കൊറിയന്‍ സ്ത്രീകള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇന്ത്യന്‍ പൗരന് കുറ്റക്കാരനെന്ന് ഓസ്ട്രേലിയന്‍ കോടതി. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖനായ ബാലേഷ് ധന്‍ഖറിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് നല്‍കിയതിന് ശേഷം അഞ്ച് കൊറിയന്‍ വനിതകളെ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് സിഡ്നി കോടതിയുടെ കണ്ടെത്തല്‍. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയുടെ മുന്‍ നേതാവായിരുന്നു ഇദ്ദേഹമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അലാറാം ക്ലോക്കില്‍ ഒളിപ്പിച്ച ക്യാമറയിലും ഫോണിലും ഇയാള്‍ തന്റെ ലൈംഗികാതിക്രമങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ധന്‍ഖറിനെതിരായി ചുമത്തിയിരിക്കുന്ന എല്ലാ വകുപ്പുകളനുസരിച്ചും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി നിരാകരിച്ചു. മെയ് മാസത്തില്‍ വിചാരണ തുടരുമെന്നാണ് വിവരം. വര്‍ഷാവസാനം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ ധന്‍ഖറിന്റെ മറ്റ് സ്ത്രീകളുമൊത്തുള്ള വീഡിയോകള്‍ പോലീസ് കണ്ടെത്തിയിരുന്നു. വീഡിയോകള്‍ ഓരോ കൊറിയന്‍ വനിതകളുടെ പേര് നല്കി ഫോള്‍ഡറില്‍…
Read MoreTag: raped
ഒരു ദിവസം അയാളുടെ കൂടെ നാലുപേര്‍ കൂടി ഉപദ്രവിക്കാനെത്തിയതോടെ ജനലിലൂടെ എടുത്തു ചാടി രക്ഷപ്പെട്ടു; പിന്നീട് നടന്നു തീര്‍ത്തത് 800 കിലോമീറ്റര്‍; ജോലിമോഹവുമായി പോയി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കഥ കരളലിയിക്കുന്നത്…
ഒരു ജോലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ഒരു പെണ്‍കുട്ടി അനുഭവിച്ച കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കൂലിവേല ചെയ്യുന്നത് വീട്ടിലെ മുതിര്‍ന്നവളായ പെണ്‍കുട്ടിയെ ഏറെ ദുഖിപ്പിച്ചിരുന്നു. അങ്ങനെയാണ് 5000 രൂപ മാസശമ്പളമുള്ള ജോലിയുമായി ഒരാള്‍ വന്നപ്പോള്‍ അവള്‍ കണ്ണുമടച്ച് ആ ജോലി സ്വീകരിച്ചത്.പറഞ്ഞതൊക്കെ വിശ്വസിച്ച് അവള്‍ അയാള്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടു. നാലു മാസം മുമ്പായിരുന്നു അത്. എന്നാല്‍ ഡിസംബര്‍ 27ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത് പോയപ്പോഴുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നില്ല.അവളുടെ ദേഹമാകെ മുറിപ്പാടുകളായിരുന്നു. അവിടവിടെ തല്ലുകൊണ്ട് വീങ്ങിയിട്ടുണ്ടായിരുന്നു. ജോലിക്കെന്ന പേരില്‍ ഗ്രാമത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ആ നരാധമന്‍ ആ പത്തൊന്‍പതുകാരിയെ ചതിക്കുകയായിരുന്നു. ദില്ലിയിലെ മിഷനറി സൊസൈറ്റിയില്‍ ജോലിക്കെന്നും പറഞ്ഞുകൊണ്ട് കൂട്ടിക്കൊണ്ടുപോയ അവളെ അയാള്‍ ഓള്‍ഡ് ദില്ലിയിലെ ഒരാള്‍ക്ക് വിറ്റിട്ട് കടന്നുകളഞ്ഞു. ആ മഹാനഗരത്തില്‍ ഒരാളെപ്പോലും പരിചയമില്ലാതെ അവള്‍ കുടുങ്ങി.…
Read More