ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം ദത്തു നല്കിയ ശേഷം രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയെക്കരുതി ശേഖരിക്കുന്നത് വിലക്കി ഹൈക്കോടതി. പീഡനക്കേസുകളില്‍, ഇത്തരം കുട്ടികളുടെ രക്ത സാംപിളുകള്‍ ശേഖരിക്കാന്‍ അനുമതി നല്കിയ വിവിധ കോടതി ഉത്തരവുകളാണ് ജസ്റ്റിസ് കെ. ബാബു സ്റ്റേ ചെയ്തത്. ദത്തു നല്‍കിയശേഷം കുട്ടികളുടെ ഡിഎന്‍എ സാംപിളുകള്‍ പരിശോധിക്കുന്നതിന് അനുമതി നല്കുന്ന ഉത്തരവുകള്‍ നിയമത്തിനു വിരുദ്ധമാണെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഇവ റദ്ദാക്കണമെന്നും ചൂണ്ടിക്കാണിച്ച് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) വിക്റ്റിമ്സ് റൈറ്റ്സ് സെന്റര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി സര്‍ക്കാരിന്റെയും കെല്‍സയുടെയും റിപ്പോര്‍ട്ട് തേടി 21നു പരിഗണിക്കാന്‍ മാറ്റി. പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വ.പാര്‍വതി മേനോന് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി, കട്ടപ്പന പോക്സോ കോടതി, രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്…
Read MoreTag: rape
10,000 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ടു ! അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ സൂപ്പര്‍താരം
മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ ഫ്രഞ്ച് താരം ബെഞ്ചമിന്‍ മെന്‍ഡിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒരു യുവതിയെ ബലാത്സംഗത്തിനിരയാക്കിയതിനു ശേഷം യുവതിയോട്, താന്‍ 10,000 സ്ത്രീകള്‍ക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ടെന്ന് മെന്‍ഡി വെളിപ്പെടുത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് മെന്‍ഡിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍. നാല് സ്ത്രീകളാണ് മെന്‍ഡിക്കെതിരെ പരാതി നല്‍കിയത്. ഇതുപ്രകാരം മെന്‍ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബറില്‍ വീട്ടില്‍വച്ച് 24 വയസ്സുകാരിയെ ആക്രമിച്ചെന്നതാണ് ഒരു കേസ്. ഈ വര്‍ഷം ആദ്യം രണ്ട് സ്ത്രീകളുടെ പരാതിയില്‍ മെന്‍ഡിക്കെതിരെ തെളിവുകളില്ലെന്ന് കോടതി വിധിച്ചിരുന്നു. 2017ല്‍ മൊണോക്കോ വിട്ട ശേഷമാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നത്. 2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും മെന്‍ഡി കളിച്ചിരുന്നു. പ്രതിരോധ താരമായ മെന്‍ഡി 75 മത്സരങ്ങളിലാണ് സിറ്റിക്കായി ഇറങ്ങിയത്. 2021 ഓഗസ്റ്റ് 15ന് ശേഷം ഒരു ടീമിനു വേണ്ടിയും…
Read Moreപീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ സ്വകാര്യഭാഗങ്ങളില്‍ ചവിട്ടി മാരകമായി പരിക്കേല്‍പ്പിച്ച് യുവതി ! പ്രതി മരണമടഞ്ഞു
മദ്യലഹരിയില്‍ തന്നെ പീഡിപ്പിക്കാന്‍ വന്നയാളെ മര്‍ദ്ദിച്ച് കൊന്ന് യുവതി. ഹൈദരാബാദ് രാജേന്ദ്രനഗറിലാണ് സംഭവം. സുരക്ഷാജീവനക്കാരനായി ജോലിചെയ്യുന്ന ശ്രീനിവാസ് (46) എന്നയാളെയാണ് 45കാരി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ ശ്രീനിവാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടുവിട്ടിറങ്ങി സമീപപ്രദേശത്തേക്ക് നടന്നെത്തുകയായിരുന്നു. ഇതിനിടെയാണ് യുവതി അവരുടെ വീടിന് പുറത്ത് കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അല്പം അകലെയായി യുവതിയുടെ ഭര്‍ത്താവും ഉറങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ശ്രീനിവാസ് യുവതിയുടെ അടുത്തെത്തി സാരി വലിച്ചുമാറ്റുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെയ്ക്കുകയും ശ്രീനിവാസിനെ മര്‍ദിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് യുവതി ശ്രീനിവാസിനെ അടിച്ചത്. സ്വകാര്യഭാഗങ്ങളിലടക്കം ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ബഹളംകേട്ട് യുവതിയുടെ ഭര്‍ത്താവും അയല്‍ക്കാരും എത്തിയശേഷമാണ് ഇവര്‍…
