ഉറ്റസുഹൃത്തിനെ തക്കം കിട്ടിയപ്പോള്‍ മരുഭൂമിയില്‍ വച്ച് പീഡിപ്പിച്ചു ! കാര്യം കഴിഞ്ഞ ശേഷം പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിട്ടു; 21 വയസുള്ള യുവാവ് കുടുങ്ങിയത് ഇങ്ങനെ…

ദുബായ്: ഉറ്റ സുഹൃത്തായ പെണ്‍കുട്ടിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി മരുഭൂമിയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ 21വയസ്സുള്ള എമിറാത്തി യുവാവിനെതിരായ കേസ് കോടതിയില്‍. 20 വയസ്സുള്ള സ്വദേശി വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഫെബ്രുവരിയിലാണ് സംഭവം ഉണ്ടായത്. നേരിട്ടു കാണണമെന്നും ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് വാഹനത്തില്‍ വാഹനത്തില്‍ ഇരുവരും അല്‍ റുവായഹിലെ മരുഭൂമിയില്‍ എത്തുകയും വാഹനം നിര്‍ത്തുകയും ചെയ്തു. കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. തുടര്‍ന്ന് മണലില്‍ മാറ്റ് വിരിക്കുകയും ഇരുന്ന് സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏറ്റവും അടുത്ത പുരുഷ സുഹൃത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍, ഇത് നിരസിക്കുകയും തനിക്ക് താല്‍പര്യമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. എത്ര സംസാരിച്ചിട്ടും പെണ്‍കുട്ടി വഴങ്ങാത്തതിനെ തുടര്‍ന്ന് സുഹൃത്ത് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം…

Read More