ലോകത്ത് ഇന്നു ലഭ്യമായിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒട്ടുമിക്കതും നിര്‍മിക്കുന്നത് റെയര്‍ എര്‍ത്ത് മെറ്റല്‍സ് അഥവാ അപൂര്‍വ മൂലകങ്ങള്‍ ഉപയോഗിച്ചാണ്. പേര് ഇങ്ങനെയാണെങ്കിലും ലോകത്തെ ഏറ്റവും അപൂര്‍വ ലോഹങ്ങളിലൊന്നായ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ ഇവയുണ്ടെന്നതാണ് സത്യം. പക്ഷേ സ്വര്‍ണം പോലെ ഏതെങ്കിലുമൊരിടത്തു കേന്ദ്രീകരിച്ചാകില്ല അപൂര്‍വ മൂലകങ്ങളുടെ സാന്നിധ്യം. അതിനാല്‍ത്തന്നെ വേര്‍തിരിച്ചെടുക്കാനും വ്യാവസായിക ഉല്പാദനത്തിനും വളരെയധികം ബുദ്ധിമുട്ടും വന്‍ചിലവുമാണ്. ഇന്ന് ലോകത്തിലെ അപൂര്‍വ മൂലകങ്ങളില്‍ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ചൈനയാണ്. ഈ മൂലകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് നിലവിലുള്ളതിനേക്കാള്‍ ചെലവു കുറഞ്ഞ രീതി ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. പരിസ്ഥിതിപരമായും ഈ കണ്ടെത്തല്‍ ഏറെ ഗുണകരമാണ്. സാധാരണ ഗതിയില്‍ വിഷവസ്തുക്കള്‍ നിറഞ്ഞ രാസപദാര്‍ഥങ്ങളാണ് അപൂര്‍വ മൂലകങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതാകട്ടെ ഓര്‍ഗാനിക് ആസിഡ് ഉപയോഗിച്ച് ഈ മൂലകങ്ങളെ വേര്‍തിരിക്കാമെന്ന രീതിയും. അതും വ്യാവസായിക മാലിന്യമായി പ്രതിവര്‍ഷം പുറന്തള്ളുന്ന ഒരു വസ്തുവില്‍…
Read More