പിറന്നാള്‍ പാര്‍ട്ടിയില്‍ സ്ത്രീകളുടെ നഗ്നശരീരത്തിനു മുകളില്‍ സുഷി വിളമ്പി വിവാദം വിളിച്ചുവരുത്തി അമേരിക്കന്‍ റാപ്പര്‍ കാന്യ വെസ്റ്റ്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു ജാപ്പനീസ് രീതിയാണെന്നും ന്യോതൈമോറി എന്നാണ് ഇത് അറിയപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ നഗ്നരായി മേശപ്പുറത്ത് കിടക്കുന്നതും അവര്‍ക്കു മുകളില്‍ സുഷി വിളമ്പി വെച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ ഇത് കഴിക്കുന്നുമുണ്ട്. പിറന്നാള്‍ ആഘോഷത്തില്‍ കാന്യ വെസ്റ്റിന്റെ ഇപ്പോഴത്തെ ഭാര്യ ബിയാങ്ക സെന്‍സോറിയും വെസ്റ്റിന് മുന്‍ഭാര്യ കിം കര്‍ദാഷിയാനില്‍ ജനിച്ച മകളും പങ്കെടുത്തിരുന്നു. പോപ്പ് ക്രേവ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും ആദ്യം പ്രത്യക്ഷപ്പെട്ടത്. ”ഇന്നലെ രാത്രി തന്റെ 46-ാം പിറന്നാള്‍ പാര്‍ട്ടിയില്‍ കാനി വെസ്റ്റ് ജാപ്പനീസ് രീതിയായ ന്യോതൈമോറി ഉള്‍പ്പെടുത്തിയിരുന്നു. സ്ത്രീകളുടെ നഗ്നശരീരത്തിനു മുകളില്‍ സുഷി വിളമ്പുന്ന രീതിയാണിത്”, എന്ന് ട്വീറ്റില്‍ പറയുന്നു. ചിത്രങ്ങളും വീഡിയോകളും…
Read More