണം തുടങ്ങാഞ്ഞതിനെ തുടര്‍ന്നാണ് എം.ടി കോഴിക്കോട് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് മധ്യസ്ഥനെ വയ്ക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍മേനോന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് കോടതി മാറ്റി. 2014 ഡിസംബറിലെ കരാര്‍…
Read Moreനിലപാടില്‍ യാതൊരു അയവുമില്ലാതെ എംടി ! മധ്യസ്ഥന്‍ വേണമെന്ന് ശ്രീകുമാര്‍ മേനോന്‍; രണ്ടാമൂഴം സിനിമയാക്കാന്‍ സംവിധായകന്‍ വിയര്‍ക്കേണ്ടി വരുമെന്ന് സൂചന…
രണ്ടാമൂഴം സിനിമയാക്കുന്നതിന് ശ്രീകുമാര്‍ മേനോന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് സൂചന. കേസുമായി മുമ്പോട്ടു പോകാന്‍ എംടി വാസുദേവന്‍ നായര്‍ തീരുമാനിച്ചതോടെയാണ് സംവിധായകന്‍ വെട്ടിലായത്. കേസുമായി മുമ്പോട്ടു പോകുമെന്നും ഇതു സംബന്ധിച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്നും എം.ടി അറിയിച്ചിട്ടുണ്ട്. തിരക്കഥ തിരികെ ചോദിച്ച് എം.ടി നല്‍കിയ ഹര്‍ജി ഇന്നാണ് കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചത്. എന്നാല്‍ തനിക്ക് മധ്യസ്ഥന്‍ വേണമെന്ന് ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടതിനാല്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റി. സിനിമയുടെ പ്രാരംഭ പ്രവൃത്തികള്‍ നടക്കുകയാണെന്നും കേസ് വേഗത്തില്‍ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിര്‍മ്മാണ കമ്പനി കോടതിയെ അറിയിച്ചു. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. അതേസമയം ഇരുകക്ഷികളും ആവശ്യപ്പെട്ടാല്‍ കേസ് നേരത്തെ പരിഗണിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. തിരക്കഥ സിനിമയാക്കുന്നതില്‍…
Read Moreഎംടിയോട് ക്ഷമ ചോദിച്ചുവെന്ന് ശ്രീകുമാര്‍ മേനോന്‍ ! എംടിയുമായി ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞ് സംവിധായകന്‍…
കോഴിക്കോട്: ഇന്ത്യന്‍ സിനിമയില്‍ ആയിരം കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതി നേടിയ രണ്ടാമൂഴം നടക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ശ്രീകുമാര്‍ മേനോന്‍. ചിത്രം അകാരണമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തിരക്കഥ തിരിച്ചു വാങ്ങുകയും നിയമനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്ത തിരക്കഥാ രചയിതാവ് എംടി. വാസുദേവന്‍ നായരെ ഇന്നലെ രാത്രി വീട്ടിലെത്തി ശ്രീകുമാര്‍ മേനോന്‍ സന്ദശിച്ചു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ശ്രീകുമാര്‍ മേനോന്റെ പ്രസ്താവന. എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചത്. എംടിയോട് ക്ഷമചോദിച്ചുവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. കേസ് നിയമയുദ്ധമായി മാറില്ലെന്നും ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചുവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗവും റിലീസ് ചെയ്യാനാണ് ഇപ്പോള്‍…
Read Moreമോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് വെല്ലുവിളിയുമായി ആമിര്‍ ഖാന്റെ മഹാഭാരതമെത്തുന്നു; സംവിധായകന്‍ രാജമൗലി; നിര്‍മാതാവ് മുകേഷ് അംബാനി
