ചുരുങ്ങിയ കാലയളവിനുള്ളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയാണ് റാഷി ഖന്ന. ബോളിവുഡിന് പിന്നാലെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ റാഷി ഖന്ന ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ് റാഷി മലയാളത്തില്‍ എത്തിയത്. പിന്നീട് പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ അഭിനയിച്ചു. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തില്‍ സഹനടിയായിട്ടാണ് റാഷി ഖന്നയുടെ തുടക്കം. ഇമൈക്ക നൊടികള്‍ എന്ന നയന്‍താര സിനിമയിലൂടെയാണ് റാഷി ഖന്ന തമിഴിലേക്ക് ചുവടുവെച്ചത്. ബംഗാള്‍ ടൈഗര്‍, സുപ്രീം, ജയ് ലവ കുശ, തോളി പ്രേമം, ഇമൈക്കാ നൊടികള്‍, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളും റാഷി ഖന്നയുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും റാഷി ഖന്ന ശ്രദ്ധ നേടിയിരുന്നു. തന്റെ സിനിമാ…
Read More