എലികള്‍ മൂലം പല നാടുകളും പട്ടിണിയില്‍ ആണ്ടു പോയിട്ടുണ്ട്. അതിനാല്‍ തന്നെ എലികളെ തുരത്തുന്നതില്‍ പല ഭരണകൂടങ്ങളും പ്രത്യേക ശ്രദ്ധ തന്നെ പുലര്‍ത്തുന്നു. എലികളെ പിടിക്കാന്‍ പലരും പൂച്ചകളെയാണ് വളര്‍ത്തുന്നതെങ്കില്‍ മലേഷ്യയിലെ എണ്ണപ്പന തോട്ടങ്ങളിലെ കാഴ്ച വ്യത്യസ്ഥമാണ്. പിഗ് ടെയില്‍ഡ് മക്വക്വെ എന്ന ഇനത്തില്‍ പെട്ട കുരങ്ങന്മാരാണ് ഇവിടെ എലികളെ പിടികൂടി ഭക്ഷണമാക്കുന്നത്. പന്നികളുടെ വാലിന് സമാനമായതിനാലാണ് ഇവയ്ക്ക് പിഗ് ടെയില്‍ഡ് മങ്കീസ് എന്ന പേരു ലഭിച്ചത്. വാലില്‍ മാത്രമല്ല ഭക്ഷണകാര്യത്തിലും ഇവ മറ്റു കുരങ്ങുകളില്‍ നിന്നു വ്യത്യസ്ഥരാണ്. മറ്റു കുരങ്ങുകള്‍ കായ്കനികള്‍ കൂടുതലായി കഴിക്കുമ്പോള്‍ മാംസാഹാരമാണ് ഇത്തരം കുരങ്ങുകളുടെ ഇഷ്ടഭക്ഷണം. എന്നാല്‍ കുരങ്ങുകളുടെ എലി തീറ്റ അനുഗ്രമായിരിക്കുന്ന എണ്ണപ്പനത്തോട്ട മുതലാളിമാര്‍ക്കാണ്. എലികള്‍ വ്യാപകമായി എണ്ണക്കുരുക്കള്‍ തിന്നു നശിപ്പിച്ച് മുന്നേറുമ്പോഴാണ് പന്നിവാല് കുരങ്ങന്മാര് എലികളെ തിന്നാന്‍ തുടങ്ങിയത്. കുരങ്ങന്മാര് എലികളെ തിന്നൊടുക്കാന്‍ തുടങ്ങിയതോടെ ഇവയുടെ ആക്രമണം മൂലമുള്ള…
Read More