റാന്നിയിലെ സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി ടൂര്‍ പോയ ബസ് അടൂരില്‍ വെച്ച് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. പരിശോധനയില്‍ ബസില്‍ നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും കണ്ടെത്തി. റാന്നിയിലെ സിബിഎസ്ഇ സ്കൂളില്‍ നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസുകളില്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് ഫിലിമും ഒട്ടിച്ചിട്ടുണ്ട്. അടൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹനപരിശോധനയിലാണ് ബസ് പിടികൂടിയത്. കുണ്ടറ സെറാമിക്സിലേക്കായിരുന്നു പഠനയാത്ര. ഇതു മാത്രമല്ല, സ്കൂള്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 42 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് പഠനയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. അനുമതി തേടാത്തതില്‍ അധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പഠനയാത്ര അനുവദിച്ചിട്ടുണ്ട്. യാത്ര പൂര്‍ത്തിയാക്കി നാളെ ഉച്ചയ്ക്ക് മുമ്പ് അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി ആര്‍ടിഒയ്ക്ക് മുന്നില്‍ ബസ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍…
Read MoreTag: ranni
മകളുടെ ചെറുപ്പത്തില്‍ തന്നെ ഭാര്യയെ നഷ്ടമായി; ലാളിച്ചു വളര്‍ത്തിയ മകള്‍ വീടുവിട്ട് കോട്ടയത്തെ സ്കൂളില്‍ പഠിക്കണമെന്നു പറഞ്ഞത് സമ്മതിച്ചില്ല; മകളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ആത്മഹത്യ; റാന്നിയെ ഞെട്ടിച്ച ഇരട്ടമരണം ഇങ്ങനെ…
പത്തനംതിട്ട: ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടമായ മകളെ തന്റെ ജീവനേക്കാള്‍ സ്നേഹിച്ചവനാണ് രാജേഷ് എന്ന പിതാവ്. അവളുടെ ഒരാഗ്രഹത്തിനും അയാള്‍ എതിരു നിന്നില്ല. അമ്മയുടെ പാത പിന്തുടര്ന്ന് മകളെ അദ്ധ്യാപിക ആക്കാനായിരുന്നു ആ പിതാവിന്റെ ആഗ്രഹം. എന്നാല്‍, മകളുടെ ലക്ഷ്യം എന്‍ജിനീയറിങ്ങായിരുന്നു. പത്താംക്ലാസില്‍ മികച്ച വിജയം നേടിയ മകള്‍ ഉപരിപഠനത്തിനായി കോട്ടയത്ത് പോകണമെന്നു വാശി പിടിച്ചപ്പോള്‍ രാജേഷ് ഇത് സമ്മതിച്ചില്ല. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉറങ്ങി കിടന്ന മകളെ കഴുത്തുഞെരിച്ചു കൊന്ന് പിതാവും ജീവനൊടുക്കി. റാന്നിയെ നടുക്കിയ ഇരട്ടമരണത്തെ കുറിച്ച് പൊലീസും നാട്ടുകാരും പറയുന്നത് ഇങ്ങനെയാണ്. അഞ്ചുകുഴി ബിജുഭവനില്‍ പി.കെ.രാജേഷ് (46),ഏക മകള്‍ ആതിര (16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് മരണവിവരം നാടറിഞ്ഞത്. ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ രാജേഷിന്റെ സഹോദരന് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് എത്തി ഓടു പൊളിച്ചു നോക്കുകയും ചെയ്തപ്പോഴാണ് മൃതദേഹം കണ്ടത്.…
Read More