Read Moreടീമിന്റെ വിദേശ ടൂറുകളിലെല്ലാം പരസ്ത്രീബന്ധം ! സ്ത്രീധനപീഡനവും; ഷമിയ്ക്കെതിരേ ഭാര്യ സുപ്രീംകോടതിയില്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരേ ഭാര്യ ഹസിന് ജഹാന് സുപ്രീംകോടതിയില്‍. ഷമിക്കെതിരേ ലോക്കല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കംചെയ്യണമെന്ന ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരേയാണ് ഇപ്പോള്‍ ഹസിന് സുപ്രീംകോടതിയെ സമീപിച്ചത്. ഷമിക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കൊല്‍ക്കത്തയിലെ സെഷന്‍സ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും ബി.സി.സി.ഐ. യാത്രകളില്‍ ബി.സി.സി.ഐ. അനുവദിക്കുന്ന ഹോട്ടല്‍ മുറികളില്‍വെച്ച് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഹസിന് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ഇത് ഇപ്പോഴും തുടരുന്നു. ഇതുസംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ ഉപദ്രവിച്ചെന്നും ഹര്‍ജിയിലുണ്ട്. ഷമി നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഓഗസ്റ്റ് 19-ന് അലിപ്പോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷമി 2019 സെപ്റ്റംബര്‍…
Read Moreഉര്‍ഫി ജാവേദിനെ ലൈംഗികമായി പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണി ! യുവാവ് പിടിയില്‍…
ടെലിവിഷന്‍ നടി ഉര്‍ഫി ജാവേദിനെ ലൈംഗികപീഡനത്തിനിരയാക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നവീന്‍ ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം അയച്ചത്. ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഉര്‍ഫി ജാവേദിനെ ദുബായില്‍ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരത്തെ ദുബായ് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.
Read Moreഒരു ഒന്നൊന്നര പീഡന കഥ..! ഒന്നും ഓര്‍മയില്ലെന്ന് പ്രതികള്‍, ഓര്‍മിപ്പിച്ചു തരാമെന്ന് പോലീസ്; ഉപയോഗിച്ചത് 12 സിമ്മുകള്‍
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാക്കൾ കളിച്ചത് വലിയ കളിയെന്ന് പോലീസ്ചെറുവണ്ണൂർ, കൊളത്തറ നിഹാദ് ഷാൻ (24),മലപ്പുറം വാഴയൂർ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് പിടിയിലായത്. കന്യാകുമാരി സ്വദേശിനിയായ യുവതിയെയാണ് കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്തത്. ഒരു ഒന്നൊന്നര പീഡന കഥ… സോഷ്യൽ മീഡിയ വഴിയാണ് നിഹാദ് ഷാൻ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഇവർ അടുത്തു. വിവിധ സ്ഥലത്ത് താമസിക്കുകയും ചെയ്തു. വിവാഹ ആവശ്യം മുന്നോട്ട് വെച്ച യുവതിയോട് മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് ഷാൻ ആവശ്യപ്പെടുകയായിരുന്നു. യുവതി വിസമ്മതിച്ചതിനെ തുടർന്ന് ബന്ധത്തിൽ നിന്ന് ഒഴിയാൻ നിർബന്ധിച്ചു. എന്നാൽ ഇതിന് യുവതി തയ്യാറായില്ല. തുടർന്നാണ് പ്രേമം സിനിമ കഥ അനുകരിച്ചു തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്. പ്രതിയ്ക്ക് അപകടത്തിൽ ഗുരുതരമായ പരിക്ക്…
Read Moreവീട്ടമ്മയെ വീട്ടുമുറ്റത്തു നിന്നും തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു ! പഴയ സഹപാഠിയെത്തിരഞ്ഞ് പോലീസ്…
തൃശൂര്‍ കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മുന്‍ സഹപാഠിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. വീട്ടമ്മയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ബലാല്സംഗത്തിനിരയാക്കിയതി ശേഷം പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് യുവതി ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പോലീസിനു പരാതി നല്‍കിയിരുന്നു. രാത്രിമുഴുവന്‍ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയാണ് ആരോമല്‍. ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ആരോമലിന് കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പോലീസ് പിടികൂടി.
