രവീന്ദ്രന്റെ ബിനാമി ഇടപാട് ! എന്‍ഫോഴ്‌സ്‌മെന്റ് ജ്വല്ലറിയിലേക്ക്; സഹകരണ ബാങ്കുകളിലെ നിക്ഷേപവും അന്വേഷിക്കും…

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വടകരയിലെ ജ്വല്ലറിയിലേക്ക്. വടകര ടൗണില്‍ അടുത്ത കാലത്തു തുറന്നു പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം ഊര്‍ജിതമാക്കിയത്. ജ്വല്ലറിയുടെ ഉടമകളുമായി സി.എം.രവീന്ദ്രന്റെ ബന്ധമാണ് പരിശോധിക്കുന്നത്. ജ്വല്ലറി ഉടമകളില്‍നിന്നു വരും ദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്താനും ഇഡി ആലോചിക്കുന്നുണ്ട്. നയതന്ത്ര ബാഗേജ്വഴി കടത്തിയ സ്വര്‍ണം സ്വപ്നാ സുരേഷും സംഘവും ഇവിടെ എത്തിച്ചിരുന്നോയെന്നും ഇഡി പരിശോധിച്ചുവരികയാണ്. അതേസമയം സി.എം. രവീന്ദ്രന്റെ ബിനാമി പേരില്‍ വടകരയില്‍ കൂടുതല്‍ സ്ഥാപനങ്ങളുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതു സംബന്ധിച്ചു കൂടുതല്‍ വ്യാപാരസ്ഥാപനങ്ങളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. സ്ഥിരമായി സര്‍ക്കാരിന്റെ പരിപാടികള്‍ നടക്കുന്ന ഹോട്ടലിനെതിരേയും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ചും ഇഡി പരിശോധിക്കും. രവീന്ദ്രനു വടകര, ഓര്‍ക്കാട്ടേരി, ഒഞ്ചിയം, എടക്കാട്, നിരവില്‍പുഴ എന്നീ സ്ഥലങ്ങളില്‍ നിരവധി ബിനാമി നിക്ഷേപം ഉണ്ടെന്ന് ഇഡിക്കു…

Read More