രതി നിര്‍വേദത്തിനു ശേഷം ഹരിപോത്തനുമായി അകന്ന ജയഭാരതിയ്ക്ക് ജീവിതം കൊടുത്ത വില്ലന്‍ ! പല മേഖലകളില്‍ കൈവെച്ചെങ്കിലും പലതിലും പുലിവാലുപിടിച്ചു;അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ സത്താര്‍ വിടവാങ്ങുമ്പോള്‍

പ്രതിഭയുണ്ടായിട്ടും ഒന്നുമാകാതെ പോയവരില്‍ ഒന്നാമനാകും സത്താര്‍. ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തുമായെത്തിയ സത്താര്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയെങ്കിലും പ്രതിഭയ്ക്ക് അനുസരിച്ചുള്ള വേഷങ്ങള്‍ അദ്ദേഹത്തിന് കിട്ടിയില്ല. സിനിമയിലും ജീവിതത്തിലും വില്ലന്‍ പരിവേഷമാണ് സത്താറിന് മലയാളി നല്‍കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു സത്താറിന്റെ അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ജീവിതത്തിലെ താളമില്ലായ്മയാണ് സത്താറിനെ അകാലത്തില്‍ മരണമെടുക്കാനുള്ള കാരണമായി സിനിമാ പ്രവര്‍ത്തകരും കാണുന്നത്. എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ…

Read More

ചെല്ലുന്നിടത്തെല്ലാം ഭാര്യമാര്‍; പിടി വീണത് കൊരട്ടി ദേശീയപാതയില്‍ മിന്‍സാ ഫുഡ് മാര്‍ട്ടില്‍ നിന്നും 1,20,000 രൂപ മോഷ്ടിച്ചപ്പോള്‍; ജൂണിയര്‍ ബണ്ടിചോര്‍ രതീഷിന്റെ കഥയിങ്ങനെ…

കാസര്‍ഗോഡ്: ഒരു ഡസനിലധികം ഭാര്യമാര്‍, പേരില്‍ കൊലക്കേസ് ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍. വൈക്കം സ്വദേശി രതീഷിനെ ജൂണിയര്‍ ബണ്ടിച്ചോര്‍ എന്നു വിളിക്കാന്‍ കാരണവും ഇതൊക്കെത്തന്നെയാണ്. വിവിധ ജില്ലകളിലായി ഒരു ഡസനിലേറെ യുവതികളെ ഭാര്യമാരാക്കിയുള്ള സുഖ ജീവിതത്തിനിടയിലാണ് രതീഷ് പൊലീസ് പിടിയിലായത്. കാഞ്ഞങ്ങാടിനടുത്ത മലയോര കേന്ദ്രമായ പാണത്തൂരില്‍ വെച്ച് പിടിയിലാകുമ്പോഴും രതീഷിനൊപ്പം ഒരു യുവതി ഉണ്ടായിരുന്നു. നിരവധി കവര്‍ച്ചകള്‍ക്കു പുറമേ വധ ശ്രമകേസുകളും സ്പിരിട്ട്, ചന്ദനം, എന്നീ കള്ളക്കടത്ത് നടത്തിയ കേസുകളിലും പ്രതിയാണ് ബണ്ടിച്ചോര്‍ എന്ന പേരിലറിയപ്പെടുന്ന രതീഷ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രതീഷ് കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂരിലെത്തിയത്. വെള്ളരിക്കുണ്ടിനടുത്ത മാലോത്ത് ആയിരുന്നു താമസമാരംഭിച്ചത്. ആദ്യമാദ്യം നാട്ടുകാരോട് വളരെ സൗഹൃദത്തിലായിരുന്നു രതീഷ്. പിന്നീട് രതീഷിനെതിരെയുള്ള ഒരു കേസില്‍ സാക്ഷി പറയാന്‍ പോയ മാലോം പൂവത്ത് മൊട്ടയിലെ നാരായണനെ പട്ടാപ്പകല്‍ കാഞ്ഞങ്ങാട് ബസ്സ് സ്റ്റാന്‍ഡില്‍ വെച്ച് കൊലപ്പെടുത്തിയതോടെയാണ് രതീഷിലെ ക്രിമിനലിനെ…

Read More