ഏറെ കൊട്ടിഘോഷിക്കപ്പെട്ട മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് വെല്ലുവിളിയായി ആമിര്‍ ഖാന്റെ മഹാഭാരതം എത്തുന്നു. 1000 കോടി ബജറ്റില്‍ മുകേഷ് അംബാനി കോ പ്രൊഡ്യൂസറാകുന്ന ചിത്രം പത്തു ഭാഗങ്ങളായി ഇറക്കുന്നത് ജിയോയുടെ ഒടിടി പ്ലാറ്റ്‌ഫോമിനായാണെന്നാണ് സൂചന. ഗെയിം ഓഫ് ത്രോണ്‍സ്, സ്റ്റാര്‍ വാര്‍സ് എന്നീ ലോകശ്രദ്ധ നേടിയ ഇംീഷ് പരമ്പരകളുടെ ചുവടു പിടിച്ചാണിത്. രാജമൗലി സംവിധായകനാകുമെന്നാണ് സൂചനകള്‍.അംബാനിക്കൊപ്പം ആമിര്‍ ഖാനും നിര്‍മാണത്തില്‍ പങ്കുചേരുമെന്നാണ് വിവരം. ഹോളിവുഡിലെ ഏറ്റവും വിദഗ്ദരായ വിഎഫ്എക്‌സ് വിദഗ്ധര്‍ ചിത്രത്തിനായി എത്തും. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴത്തിന് കടുത്ത വെല്ലുവിളിയായിരിക്കും പുതിയ മഹാഭാരതമെന്ന് പലരും വ്യാഖ്യാനിക്കുന്നു. മുമ്പ് മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, രജനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളെ നിരത്തി മഹാഭാരതം ചെയ്യാന്‍ രാജമൗലി ആലോചിച്ചിരുന്നു. പിന്നീട് മോഹന്‍ലാല്‍ രണ്ടാമൂഴം പ്രഖ്യാപിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് ആമിര്‍ ഇപ്പോള്‍ അതിനു ശേഷം മഹാഭാരതത്തിലേയ്ക്ക്…
Read Moreജാക്കിച്ചാന്‍ രണ്ടാമൂഴത്തില്‍ ! എത്തുന്നത് നാഗരാജാവായി; ആക്ഷന്‍ഹീറോയുടെ വരവു പ്രതീക്ഷിച്ച ആരാധകര്‍…
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം രണ്ടാമൂഴത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ജാക്കിച്ചാന്‍ അഭിനയിച്ചേക്കും. കേന്ദ്ര കഥാപാത്രമായ ഭീമന് ഒളിപ്പോര്‍ തന്ത്രങ്ങള്‍ പകര്‍ന്നു കൊടുക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിച്ചാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ താരനിര്‍ണയം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പല താരങ്ങളും ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നാഗാര്‍ജുന, മഹേഷ്ബാബു, അജയ്‌ദേവ്ഗണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 100 ഏക്കര്‍ സ്ഥലമാണ് രണ്ടാമൂഴത്തിന്റെ ചിത്രീകരണത്തിനായി ആവശ്യമായിട്ടുള്ളത്. എറണാകുളവും കൊയമ്പത്തൂരുമാണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം മഹാഭാരത സിറ്റി എന്ന പേരില്‍ മ്യൂസിയമാക്കും. ആദ്യഘട്ടത്തില്‍ മലയാളം,ഹിന്ദി,തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിക്കുന്ന സിനിമ പിന്നീട് ലോകത്തെ പ്രധാനഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.
Read Moreരണ്ടാമൂഴത്തില്‍ ലാലേട്ടന്റെ പ്രതിഫലം 60 കോടി! ഇന്ത്യയില്‍ ഇത്രയും പ്രതിഫലം വാങ്ങുന്നത് സല്‍മാന്‍ ഖാന്‍ മാത്രം
കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലിന് റിക്കാര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. 1000 കോടി രൂപ ബജറ്റിലാണ് സിനിമയൊരുങ്ങുന്നത് എന്ന വാര്‍ത്തതന്നെ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുമ്പോഴാണ് അടുത്ത ഞെട്ടല്‍ സമ്മാനിച്ച് ലാലിന്റെ പ്രതിഫലക്കാര്യം വെളിയില്‍ വന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം അറുപത് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുകയാണിത്. നിലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 60 കോടി പ്രതിഫലം വാങ്ങുന്ന സല്‍മാന്‍ ഖാനാണ്. ഇതോടെ പ്രതിഫലക്കാര്യത്തില്‍ മോഹന്‍ലാല്‍ സല്‍മാന്‍ ഖാനൊപ്പമെത്തും. അതേസമയം മഹാഭാരതത്തിന് വേണ്ടി മോഹന്‍ലാല്‍ 60 കോടി പ്രതിഫലം വാങ്ങുന്നതില്‍ അത്രയ്‌ക്കൊന്നും ഞെട്ടാനില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.കാരണം സാഹസിക രംഗങ്ങള്‍ ഒട്ടേറെയുള്ള ചിത്രത്തിനായി തന്റെ ഒന്നര വര്‍ഷമാണ് ലാല്‍ മാറ്റിവയ്ക്കുന്നത്. ഈ കാലയളവില്‍ മറ്റൊരു സിനിമയും മോഹന്‍ലാല്‍ ചെയ്യില്ല. ഇതുവരെ മോഹന്‍ലാല്‍ വാങ്ങിക്കൊണ്ടിരുന്നത്…
Read More