അ​ഞ്ചു വ​യ​സു​കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത 46കാ​ര​നെ സ്ത്രീ​ക​ള്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു ! മ​രി​ച്ച​യാ​ള്‍ കൊ​ല​ക്കേ​സ് പ്ര​തി…

അ​ഞ്ചു വ​യ​സു​കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത 46 വ​യ​സു​കാ​ര​നെ ഒ​രു സം​ഘം സ്ത്രീ​ക​ള്‍ മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു. ത്രി​പു​ര​യി​ലെ ധ​ലാ​യ് ജി​ല്ല​യി​ല്‍ ഗ​ണ്ഡ​ച്ചേ​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ചൊ​വ്വാ​ഴ്ച രാ​ത്രി അ​മ്മ​യോ​ടൊ​പ്പം മ​ത​പ​ര​മാ​യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​യെ പ്ര​തി സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് അ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പ് കൊ​ല​ക്കേ​സി​ല്‍ എ​ട്ട് വ​ര്‍​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് പ്ര​തി. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​ക്കേ​സ് പ്ര​തി​യോ​ടൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ഗ​ണ്ഡ​ച്ചേ​ര-​അ​മ​ര്‍​പൂ​ര്‍ ഹൈ​വേ ഉ​പ​രോ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി. ഇ​തി​നി​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച ഒ​രു സം​ഘം സ്ത്രീ​ക​ള്‍ ഇ​യാ​ളെ പി​ടി​കൂ​ടി മ​ര​ത്തി​ല്‍ കെ​ട്ടി​യി​ടു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​ത്. സ്ത്രീ​ക​ളു​ടെ നി​ഷ്‌​ക​രു​ണ​മാ​യ മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ ആ​ശു​പ്ര​തി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും…

Read More

ബാലചന്ദ്രകുമാര്‍ ക്രൂരമായി പീഡിപ്പിച്ചു ! ദിലീപിനെതിരേ ആരോപണമുന്നയിച്ച സംവിധായകനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി…

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരേ ആരോപണമുന്നയിച്ചതോടെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശ്രദ്ധേയനാകുന്നത്. ഇതിനെ തുടര്‍ന്ന് ദിലീപിന് എതിരെ വീണ്ടും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പെടെ അഞ്ച് കുറ്റാരോപിരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതേ ബാലചന്ദ്രകുമാറിന് എതിരെ ബലാത്സംഗ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം…

Read More

20 വയസുള്ള മകളെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം ! അയാളെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന് ഭാര്യ; കൊലപാതകക്കേസില്‍ നിന്ന് രക്ഷിച്ച് പോലീസ്…

മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന് ഭാര്യ.ചെന്നൈ ഒട്ടേരിയിലാണ് സംഭവം. 20കാരിയെയാണ് അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവശേഷം ശേഷം രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ തന്നെ നേരിട്ട് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് കണ്‍മുന്നില്‍ വച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അമ്മ തലയ്ക്കടിച്ച് കൊന്നത്. രാത്രി മകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന അമ്മ കാണ്ടത് മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയാണ്. അമ്മയും ഇളയ മകനും ചേര്‍ന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇരുവരേയും മര്‍ദിച്ചു. ഇതോടെയാണ് കൈയില്‍ കിട്ടിയ ചുറ്റിക കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്ക് ആഞ്ഞടിച്ചത്. പിന്നാലെ മരണം ഉറപ്പാക്കിയ ശേഷം പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി. ആദ്യം കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പിന്നീട് അതുമാറ്റി സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി…

Read More

ഇരയെ വിവാഹം കഴിച്ചാലും ബലാല്‍സംഗക്കുറ്റം മാഞ്ഞുപോവില്ലെന്ന് കോടതി ! പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ്…

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്‌സോ കോടതി. ഇതോടൊപ്പം 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2014 ഏപ്രിലില്‍ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗര്‍ഭിണിയായതോടെ ഇയാള്‍ വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു. ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസില്‍ പരാതിയെത്തിയത്. അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തി നല്‍കുമെന്ന് കരാര്‍ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോള്‍ ഇരയെ പള്ളിയില്‍ വിവാഹം…

Read More

നായയെ ലൈംഗികമായി പീഡിപ്പിച്ച് 60കാരന്‍ ! അമ്മായിയപ്പന്റെ ലീലാവിലാസം കാമറയില്‍ പകര്‍ത്തി മരുമകള്‍; വീഡിയോ ഇന്റര്‍നെറ്റില്‍…

ക്രൂരതയുടെ കാര്യത്തില്‍ മനുഷ്യനെ അപേക്ഷിച്ച് മൃഗങ്ങള്‍ എത്രയോ ഭേദമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിവസേന പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ നിന്നും പുറത്തുവന്ന ഒരു വാര്‍ത്ത മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുകയാണ്. നായയെ 60കാരന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വയോധികന്റെ ലീലാവിലാസങ്ങള്‍ മരുമകള്‍ കൈയ്യോടെ പിടികൂടുകയും രഹസ്യമായി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൃദ്ധന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മരുമകള്‍ ഇയാളെ രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ഇത് മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. യുവതി വീഡിയോ പകര്‍ത്തുന്നതിനിടെ ഇതുകണ്ട വൃദ്ധന്‍ യുവതിയോടു കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വീഡിയോ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത യുവതി ടെയിസ് പീപ്പിള്‍ ഫോര്‍ അനിമല്‍(PFA) എന്ന മൃഗസംരക്ഷണ സംഘടനയോടു കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സ്ഥലത്തെത്തി നായയുടെ അവസ്ഥ…

Read More

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടു ! അനിത പുല്ലയിലിനെതിരേ കേസെടുത്തു…

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരേ പോലീസ് കേസെടുത്തു. ബലാത്സംഗക്കേസിലെ ഇരയുടെ പേര് പുറത്തുവിട്ടതിനാണ് അനിതയ്‌ക്കെതിരേ കേസെടുത്തത്. മോന്‍സനെതിരേ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടെന്നാണ് ആരോപണം. യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നല്‍കിയത്. ഐ.പി.സി. 228 എ(1) പ്രകാരമാണ് അനിത പുല്ലയിലിനെതിരേ കേസെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്ത് ഉദ്ദേശ്യത്തോടെയാണ് ഇരയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടത്, യുവതിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയുടെ പേരും ഉയര്‍ന്നുവന്നത്. മുന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്നും മുമ്പ് ആരോപണങ്ങളുയര്‍ന്നിരുന്നു.

