ആലപ്പുഴ: റേഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍. ഈസ്റ്റര്‍ കാലത്ത് വിതരണത്തിന് എത്തിയത് പുഴു നുരയ്ക്കുന്നതും കട്ടകെട്ടിയതുമായ പച്ചരി. സെര്‍വര്‍ തകരാറും ഇ-പോസ് യന്ത്രത്തിന്റെ മെല്ലെപ്പോക്കും റേഷന്‍ വ്യാപാരമേഖലയെ വല്ലാതെ വലയ്ക്കുന്നതിനിടയിലാണ് വിതരണത്തിന് പുഴുനുരയ്ക്കുന്ന പച്ചരികൂടി എത്തിച്ചേര്‍ന്നിരിക്കുന്നത്. ചാക്ക് പൊട്ടിക്കുമ്പോഴെ പുഴു നുരച്ച് പൊന്തുകയാണ്. ചില ചാക്കുകളില്‍നിന്നു ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. പുഴുവരിച്ച അരിയെ ചൊല്ലി റേഷന്‍ വ്യാപാരികളും കാര്‍ഡുടമകളും തമ്മില്‍ റേഷന്‍ കടകള്‍ക്കുമുമ്പില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും പതിവ് കാഴ്ചകളാണ്. എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും വിതരണം ചെയ്യുന്നതിനുള്ള അരിയിലാണ് പുഴു കലര്‍ന്നിരിക്കുന്നത്. റേഷന്‍ കടകളില്‍ എത്തിയിരിക്കുന്ന നാല്‍പ്പതും അമ്പതും ചാക്കുകളില്‍ പുഴു നുരയ്ക്കുന്ന അരിയാണെന്നാണ് റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. പരാതി പറയുന്ന വ്യാപാരികളുടെ കടകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനാല്‍ ആക്ഷേപം ഉന്നയിക്കാനും റേഷന്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയാണ്. കഴിഞ്ഞ കുറേ…
Read More