Read Moreഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 29കാരിയെ ബലാല്‍സംഗം ചെയ്തു ! ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലക സിഡ്നിയില്‍ അറസ്റ്റില്‍
ട്വന്റി20 ലോകകപ്പില്‍ ടീമില്‍ അംഗമായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലക ബലാല്‍സംഗക്കേസില്‍ ഓസ്ട്രേലിയയില്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ സിഡ്നി സിറ്റി പോലീസാണ് 31കാരനായ താരത്തെ അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനു ഗുണതിലകയ്ക്കെതിരേ റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിന്റെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ലോകകപ്പില്‍നിന്നു പുറത്തായ ശ്രീലങ്കന്‍ ടീം ഓസ്ട്രേലിയയില്‍നിന്നു തിരിച്ചുപോന്നെങ്കിലും സംഘത്തില്‍ ഗുണതിലകയില്ലെന്ന് ടീമിന്റെ അടുത്തവൃത്തം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക, 29കാരിയായ യുവതിയെ പരിചയപ്പെട്ടതെന്നാണ് പൊലീസ് നല്കുന്ന വിവരം. ഇതിനുശേഷം റോസ് ബേയിലുള്ള വസതിയില്‍വച്ച് നവംബര്‍ 2നു കൂടിക്കാഴ്ച നടത്തിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവിടെയെത്തി പൊലീസ് നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് സിഡ്നിയിലെ ഹോട്ടലില്‍നിന്നു ലങ്കന്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതു സംബന്ധിച്ച്ശ്രീലങ്കന് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച, ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ…
Read Moreഇരയെ ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയാല്‍ വിവാഹം കഴിക്കണം ! ബലാല്‍സംഗക്കേസില്‍ വിചിത്ര വിധിയുമായി ഹൈക്കോടതി…
ബലാല്‍സംഗക്കേസ് പ്രതിയ്ക്ക് ജാമ്യം നല്കാന് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് ബോബെ ഹൈക്കോടതി. കേസിലെ ഇരയെ കാണാതായ സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസരത്തില്‍ ഇരയെ ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയാല്‍ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിലാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ ഈ വ്യവസ്ഥ പാലിക്കാന്‍ പ്രതിക്ക് ബാധ്യതയില്ലെന്നും ജസ്റ്റിസ് ഭാരതി ദാഗ്രെയുടെ ഏകാംഗ ബെഞ്ച് ഒക്ടോബര്‍ 12ലെ ഉത്തരവില്‍ പറയുന്നു. യുവാവും 22കാരിയായ യുവതിയും തമ്മില്‍ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പുലര്‍ത്തിവരികയായിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവ് അവരെ അവഗണിച്ചു. ഇതേതുടര്‍ന്നാണ് ബലാത്സംഗ, വഞ്ചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി പറയുന്നു. 2020 ഫെബ്രുവരിയിലാണ് യുവതി മുംബൈ പോലീസില്‍ യുവാവിനെതിരെ പരാതി നല്‍കിയത്. 2018 മുതല്‍ തമ്മില്‍ തമ്മില്‍ ബന്ധമുണ്ടെന്നും ഇരുവരുടെയും കുടുംബങ്ങള്‍ക്ക് ഇക്കാര്യം അറിയാമെന്നും തടസ്സം പറഞ്ഞിട്ടില്ലെന്നും യുവതി ചൂണ്ടിക്കാട്ടി. 2019ല്‍ താന്‍…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ബാഗിലാക്കി കാട്ടില്‍ത്തള്ളി ! അദ്ഭുതകരമായി രക്ഷപ്പെട്ട് പെണ്‍കുട്ടി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. അസമിലെ കാച്ചാര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസമാണ് അസം പോലീസ് 26-കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം ക്രൂരമായ ബലാല്‍സംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തന്റെ കാമുകിയാണെന്നാണ് പ്രതിയുടെ അവകാശവാദം. ഒക്ടോബര്‍ മൂന്നാം തീയതി ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കായാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. എന്നാല്‍ അന്നേദിവസം തിരിച്ചെത്തിയില്ല. ഇതോടെ പിറ്റേദിവസം വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നാലാം തീയതി വൈകിട്ടോടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടി വീട്ടിലെത്തിയത്. മൂന്നാം തീയതി ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കായി പോയ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് വീട്ടുകാരുടെ പരാതി. മറ്റു ചിലര്‍ക്കൊപ്പം പെണ്‍കുട്ടി ദുര്‍ഗ പൂജ…
Read More