Read More

15കാരിയെ അമ്മായിയുടെ സഹായത്തോടെ അഞ്ചു മാസം തുടര്‍ച്ചയായി പീഡിപ്പിച്ചത് 17 പേര്‍ ! മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം…

15കാരിയ്ക്ക് നേരെ നടന്ന അതിക്രൂര പീഡനം രാജ്യത്തെയാകെ നടുക്കുകയാണ്. പെണ്‍കുട്ടിയെ 17 പേര്‍ ചേര്‍ന്ന് അഞ്ചു മാസത്തോളം ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.കുട്ടിയുടെ അമ്മായി അടക്കമുള്ളവരാണ് പ്രതികള്‍. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മായിയാണ് സംഭവത്തിലെ മുഖ്യ പ്രതിയെന്ന് പോലീസ് പറഞ്ഞു. കുട്ടി നിരന്തരം പീഡനത്തിനിരയാക്കുന്നുവെന്ന് അറിഞ്ഞിട്ടും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നടപടിയാണ് അമ്മായി സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് കുട്ടി അമ്മായിക്കൊപ്പമായിരുന്നു താമസം. പ്രദേശത്തെ സ്റ്റോണ്‍ ക്രഷിംഗ് യൂണിറ്റില്‍ തൊഴിലാളിയായ പെണ്‍കുട്ടിയെ ഗിരിഷ് എന്ന് പേരുള്ള ബസ് ഡ്രൈവറാണ് ആദ്യം പീഡനത്തിരയാക്കിയത്. ഇയാള്‍ കുട്ടിയുടെ നമ്പര്‍ അഭി എന്നയാള്‍ക്ക് കൈമാറി. പിന്നാലെ അഭിയും കുട്ടിയെ ബലാത്സംഗം…

Read More

യുവനടന്‍ അച്ഛന്റെ മൂന്നാം ഭാര്യയെ ബലാല്‍സംഗം ചെയ്തു ! നടനെതിരേ കേസ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

തന്റെ അച്ഛന്റെ മൂന്നാം ഭാര്യയെ യുവനടന്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ഇവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ടെലിവിഷന്‍ അവതാരകന്റെ പിതാവ് സീരിയല്‍ സംവിധായകനാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇവര്‍ തമ്മില്‍ സ്വത്തുസംബന്ധമായ തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ബലാല്‍സംഗത്തിനിരയായ സ്ത്രീ തന്നെയാണ് പരാതി നല്‍കിയത്. യുവാവിനെതിരെ ഐപിസി 376, 380 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഒരു ഫ്ളാറ്റും നാലു കടകളും സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്

Read More

യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസ് ! ഭര്‍ത്താവിന്റെ സുഹൃത്തുള്‍പ്പെടെയുള്ള പീഡകസംഘം വീട്ടിലെത്തിയത് ഭര്‍ത്താവില്ലാത്ത നേരം നോക്കി; പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിരന്തരം പീഡനം…

യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസ്. 25കാരിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തുള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് യുവതി വെവ്വേറെ പരാതികള്‍ നല്‍കിയതിനാല്‍ അഞ്ചുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.2016 മാര്‍ച്ച് 23 മുതല്‍ മാസങ്ങളോളം ഭര്‍ത്താവിന്റെ സുഹൃത്തടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മാര്‍ച്ച് 23ന് പുലര്‍ച്ചെ 1.30 ന് ഭര്‍തൃസുഹൃത്ത് യുവതിയുടെ വീട്ടിലെത്തുകയും ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു. ഈ രംഗങ്ങള്‍ ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി തന്റെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ബാക്കി പ്രതികളും യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. നിരന്തരമായ ലൈംഗിക പീഡനങ്ങള്‍ കാരണം തളര്‍ന്ന യുവതി തന്നെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ നഗ്‌നദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് സംഘം പീഡനം തുടര്‍ന്നു. എല്ലാവരുടെയും പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി അറിയിച്ചതോടെ സംഘം കുറച്ചുനാള്‍ പീഡനത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. പിന്നീട്…

Read More

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് പീഡനം ! അമ്മയും മധ്യവയസ്‌കനായ ബന്ധുവും അറസ്റ്റില്‍…

പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവച്ചു എന്നുമാണ് മാതാവിനെതിരായ കുറ്റം. പതിമൂന്നും പതിനാറും വയസ്സുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. കൗണ്‍സിലിംഗിനിടെയാണ് പീഡനത്തെ സംബന്ധിച്ച വിവരങ്ങള്‍ കുട്ടികള്‍ തുറന്നു പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 28നാണ് കുട്ടികള്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടികളുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണു താമസിക്കുന്നത്. വീട്ടിലെ നിത്യസന്ദര്‍ശകനായ ബന്ധു, അമ്മ ഇല്ലാത്ത തക്കം നോക്കി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. ഇതിനുമുന്‍പും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ചുവച്ചു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ മധ്യവയസ്‌കനായ ബന്ധു ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Read More