കാഞ്ഞിരപ്പള്ളി: റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാത്തവർക്ക് മേയ് മാസം മുതൽ റേഷൻ ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കില്ലെന്ന് സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു.കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം അന്തിമ മുൻഗണനാ പട്ടിക തയാറാക്കുന്ന നടപടികൾ നടന്നു വരികയാണ്. മുൻഗണനാ പട്ടികയിൽ വരുന്ന കാർഡുകളിലും സംസ്ഥാന സർക്കാരിന്റെ സബ്സ്ഡി ലഭിക്കുന്ന വിഭാഗം റേഷൻകാർഡിലും ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ കുടുംബാംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യണം. മുൻഗണനേതര വിഭാഗത്തിൽപ്പട്ടവർ റേഷൻ കാർഡ് ഉടമയുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യണം. താലൂക്കിൽ ആകെ 138 റേഷൻ കടകളാണുള്ളത്. 68811 റേഷൻ കാർഡുകളാണ് താലൂക്കിൽ ഉള്ളത്. 5195 എഎവൈ കാർഡുകൾ ഉൾപ്പടെ 28136 മുൻഗണനാ കാർഡുകളുമാണുള്ളത്. 271321 പേരാണ് കാർഡുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള ദീർഘിപ്പിച്ച കാലാവധി കഴിഞ്ഞിരിക്കേ 42000 ലധികം പേരുടെ ആധാർ നമ്പരുകൾ…
Read More