വിവിധ കേസുകളിലായി പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പോലീസ്. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്. മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നെന്നാണ് പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് കഞ്ചാവ് മുഴുവന്‍ എലി തിന്നെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എലികള്‍ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവയ്ക്കു പോലീസിനെയൊന്നും പേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അറുപതു ലക്ഷത്തിന്റെ കഞ്ചാവാണ് എലികള്‍ തിന്നു നശിപ്പിച്ചത്. ഇതിനു തെളിവു ഹാജരാക്കാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി മഥുര എസ്എസ്പിക്കു നിര്‍ദേശം നല്കി.…
Read MoreTag: rat
ഹോട്ടലിലെത്തിയ വിദ്യാര്‍ഥികള്‍ കണ്ടത് റാക്കില്‍ ഭക്ഷണം ‘ടെസ്റ്റ്’ ചെയ്യുന്ന എലിയെ ! വീഡിയോ പിടിച്ചതോടെ ഹോട്ടലിന്റെ കാര്യത്തില്‍ തീരുമാനമായി…
കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ റാക്കില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എലിയെ കണ്ടതോടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയതിനു പിന്നാലെയാണ് നടപടി. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണ വിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ്…
Read Moreവീടിനുള്ളിലെ ശുചിമുറിയില്‍ കയറിയ എലിയെ കുടുക്കാന്‍ കയറിയ ദമ്പതികള്‍ കുടുങ്ങി ! ചാത്തന്നൂരില്‍ ഒരു എലി വരുത്തിയ വിന ഇങ്ങനെ…
വീടിനുള്ളിലെ ശുചിമുറിയില്‍ കയറിയ എലിയെ പിടിക്കാന്‍ കയറി ദമ്പതികള്‍ പെട്ടു. വാതില്‍ അടഞ്ഞ് ഇരുവരും ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ഇരുവരും നിലവിളിച്ചെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മാത്രമാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് എത്തി ഇരുവരെയും രക്ഷിച്ചു.ചാത്തന്നൂര്‍ ഊറാംവിള ഓഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ 6നാണു സംഭവം. ദമ്പതികള്‍ മാത്രമാണു വീട്ടിലുള്ളത്. മക്കള്‍ ബെംഗളൂരുവിലാണ്. രാവിലെ വീട്ടിനുള്ളില്‍ കണ്ട എലി ശുചിമുറിയിലേക്കു കയറിയപ്പോള്‍ ഇരുവരും പിന്നാലെ കയറി വാതിലും അടച്ചു. എലിയെ കണ്ടെത്താന്‍ കഴിയാതായതോടെ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ശുചിമുറിയിലാണ് ഇരുവരും കുടുങ്ങിയത്. വെന്റിലേഷന് ഭാഗത്തു കൂടി ഉറക്കെ വിളിച്ചെങ്കിലും ആരും കേട്ടില്ല. പിന്നീടു ശുചിമുറിയിലെ പ്ലാസ്റ്റിക് കപ്പിന്റെ ചുവടു ഭാഗം പൊട്ടിച്ചു മെഗാഫോണ്‍ പോലെ ആക്കി അതില്‍ കൂടി രക്ഷിക്കണേ എന്നു നിര്‍ത്താതെ ഉറക്കെ വിളിക്കുകയായിരുന്നു. അയല്‍വീട്ടിലെത്തിയ അതിഥികളാണ്…
Read More