തൊണ്ണൂറുകളില്‍ ബോളിവുഡിലെ സ്വപ്നസുന്ദരിയായിരുന്നു രവീണ ടണ്ഠന്. അന്ന് സൂപ്പര്‍താരങ്ങളുടെ സ്ഥിരം നായികയായിരുന്ന രവീണയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. തനിക്ക് കംഫര്‍ട്ടബിള്‍ ആയ സിനിമകളാണ് എന്നും ചെയ്തതെന്നും അല്ലാത്ത റോളുകള്‍ ഒരിക്കലും ചെയ്തിരുന്നില്ലെന്നും താരം പറയുന്നു. ഷൂട്ടിംഗിനിടയില്‍ താന്‍ പലപ്പോഴും അണ്‍കംഫര്‍ട്ടബിള്‍ ആവുമായിരുന്നെന്ന് എഎന്‍ഐ ഏജന്‍സിയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ഒരു പാട്ട് രംഗം ചിത്രീകരിക്കുമ്പോള്‍ ചെയ്യുന്ന സ്റ്റെപ്പുകള്‍ തനിക്ക് കംഫര്‍ട്ട് അല്ല എങ്കില്‍ താനത് തുറന്നുപറയുമെന്നും നടി പറയുന്നു. ഈ സ്റ്റെപ്പ് ചെയ്യാന്‍ പറ്റുന്നില്ല എന്ന് തന്നെ പറയും. പറയുക മാത്രമല്ല, താന്‍ ആ സ്റ്റെപ്പ് ചെയ്യുകയും ഇല്ലെന്നും താരം പറയുന്നു. സ്വിമ്മിങ് ഡ്രസ്സ് ധരിക്കുകയോ കിസ്സിംഗ് സീനില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ല. തനിക്ക് അഭിനയിക്കാന്‍ തന്റേതായ നിയമങ്ങള്‍ ഉണ്ടായിരുന്നു. താന്‍ റേപ് സീനുകള്‍ ചെയ്യുമ്പോള്‍ എന്റെ വസ്ത്രം കീറാനോ, അതിന്റെ നീളം കുറയ്ക്കാനോ പാടില്ല. പൂര്‍ണ…
Read MoreTag: Raveena Tandon
എന്റെ കാമുകനെ വളയ്ക്കാന്‍ നോക്കുന്നോ ! രേഖയ്ക്ക് രവീണ ടണ്ടന് കൊടുത്തത് ഉഗ്രന്‍ പണി; സംഭവം ഇങ്ങനെ…
അക്ഷയ് കുമാര്‍-രവീണ ടണ്ടന് ജോഡി ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും ഹിറ്റ് ജോഡിയായിരുന്നു. സിനിമയ്ക്കു പുറത്തും ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. 1994ല്‍ പുറത്തിറങ്ങിയ മൊഹ്റ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ നിന്നും ആരംഭിച്ച ഇവരുടെ അടുപ്പം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഒന്നിച്ചഭിനയിക്കുന്ന സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറുമ്പോള്‍ ഇവര്‍ക്കിടയിലെ ബന്ധവും വളര്‍ന്നു. എന്നാല്‍ അതേസമയത്ത് തന്നെ മറ്റു ചില താരങ്ങളുടെ പേരും അക്ഷയ്കുമാറുമായി ചേര്‍ത്ത് പറയാറുണ്ടായിരുന്നു. ഇങ്ങനെ നടന്നിരുന്നൊരു പ്രചരണമായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം. പിന്നീട് ഈ ബന്ധത്തിനെതിരെ രവീണ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. അക്ഷയ് കുമാറില്‍ നിന്നും അകലം പാലിക്കാന്‍ രേഖയ്ക്ക് രവീണ തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. 1996 ല്‍ ഖില്ലാഡിയോം കാ ഖില്ലാഡി പുറത്തിറങ്ങിയ സമയത്തായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള…
Read Moreനന്നായി…ഇനി നല്ല രീതിയില്‍ തുപ്പാമല്ലോ ! പുകയില, മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിനെതിരേ തുറന്നടിച്ച് ജാവേദ് അക്തറും രവീണ ടണ്ടനും…
പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മദ്യശാലകളിലൂടെയുള്ള മദ്യവിതരണവും പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് ബോളിവുഡ് താരം രവീണ ടണ്ടണും ഗാനരചയിതാവ് ജാവേദ് അക്തറും. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ മെയ് 17വരെ നീട്ടിക്കൊണ്ട് വെള്ളിയാഴ്ച പ്രഖ്യാപിച്ച നിരവധി ഇളവുകളുടെ ഭാഗമായാണ് മദ്യവില്‍പ്പന ശാലകള്‍ അടക്കം തുറക്കാനുള്ള തീരുമാനം. ”പാന്‍, ഗുട്ക കടകള്‍ക്ക് യായ്..നന്നായി, തുപ്പല് വീണ്ടും ആരംഭിക്കട്ടെ…അതിയശകരം!” എന്നാണ് എഎന്‍ഐയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് രവീണ ടണ്ടണ് ട്വിറ്ററില്‍ കുറിച്ചത്. ‘ലോക്ഡൗണിനിടെ മദ്യശാലകള്‍ തുറക്കുന്നത് വിനാശകരമായ ഫലങ്ങള്‍ മാത്രമേ നല്‍കുകയുള്ളു. ഇപ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യം കൂടി നല്കുമ്പോള് ഈ ദിവസങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അപകടകരമാകും” എന്നായിരുന്നു ജാവേദ് അക്തറിന്റെ ട്വീറ്റ്.
Read More