തിരുവനന്തപുരം: അച്ഛനോടുള്ള പകപോക്കുവാന്‍ 15കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. അമ്പൂരി കാരിക്കുഴി സ്വദേശി ജോബിയെയാണ് ആര്യനാട് സിഐ പിടികൂടിയത്. കഴിഞ്ഞ മാസം 15നാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ട്യൂഷന് പോയ നെയ്യാര്‍ഡാം സ്വദേശിനിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. സംഭവശേഷം ഒളിവില്‍ പോയ ജോബി വ്യാഴാഴ്ച രാവിലെയാണ് പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് ഇയാളെ നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ കസ്റ്റഡിയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പട്ടിക ജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമം, പീഡന ശ്രമം, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുള്ളത്. മാര്‍ച്ച് 15 ബുധനാഴ്ച വൈകിട്ട് 4.30തോടെ അമ്പൂരി കുമ്പിച്ചല്‍ കടവിനു സമീപം പീക്കിപ്പാറയിലാണ് സംഭവം നടന്നത്. 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്കൂള്‍ കഴിഞ്ഞു ട്യൂഷന് പഠനത്തിന് ശേഷം വീട്ടിലേയ്ക്ക് പോകും വഴി അയല്‍വാസിയായ…
Read More