ചങ്കില്‍ കുത്തുന്ന ചൈന ! ചൈനയില്‍ നിന്ന് ഇറക്കിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകളില്‍ കാണിക്കുന്നത് തെറ്റായ പരിശോധനാഫലം; കിറ്റുകള്‍ തിരികെ നല്‍കാനൊരുങ്ങി പഞ്ചാബ്;പകരം കൊറിയയില്‍ നിന്ന് കിറ്റുകള്‍ എത്തിക്കും…

സംസ്ഥാനത്തിന് ലഭിച്ച ചൈനീസ് നിര്‍മിത റാപ്പിഡ് ടെസ്റ്റ് കിറ്റുകളെല്ലാം ഐസിഎംആറിന് തിരികെ നല്‍കുമെന്ന് പഞ്ചാബ്. അഞ്ച് കിറ്റുകള്‍ തെറ്റായ പരിശോധനാഫലം നല്‍കിയ സാഹചര്യത്തിലാണ് കിറ്റുകള്‍ തിരികെ നല്‍കാന്‍ പഞ്ചാബ് തീരുമാനിച്ചത്. ചൈനയില്‍ നിന്ന് എത്തിച്ച കിറ്റുകള്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. നേരത്തെ, ചൈനയില്‍ നിന്ന് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഹരിയാന പിന്‍വലിച്ചിരുന്നു. താങ്ങാനാകാത്ത വിലയും ഗുണമേന്മയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് കിറ്റുകള്‍ ഹരിയാന വേണ്ടെന്ന് വെച്ചിരിക്കുന്നത്. ഇതിന് പകരമായി ദക്ഷിണ കൊറിയയില്‍ നിന്ന് കിറ്റുകള്‍ എത്തിക്കാനാണ് തീരുമാനം. ഓരോ കിറ്റിനും 780 രൂപയാണ് ചൈന ഈടാക്കുന്നത്. എന്നാല്‍, ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്ന കമ്പനി ഒരു കിറ്റിന് 380 രൂപ എന്ന നിരക്കില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ തീരുമാനത്തിലൂടെ നാല് കോടി രൂപയുടെ നേട്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നതെന്നാണ് സര്‍ക്കാര്‍…

Read More

ചൈനയില്‍ നിന്നുള്ള ആറര ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തി ! സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും…

കോവിഡ് ദ്രുത പരിശോധനയ്ക്കുള്ള ആറരലക്ഷം കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തി. കിറ്റുകള്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. ദ്രുത പരിശോധന എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദ്രുത പരിശോധനയിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് മനസിലാക്കാനാകൂ എന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. 15 ലക്ഷം ദ്രുതപരിശോധന കിറ്റിനുള്ള കരാര്‍ ചൈനയുമായി ഉണ്ടാക്കിയെങ്കിലും കിട്ടാന്‍ വൈകി. ഇപ്പോള്‍ ആറര ലക്ഷം കിറ്റുകളെങ്കിലും എത്തിയത് ആശ്വാസമാണ്. ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍ ഇന്നുമുതല്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുതുടങ്ങും. ദിവസേന ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്‍ത്താനാകൂ. ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇറക്കിയിരിക്കുന്നത്. 6.5 ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളാണ് ഇന്ത്യയില്‍…

Read More

കോവിഡ് ബാധയില്ലാത്ത മേഖലകളിലും റാപ്പിഡ് ടെസ്റ്റ് ! നിര്‍ണായക തീരുമാനവുമായി കേന്ദ്രം;ചൈനയില്‍ നിന്ന് 44 ലക്ഷം പരിശോധന കിറ്റുകള്‍ ഉടന്‍ തന്നെ ഇറക്കും…

രാജ്യത്ത് കോവിഡ് ബാധയില്ലാത്ത മേഖലകളിലും റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമൂഹ വ്യാപനത്തിന്റെ തോതറിയാന്‍ പരിശോധന വ്യാപിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി ചൈനയില്‍ നിന്ന് 44 ലക്ഷം പരിശോധാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് വേഗത്തിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍-സ്വകാര്യ മേഖകളിലായി 219 ലാബുകളാണ് രാജ്യത്തുള്ളത്. ഐസിഎംആറിന്റെ കണക്കനുസരിച്ച്. കഴിഞ്ഞ അഞ്ചു ദിവസം പ്രതിദിനം നടത്തിയ ശരാശരി പരിശോധന 15,747 ആണ്. രാജ്യത്തെ പകുതി ജില്ലകള്‍ മാത്രമാണ് കോവിഡ് ബാധിത പ്രദേശങ്ങളുടെ പട്ടികയിലുള്ളത്. വിദേശത്തുനിന്നെത്തിയവര്‍, കുടിയേറ്റ തൊഴിലാളികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന. ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ജില്ലകളില്‍ റാപ്പിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. ചൈനയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്ന 44 ലക്ഷം പരിശോധനാ കിറ്റുകള്‍ ഇനിയുമെത്തിയിട്ടില്ല. മുപ്പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിക്കും…

Read More